കൂർക്കംവലിയുടെ കാരണങ്ങൾ എന്തെല്ലാം കൂർക്കം വലി എങ്ങനെ പരിഹരിക്കാം

ദൈനംദിന ജീവിതത്തിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് കൂർക്കംവലി. ഏതാണ്ട് 50 ശതമാനത്തോളം ആൾക്കാർ ഉറക്കത്തിൽ കൂർക്കം വലിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് കൂർക്കംവലി. എന്നാൽ കൂർക്കംവലി കാർ ഈ കാര്യമുണ്ട് അറിയുന്നില്ലതാനും . ജീവിതപങ്കാളികളോ അതല്ലെങ്കിൽ കൂടെ താമസിക്കുന്ന മറ്റാരെങ്കിലുമോ ആണ് ഇത് കണ്ടു പിടിക്കുകയും കൂർക്കംവലി കാരോട് പരാതി പറയുന്നതുംചെയ്യുന്നത് . എന്നാൽ കൂർക്കംവലിക്കാർ   ഇത് സമ്മതിക്കുകയുമില്ല 

$ads={1}

. വിദേശരാജ്യങ്ങളിൽ കൂർക്കംവലി മൂലം വിവാഹമോചനം വരെ നടക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്നാൽ കൂർക്കംവലി അത്ര നിസാരമായി തള്ളിക്കളയരുത്. കൂർക്കം വലിയ്ക്കുമ്പോൾ 10 സെക്കൻഡിൽ കൂടുതൽ ശ്വാസം നിലയ്ക്കുന്നുണ്ടങ്കിൽ ഇത്‌ സ്ലീപ്​ അപ്​നിയ എന്ന രോഗത്തിന്റെ ലക്ഷണം ആയേക്കാം.സ്ലീപ്​ അപ്​നിയ മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും കാണപ്പെടാറുണ്ട്.

 വായു മൂക്കു മുതൽ ശ്വാസനാളി വരെ എത്തുന്നതിന് ഇടയിൽ എവിടെയെങ്കിലും ചെറിയ തടസ്സമുണ്ടാകുന്നതാണ് കൂർക്കംവലിക്ക് കാരണം. എന്നാൽ ഈ തടസ്സം പൂർണ്ണമാകുമ്പോൾ ശ്വാസവായു നമ്മുടെ ശരീരത്തിലേക്ക് എത്താതെ വരുകയും ശരീരത്തിന് വേണ്ടത്ര ഓക്സിജൻ ലഭിക്കാതെ വരികയും അതിന്റെ ഫലമായി ഹൃദയത്തിന്റെ താളം തെറ്റുകയും ഉറക്കത്തിന് തടസ്സം നേരിടുകയും ഒരു ദീർഘനിശ്വാസത്തോടെ ഉണരുകയും അൽപ സമയത്തിന് ശേഷം വീണ്ടും ഉറക്കത്തിലേക്ക് പോവുകയും ചെയ്യും. ഇങ്ങനെ ഒരു മണിക്കൂറിൽ 30 മുതൽ 60 തവണവരെ ആകുന്ന അവസ്ഥയാണ് സ്ലീപ്​ അപ്​നിയ എന്ന് പറയപ്പെടുന്നത്.ഇതിന്റെ ഫലമായി നല്ല ഉറക്കം കിട്ടാതെ വരികയും പകൽ സമയങ്ങളിൽ എപ്പോഴും ഉറക്കം തൂങ്ങി ഇരിക്കുക. ഉന്മേഷം ഇല്ലാതെ വരിക കൂടെക്കൂടെ തലവേദന ഉണ്ടാക്കുക തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകും. ഇങ്ങനെയുള്ളവരിൽ ബ്ലഡ് പ്രഷർ കൂടാനും  ഷുഗർ ഹൃദ്രോഗം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ സ്ലീപ്​ അപ്​നിയ ഉള്ളവർ ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യമാണ് 

$ads={2}


 അമിതവണ്ണമുള്ളവരിലാണ് കൂർക്കം വലി കൂടുതലായും കാണപ്പെടുന്നത് കാരണം അവർക്ക് കഴുത്തിനുചുറ്റും വണ്ണ കൂടുതലായിരിക്കും ഇതുമൂലം ശ്വസനത്തിന് തടസ്സം നേരിടുകയും ചെയ്യുന്നു. അതുപോലെതന്നെ അമിത മദ്യപാനം ഉറക്ക ഗുളികയുടെ അമിത ഉപയോഗം പുകവലി അതുപോലെ തന്നെ അലർജി വിട്ടുമാറാത്ത ജലദോഷം ഉള്ളവർ തുടങ്ങിയവരിലും കൂർക്കംവലി കാണാറുണ്ട്. മാത്രമല്ല മൂക്കിന്റെ പാലത്തിന് വളവ് ഉള്ളവരിലും കൂർക്കംവലി കാണപ്പെടാറുണ്ട്.

 കൂർക്കംവലി ഉള്ളവർ തലയണ പരമാവധി   ഒഴിവാക്കുകയാണ് നല്ലത് അതുപോലെതന്നെ ഒരുവശം ചരിഞ്ഞു കിടക്കാനും എപ്പോഴും ശ്രദ്ധിക്കണം മാത്രമല്ല അമിതവണ്ണം കുറയ്ക്കുകയും വേണം. കഫക്കെട്ട്. ജലദോഷം തുടങ്ങിയ അസുഖമുള്ളവർ ദിവസവും ആവി പിടിക്കുന്നതും വളരെ നല്ലതാണ് 



Quality, Throat, Alcohol, Neurologist, Sound, Nose, Insomnia, Snoring malyalam, Snoring home remedies, കൂര്‍ക്കം വലി നിര്‍ത്താം, Snoring malayalam health tips, Health video malayalam, Snoring treatment malayalam, Snoring and health issue, What causes snoring, Alcohol and snoring, How to stop snoring, കൂർക്കംവലി, Sleep apnea diagnosis, Snoring causes and effects, ഉറക്കം, കൂർക്കംവലിയുടെ കാരണങ്ങൾ, കൂർക്കം വലി മാറാൻ, കൂർക്കംവലി മാറാൻ, Throat exercises for snoring, Malayalam latest, കൂർക്കംവലി എളുപ്പം മാറ്റാൻ സിമ്പിൾ ടിപ്‌സ്., Oxygen, Reasons,കൂർക്കംവലി പരിഹാരം,കൂര്‍ക്കംവലി,Snoring treatment acupuncture,Treatment for snoring,Obstructive sleep apnea,കൂർക്കംവലി ഒഴിവാക്കാൻ,പ്രാണായാമം,കൂര്‍ക്കംവലി മാറ്റാം വളരെ എളുപ്പത്തില്‍,Dr. jacob baby,Health tips,Arogyam malayalam,Snoring malayalam,How to stop snoring naturally

 

Previous Post Next Post