സാധാരണ വീട്ടുവളപ്പിൽ കണ്ടുവരുന്ന ആരോഗ്യപരമായ ഗുണങ്ങളുള്ള സസ്യങ്ങളിൽ ഒന്നാണ് കീഴാർനെല്ലി സമൂലം ഔഷധ പ്രധാന്യമുള്ള ഒരു ലഘുസസ്യമാണ് ഇത്.സാധാരണ നെല്ലിയുടെ ഇലയോട് സാമ്യമുള്ളതും നെല്ലിക്കയോട് സാമ്യമുള്ള ചെറിയ കയുമാണ് ഇതിന്. കാണാൻ അത്ര വലിപ്പം ഇല്ലെങ്കിലും ഔഷധവീര്യത്തിന്റെ കാര്യത്തിൽ ഇവൻ പുലിയാണ്. നെല്ലിയും കീഴാർനെല്ലി ഒരേ കുടുംബത്തിൽ പെടുന്ന സസ്യങ്ങളാണ്. രണ്ടും പിത്തഹര ഔഷധങ്ങളാണ്. മഞ്ഞപ്പിത്തം, പനി, മൂത്രാശയ ജീരകവും രോഗങ്ങൾ എന്നിവയ്ക്ക് കീഴാർനെല്ലി ഔഷധമായി ഉപയോഗിച്ചുവരുന്നു. കീഴാർനെല്ലി യുടെ മറ്റ് ഔഷധ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
$ads={1}
കരൾ രോഗങ്ങൾക്ക്
കീഴാർനെല്ലി സമൂലം അരച്ച് പാലിൽ കലക്കി ദിവസം രണ്ടു നേരം കഴിക്കുന്നത് കരൾ രോഗങ്ങൾക്കും മഞ്ഞപ്പിത്തത്തിനും വളരെ ഫലപ്രദമാണ്. കീഴാർനെല്ലി കയ്യൊന്നിയും സമൂലം എടുത്ത് ആവണക്കിന്റെ കുരുന്നിലയും ജീരകവും ചേർത്ത് നന്നായി അരച്ച് പാലിൽ കലക്കി കുടിയ്ക്കുന്നതും മഞ്ഞപ്പിത്തം മാറാൻ വളരെ നല്ല ഒരു മരുന്നാണ്
ചെങ്കണ്ണിന് മാറാൻ
കീഴാർനെല്ലിയും ചെത്തിപൂവും ചതച്ച് കിഴികെട്ടി മുലപ്പാലിൽ മുക്കി കണ്ണിൽ ഇറ്റിച്ചു കണ്ണു കഴുകിയയാൽ ചെങ്കണ്ണ് മാറികിട്ടും ഇങ്ങനെ മൂന്നാല് തവണ തുടർച്ചയായി ചെയ്യണം
മുടി വളരാൻ
കീഴാർനെല്ലി അരച്ചുകലക്കി വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി എടുത്ത് ദിവസവും തലയിൽ തേച്ച് 10 മിനിറ്റിനുശേഷം കുളിച്ചാൽ മുടി തഴച്ചു വളരും
അമിത ആർത്തവത്തിന്
കീഴാർനെല്ലി സമൂലം അരച്ച് 3 ഗ്രാം അരിക്കാടിയിൽ കലക്കി ദിവസം രണ്ടു നേരം കഴിച്ചാൽ അമിത ആർത്തവത്തിന് വളരെ ഫലപ്രദമാണ്
$ads={2}
മുറിവിന്
കീഴാർനെല്ലിയും പച്ചമഞ്ഞളും സമം അരച്ച് മുറിവിൽ വെച്ചുകെട്ടിയാൽ മുറിവ് വേഗം സുഖപ്പെടും
പ്രമേഹത്തിന്
കീഴാർനെല്ലി ഇട്ട് തിളപ്പിച്ച വെള്ളം നിത്യവും കുടിക്കുന്നത് പ്രമേഹം ശമിപ്പിക്കാൻ സഹായിക്കും