സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന കറ്റാർവാഴ ആരോഗ്യ സംരക്ഷണ സഹായി എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. എന്നാൽ പലർക്കും ഇപ്പോഴും കറ്റാർവാഴയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയില്ല. ഏത് ആരോഗ്യ പ്രശ്നത്തെയും നിസാരമായി പരിഹരിക്കാനുള്ള കഴിവ് കറ്റാർവാഴക്കുണ്ട്. ഒറ്റമൂലികളിൽ പ്രധാനപ്പെട്ട ഒന്നാണ് കറ്റാർ വാഴ. 2 വർഷമെങ്കിലും പ്രായമായ കറ്റാർവാഴ ചെടിയാണ് ഔഷധത്തിനായി ഉപയോഗിക്കുക. കറ്റാർവാഴയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
$ads={1}
ശരീരസൗന്ദര്യം നിലനിർത്താൻ
സ്ഥിരമായി കറ്റാർവാഴ ജ്യൂസ് കുടിച്ചാൽ അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ പ്രവർത്തനം ഊർജിതമാകുകയും ചെയ്യും. ശരീരത്തിന്റെ ആരോഗ്യവും ആവശ്യമായ പ്രതിരോധശക്തി ഉയർത്താനും സഹായിക്കുന്ന ധാരാളം പോഷകങ്ങൾ കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല നശിച്ച ചർമ്മ കോശങ്ങളെ ഭേദമാക്കി തിളങ്ങുന്ന മനോഹരമായ ചർമ്മം ഉണ്ടാക്കാൻ കറ്റാർവാഴ നീര് സ്ഥിരമായി കുടിക്കുന്നതിലൂടെ സഹായിക്കുന്നു. മാത്രമല്ല ചർമത്തിന് പ്രായം കൂടുന്നതിനെ ലക്ഷണങ്ങൾ കുറയുകയും ചർമത്തിന് തിളക്കം നൽകുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാൻ
ദിവസവും ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വയറ്റിലെ ദഹന സംവിധാനത്തെയും ആവശ്യമില്ലാതെ ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന പദാർഥങ്ങളെയും നീക്കം ചെയ്യുന്നു. കറ്റാർവാഴ ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിവിധ പോഷകങ്ങൾ ശരീരത്തിലെ കൊഴുപ്പ് കൂടുന്നത് തടയുന്നതാണ്. മാത്രമല്ല കറ്റാർവാഴ നീര് വിശപ്പ് എന്ന തോന്നൽ കുറയ്ക്കുകയും കഴിക്കുന്ന ആഹാരത്തിലെ അളവ് കുറയ്ക്കുകയും ചെയ്യും.
വായ്പുണ്ണിനും വായ്നാറ്റത്തിനും
കറ്റാർവാഴ നീരിന് സൂക്ഷ്മാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട് അതിനാൽ തന്നെ പല്ലുകളെയും മോണകളെയും വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നു വായ്നാറ്റം അകറ്റാനും. മോണയിൽ നിന്ന് രക്തം വരുന്നതിനും. വായ്പ്പുണ്ണിനു നല്ലൊരു മരുന്നു കൂടിയാണ് കറ്റാർവാഴ നീര്
$ads={2}
കുഴിനഖത്തിന്
കറ്റാർവാഴയുടെ നീരും പച്ചമഞ്ഞളും ചേർത്തരച്ച് കുഴിനഖത്തിന് വെച്ച് കെട്ടുന്നത് കുഴിനഖം പെട്ടെന്ന് മാറാൻ സഹായിക്കും
പൊള്ളലിന്
പൊള്ളിയ ഉടൻതന്നെ കറ്റാർവാഴയുടെ പോള മുറിച്ച് ഊറിവരുന്ന ദ്രാവകം പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാൽ നീറ്റൽ മാറുകയും കുമിളകൾ ഉണ്ടാവുകയുമില്ല
ആർത്തവ വേദനയ്ക്ക്
കറ്റാർവാഴയുടെ നീര് 5 മില്ലി വീതം രാവിലെയും വൈകീട്ടും കഴിച്ചാൽ ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദനയ്ക്ക് ശമനം കിട്ടും
മുടികൊഴിച്ചിലിന്
കറ്റാർവാഴയുടെ നീര് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകിക്കളയുക ഇങ്ങനെ പതിവായി ചെയ്താൽ മുടികൊഴിച്ചിലും താരനും മാറി മുടി സമൃദ്ധമായി വളരുന്നതാണ്