ചില സന്ദർഭങ്ങളിൽ നമ്മൾ ആഹാരം കഴിക്കുന്ന സമയത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ വയർ വീർക്കുകയും. ഭക്ഷണം കഴിക്കാൻ കഴിയാതെ വരികയും. ചീഞ്ഞ മുട്ടയുടെ ഗന്ധത്തിൽ തികട്ടി വരികയും ഇതോടൊപ്പംതന്നെ അതിസാരവും ഉണ്ടാകാറുണ്ട്.
ഇങ്ങനെയുള്ള സമയത്ത് വീട്ടിലെ മുത്തശ്ശിമാർ പറയും ഇത് കൊതി കിട്ടിയതാണ് എന്നു പറഞ്ഞു എന്തൊക്കെയോ സാധനങ്ങൾ മന്ത്രം ജപിച്ച് നമുക്ക് കഴിക്കാൻ തരുമായിരുന്നു. അത് കഴിച്ച് അല്പസമയത്തിനുള്ളിൽ നമ്മുടെ വയറിനു ഉണ്ടായിരുന്ന അസ്വസ്ഥതകൾ മുഴുവൻ മാറുകയും ചെയ്യുമായിരുന്നു.
എന്താണ് കൊതി നമ്മൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റാരെങ്കിലും വന്ന് കാണുകയും അവരുടെ വായിൽ ഉമിനീർ വരികയും അത് ഉള്ളിലോട്ട് ഇറക്കുകയും ചെയ്യുമ്പോൾ കഴിച്ചു കൊണ്ടിരിക്കുന്ന ആൾക്ക് കൊതി കിട്ടുമെന്നാണ് വിശ്വാസം .
പണ്ടുകാലത്ത് മുത്തശ്ശിമാർ കൊതിക്ക് ഓതുന്നത് എങ്ങനെയാണെന്ന് നോക്കാം
ഒരു നെല്ലിക്ക വലിപ്പം വാളൻപുളിയും കുറച്ച് കല്ലുപ്പും ഒരു മുളകും ഉണക്ക വാഴയിലയിൽ പൊതിഞ്ഞ് മന്ത്രം ജപിച്ച് കൊതി കിട്ടിയ ആൾക്ക് കഴിക്കാൻ കൊടുക്കും.
കൊതിക്കുള്ള മന്ത്രം
"ഓം നമോ ഭഗവതേ
ആന വയറ്റിൽ മുരുക്കും മടലും തിന്ന്
വെന്ത് അറ്റാരു പോലെ
അറ്റ് അറ്റ് പോക സ്വാഹ "
"കുതിര വയറ്റിൽ
കാണവും പുല്ലും തിന്ന്
വെന്ത് അറ്റാരു പോലെ
അറ്റ് അറ്റ് പോക സ്വാഹ"
"കരിംപിടക്കോഴി വയറ്റിൽ കല്ലും നെല്ലും തിന്ന്
വെന്ത് അറ്റാരു പോലെ
ഈ കൊതി വിഷം
അറ്റ് അറ്റ് പോക സ്വാഹ
എൻ ഗുരുവിനാണെ സ്വാഹ"
കുട്ടികൾക്കാണ് കൊതി കിട്ടിയതെങ്കിൽ ഒരു സ്പൂൺ പഞ്ചസാര കയ്യിൽ എടുത്ത് മുകളിൽ പറഞ്ഞ മന്ത്രം ജപിച്ച് ഈ പഞ്ചസാര പാലിൽ കലക്കി കുട്ടികൾക്ക് കൊടുക്കുക .
Tags:
Ottamoolikal