നമ്മൾ കരുതുന്ന പോലെ അത്ര നിസാരക്കാരനല്ല പഴങ്ങൾ. ചിലയിനം പഴങ്ങൾ ഗുണത്തിൽ മാത്രമല്ല വിലയിലും മുൻപന്തിയിൽ തന്നെയാണ്. അത്തരം ഒരു പഴമാണ് Heligan Pineapple ലോകത്തിലെ ഏറ്റവും വിലയുള്ള ഒരു പൈനാപ്പിൾ ആണ് Heligan Pineapple ഇംഗ്ലണ്ടിൽ Heligan of lost gardens എന്ന തോട്ടത്തിലാണ് ഈ പൈനാപ്പിൾ കൃഷി ചെയ്യുന്നത്. രണ്ടു വർഷത്തോളം സമയമെടുക്കും ഈ പൈനാപ്പിൾ വളരാൻ. പ്രത്യേക കൃഷിരീതിയും അനുയോജ്യമായ കാലാവസ്ഥയും ഈ പൈനാപ്പിൾ വളരാൻ വളരെ അത്യാവശ്യമാണ്. അത്രമേൽ രുചികരമാണ് ഈ പൈനാപ്പിൾ. ഒരു പൈനാപ്പിളിന് ഏകദേശം 1600 ഡോളർ വില വരും ഇന്ത്യൻ രൂപ 119000
$ads={1}
ലോകത്തിലെ ഏറ്റവും വിലകൂടിയ ഒരു തണ്ണിമത്തനാണ് Densuke Watermelon ഇത് വളരെ അപൂർവമാണ് ഒരു തണ്ണിമത്തന് ഏകദേശം 6000 ഡോളറോളം വിലവരും ഇന്ത്യൻ രൂപ ഏകദേശം നാല് ലക്ഷം രൂപയിൽ മുകളിലാണ് ലഭ്യത അനുസരിച്ച് വില കൂടുകയും താഴുകയും ചെയ്യാം ലോകത്തിലെ ഏറ്റവും മധുരം കൂടിയ തണ്ണിമത്തൻ കൂടിയാണ് ഇത് കൃഷി ചെയ്യുന്നത് ജപ്പാനിലാണ്. സാധാരണ തണ്ണിമത്തന് ചുവപ്പുനിറമണങ്കിൽ ഇതിന് പിങ്ക് നിറമാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത് പ്രത്യേകതരം ഒരു വൈൻ ഉണ്ടാക്കാനാണ് ഒരു തണ്ണിമത്തന് ഇത്രയും വിലയുള്ളപ്പോൾ ഇത്ഉ പയോഗിച്ചുണ്ടാക്കുന്ന വൈന് വില എത്രയാകും.
ലോകത്തിലെ ഏറ്റവും വിലകൂടിയ പഴങ്ങളുടെ പട്ടികയിൽ വരുന്ന മറ്റൊരു പഴമാണ് Durio Cresipes ഒരു ഫുട്ബോളിന്റെ വലുപ്പത്തിൽ നമ്മുടെ സാധാരണ ചക്കയെ പോലെ തന്നെയാണ്. പക്ഷേ ഇതിന്റെ മുള്ളുകൾ നീണ്ടു കൂർത്തതും കട്ടിയുള്ളതുമായ മുള്ളുകളാണ് ചക്കപ്പഴം പോലുള്ള ചുളകളാണ് ഇതിനും എന്നാൽ സാധാരണ ചക്കചുളെയെക്കാളും കുരുവിനും ചുളയക്കും വലുപ്പകൂടുതലാണ്. ഏകദേശം മൂന്ന് കിലോയോളം തൂക്കം വരും ഈ ചക്കക്ക് . ഇതിന്റെ വില നാലായിരത്തോളം രൂപ വരും ഒരു പഴത്തിന്. മലേഷ്യ. ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് കൃഷി ചെയ്യുന്നത്
$ads={2}
ലോകത്തിലെ ഏറ്റവും വിലകൂടിയ പഴങ്ങളുടെ പട്ടികയിൽ വരുന്ന ഒരു ആപ്പിളാണ് Sekai Lchi Apple ആപ്പിളുകളിൽ തന്നെ ഏറ്റവും വിലകൂടിയ ആപ്പിൾ ആണിത് ഇതിന്റെ വലിപ്പവും ഭാരവുമാണ് മറ്റ് ആപ്പിളുകളിൽ നിന്നും ഇതിനെ വ്യത്യസ്തനാക്കുന്നത്. ഏകദേശം ഒരു കിലോ തൂക്കം വരും ഈ ആപ്പിളിന് സാധാരണ ആപ്പിളിനെ കാട്ടിൽ ഇതിന് മധുരവും കൂടുതലാണ് ഒരു ആപ്പിളിന് ഏകദേശം 1500 രൂപയോളം വില വരും
അതുപോലെതന്നെ ലോകത്തിലെ ഏറ്റവും വിലകൂടിയ പഴങ്ങളുടെ പട്ടികയിൽ വരുന്ന ഒരു പഴമാണ് Budhas Hand. പേരിൽ പറയുന്നതുപോലെ തന്നെ ഒരു കൈയുടെ രൂപമാണ് ഇതിന്. വിരലുകൾ പോലെ ഇരിക്കുന്ന ഈ വിചിത്രമായ പഴം നിസാരക്കാരനല്ല. ഏറ്റവും വിലകൂടിയ പഴങ്ങളുടെ പട്ടികയിൽപ്പെട്ട ഒരു പഴമാണിത് ഇതിന്റെ വില കൊണ്ട് തന്നെ ഒരു സമ്മാനം വസ്തുവായും അലങ്കാര വസ്തുവായും ഉപയോഗിച്ചുവരുന്നു. ഈ പഴം ഒരാഴ്ച വരെ കേടുകൂടാതെ ഇരിക്കും. ഫ്രിഡ്ജിൽ ഒരു മാസം വരെ സൂക്ഷിക്കാം.
Tags:
ഔഷധസസ്യങ്ങൾ