കേരളത്തിൽ ധാരാളമായി കൃഷി ചെയുന്ന ഒരു ഔഷധസസ്യമാണ് ഇഞ്ചി .ഇതിന്റെ ഭൂകാണ്ഡം ഉണക്കിയെടുക്കുന്നതാണ് ചുക്ക് എന്ന പേരിൽ അറിയപ്പെടുന്നത് .
Botanical name : Zingiber officinale
Family : Zingiberaceae (Ginger family)
ആവാസകേന്ദ്രം .
ലോകരാഷ്ട്രങ്ങളിൽ ഏഷ്യൻ രാജ്യങ്ങളിലാണ് ഇഞ്ചി കൂടുതലായും വളരുന്നതും കൃഷി ചെയ്യുന്നതും .കേരളത്തിലെ കിഴക്കൻ മേഖലകളിൽ ഇഞ്ചി ധാരാളമായി കൃഷി ചെയുന്നു .ഇന്ത്യയിൽ കൃഷി ചെയ്തുവരുന്ന 50തിൽ പരം സുഗന്ധവ്യഞ്ജന സസ്യങ്ങളിലെ മുൻനിരക്കാരനാണ് ഇഞ്ചി .
രൂപവിവരണം .
30 -90 സെ.മി ഉയരത്തിൽ വളരുന്ന ഒരു ചെറു സസ്യമാണ് ഇഞ്ചി .ഇതിന്റെ ഇലകൾ നീളമുള്ളതും തണ്ടുകൾ കനം കുറഞ്ഞതുമാകുന്നു .ഇഞ്ചിയുടെ എല്ലാ ഭാഗത്തും ഹൃദ്യമായ സുഗന്ധമുണ്ട് . ഇഞ്ചിയുടെ മൂലകാണ്ഡം മണ്ണിനടിയിൽ കാണപ്പെടുന്നു .മൂലകാണ്ഡത്തിൽ നിന്നും വർഷാവർഷം തണ്ടുകളും ഇലകളും ഉത്പാതിപ്പിക്കും .മണ്ണിനുമുകളിലുള്ള ഇലയും തണ്ടും വേനൽ കാലത്തോടെ നശിക്കുമെങ്കിലും ഇതിന്റെ കിഴങ്ങ് മണ്ണിനടിയിൽ നശിക്കാതെ കിടക്കുകയും അടുത്ത പുതുമഴയ്‌ക്ക് പൊട്ടി കിളിർത്തു വരികയും ചെയ്യും .
ഇഞ്ചിയുടെ കിഴങ്ങ് ക്രീം നിറത്തിലോ ഇളം മഞ്ഞ നിറത്തിലോ കാണപ്പെടുന്നു . ഇവയുടെ കിഴങ്ങിൽ ധാരാളം മുളപ്പുകളും മുട്ടുകളും കാണപ്പെടുന്നു .നല്ല നീളമുള്ള ഇലകളുടെ അഗ്രഭാഗം കൂർത്തതാണ് . ഇഞ്ചിയുടെ പൂക്കൾ പച്ചകലർന്ന മഞ്ഞ നിറമുള്ളവയാണ് .ഇവ ഒരുമിച്ച് പൂങ്കുലകളായി കാണപ്പെടുന്നു .ഇഞ്ചി വളരെ അപൂർവമായേ പുഷ്പിക്കാറൊള്ളു .ഇവയുടെ കിഴങ്ങ്(കന്ദങ്ങൾ ) നട്ടാണ് കൃഷി ചെയുന്നത് .
രാസഘടകങ്ങൾ .
ഇഞ്ചിയിൽ ബാഷ്പസ്വഭാവമുള്ള ജിൻജെറോൾ എന്ന തൈലം അടങ്ങിയിരിക്കുന്നു ,കൂടാതെ ധാരാളം ജലം ,പ്രോട്ടീൻ ,കൊഴുപ്പ് ,നാര് കാൽസ്യം ,ഫോസ്‌ഫറസ് ,ലോഹം ,കാർബൊഹൈട്രേറ്റ്, അയഡിൻ ,ക്ളോറിൻ ,വിറ്റാമിൻ A ,B ,C എന്നിവയും അടങ്ങിയിരിക്കുന്നു .
ഔഷധഗുണങ്ങൾ.
നമ്മുടെ അടുക്കളയിലെ ഒരു നിത്യോപയോഗ സാധനമാണ് ഇഞ്ചി. എന്നാൽ കറികൾക്ക് രുചി പകരാൻ മാത്രമല്ല ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്നുകൂടിയാണ് ഇഞ്ചി. ചുക്കില്ലാത്ത കഷായമില്ല എന്നൊരു പഴഞ്ചൊല്ല് കൂടിയുണ്ട്. പച്ചയ്ക്കും ചുക്കായിട്ടും ഒരുപാട് അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. ദഹനശക്തി വർദ്ധിപ്പിക്കുന്ന ശക്തമായ ഒരു ഔഷധമാണ് ഇഞ്ചി . ഇഞ്ചിയുടെ പുറത്തെ തൊലി ചിരണ്ടി കളഞ്ഞ് വെയിലിൽ ഉണക്കിയെടുക്കുന്നതാണ് ചുക്ക് . ആയുർവേദത്തിൽ മിക്ക ഔഷധങ്ങളിലും ചുക്ക് ഒരു പ്രധാന ചേരുവയാണ് .ദഹനക്കേട് ,വിശപ്പില്ലായ്മ ,ശ്വാസംമുട്ടൽ ,ഇക്കിൾ ,ചെവിവേദന ,ചെവി പഴുപ്പ് ,ചുമ ,ചൂടുകുരു ,വാതം ,പനി ,ഛർദ്ദി വയറുവേദന ,നീര് ,കൃമിശല്യം ,ഒച്ചയടപ്പ് ,നെഞ്ചരിച്ചിൽ,ഓക്കാനം ,പ്രമേഹം തുടങ്ങിയവയ്ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് ഇഞ്ചി .
ഇഞ്ചി വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ .
വെറുംവയറ്റിൽ കുടിക്കാവുന്ന ആരോഗ്യപരമായ ചില പാനീയങ്ങളുണ്ട് . അത്തരത്തിൽ ഒന്നാണ് ഇഞ്ചിവെള്ളം . തലേന്ന് ഇഞ്ചി ചതച്ച് വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ വെറുംവയറ്റിലാണ് കഴിക്കേണ്ടത് .ഇഞ്ചിക്ക് ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നത് അതിലടങ്ങിയിരിക്കുന്ന ജിൻജെറോൾഎന്ന വസ്തുവിൽ നിന്നാണ് .കുറഞ്ഞത് 10 മണിക്കൂറെങ്കിലും ഇഞ്ചി ചതച്ചത് വെള്ളത്തിൽ കിടക്കണം .
കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു .
കാൻസർ പോലുള്ള രോഗങ്ങൾ തടയാൻ ഉത്തമമാണ് വെറുംവയറ്റിൽ ഇഞ്ചിവെള്ളം കുടിക്കുന്നത് .ഇത് ശരീരത്തിലെ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു .ഇതിന്റെ ആന്റിഓകിസിഡന്റ് ഗുണങ്ങളാണ് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നത് .ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യുന്നതിലൂടെയാണ് ഈ പ്രവർത്തനം നടക്കുന്നത് .
തടി കുറയ്ക്കാൻ സഹായിക്കുന്നു .
തടിയും വയറും കുറയ്ക്കാൻ ഉത്തമമായ ഒരു പാനീയമാണ് ഇഞ്ചിവെള്ളം .ഇഞ്ചി ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കുകയും മെറ്റബോളിസം ശക്തിപ്പെടുത്തുകയും ചെയ്യുന്നു .ഇത് തടികുറയ്ക്കാൻ ഏറെ സഹായിക്കുന്നു .കൂടാതെ ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു .
ഹൃദയാഘാതം തടയുന്നു .
ഹൃദയാഘാതം പോലുള്ള രോഗങ്ങൾ തടയാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഇഞ്ചിവെള്ളം വെറുംവയറ്റിൽ കഴിക്കുന്നത് നല്ലതാണ് .ഇത് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തുകയും ചീത്ത കൊളസ്‌ട്രോൾ നീക്കുകയും ചെയ്യും .
പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നു .
പ്രമേഹരോഗികൾക്കും വളരെ നല്ലൊരു മരുന്നാണ് വെറുംവയറ്റിൽ ഇഞ്ചിവെള്ളം കുടിക്കുന്നത് .ഇത് രക്തത്തിലെ ഗ്ലുക്കോസിന്റെ തോത് നിയന്ത്രിച്ച് നിർത്താൻ സഹായിക്കും .
വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു .
വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറെ നല്ലതാണ് വെറുംവയറ്റിൽ ഇഞ്ചിവെള്ളം കുടിക്കുന്നത് .ഇത് മലബന്ധം ,ഗ്യാസ് ,അസിഡിറ്റി .ദഹനക്കേട് ,വയറുവേദന ,വയറിളക്കം ,ഛർദ്ദി എന്നിവ ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നു .
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു .
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണ് വെറുംവയറ്റിൽ ഇഞ്ചിവെള്ളം കുടിക്കുന്നത് .ഇതിൽ ശരീരത്തിന്റെ സ്വാഭാവിക പ്രധിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിനുകളും ,ധാധുക്കളും ധാരാളം അടങ്ങിയിരിക്കുന്നു . ഇത് വിട്ടുവിട്ടുണ്ടാകുന്ന പനി ,ചുമ ,അലർജി എന്നിവയിൽ നിന്നെല്ലാം മോചനം നേടാൻ സഹായിക്കുന്നു .
സന്ധിവേദന ഇല്ലാതാക്കാൻ സഹായിക്കുന്നു .
സന്ധിവേദന ഇല്ലാതാക്കാനും വളരെ നല്ലതാണ് രാവിലെ വെറുംവയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് .ഇത് നല്ലൊരു വേദനസംഹാരി കൂടിയാണ് . ശരീരത്തിലുണ്ടാകുന്ന വേദനയും ,കോച്ചിപ്പിടുത്തവും ,മസിൽ വേദനയും എല്ലാം ഇല്ലാതാക്കുന്നു .ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിൻജെറോൾ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത് .
വൃക്കയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു .
വൃക്കയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ് രാവിലെ വെറുംവയറ്റിൽ ഇഞ്ചിവെള്ളം കുടിക്കുന്നത് .ഇത് കിഡ്‌നിയിലെ ടോക്സിനുകൾ നീക്കം ചെയ്യാനും സുഗമമായ മൂത്ര സഞ്ചാരത്തിനും സഹായിക്കുന്നു .ഇത് കിഡ്‌നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങളെ തടയുകയും കിഡ്‌നിയുടെ തകരാറുകൾ പരിഹരിക്കുകയും ചെയ്യുന്നു .
കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു .
കൊളസ്‌ട്രോൾ കുറയ്ക്കാനും ഏറെ നല്ലതാണ് രാവിലെ വെറുംവയറ്റിൽ ഇഞ്ചിവെള്ളം കുടിക്കുന്നത് .ഇത് ശരീരത്തിലെ കൊളസ്‌ട്രോൾ നീക്കുകയും രക്തധമനികളിലൂടെ ശരിയായ രക്തപ്രവാഹത്തിന് സഹായിക്കുകയും ചെയ്യുന്നു .ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു .
ഇഞ്ചി വിവിധ ഭാഷകളിലെ പേരുകൾ .
- Common name : Ginger
- Malayalam : Inchi
- Tamil : Ingee,
- Hindi : Adrak
- Telugu : Allam , Allamu , Allamu chettu , Shonti
- Kannada : Alla, Shunthi
- Gujarati : Adu, Sunth
- Bengali : Ada
- Oriya : Ad
- Marathi : Alha, Aale
- Assamese : Ada
- Manipuri : Shing
- Sanskrit : Adraka
ഇഞ്ചിയുടെ ചില ഔഷധപ്രയോഗങ്ങൾ .
ചെവിവേദന മാറാൻ .
ശ്വാസംമുട്ടൽ മാറാൻ .