നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് പർപ്പടകപ്പുല്ല്. പർപ്പടപ്പുല്ല് എന്നും പറയും . ഇതിന് കുമ്മാട്ടിപ്പുല്ല് എന്ന് പറയാറുണ്ട്. ഇതിനെ കുമ്മാട്ടിപ്പുല്ല് എന്ന് വിളിക്കാനുള്ള കാരണം കുമ്മാട്ടികളിയിൽ ഈ പുല്ല് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. തൃശ്ശൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി. ഈ ദേശക്കാർ ഓണത്തോട് അനുബന്ധിച്ച് കുമ്മാട്ടിക്കളി ആഘോഷിക്കാറുണ്ട്. കുമ്മാട്ടി വേഷം കെട്ടുന്നത് പർപ്പടകപുല്ല് കൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് പർപ്പടകപ്പുല്ലിനെ കുമ്മാട്ടിപ്പുല്ല് എന്ന് അറിയപ്പെടുന്നത്. കുമ്മാട്ടി കളിയുടെ നിലനിൽപ്പുതന്നെ ഈ പുല്ലിനെ ആശ്രയിച്ചാണന്ന് വേണമെങ്കിൽ പറയാം. വെയിലേറ്റാൽ കുമ്മാട്ടിപുല്ലിന് വളരെ നല്ല സുഗന്ധമണ്. ഈ പുല്ല് ശരീരത്തോട് ചേർത്തു കെട്ടുമ്പോൾ കൂടുതൽ ഓക്സിജൻ പ്രവഹിപ്പിക്കുകയും അതുമൂലം മണിക്കൂറുകളോളം ക്ഷീണിക്കാതെ കുമ്മാട്ടി കളിക്കാൻ ഈ പുല്ല് അവരെ സഹായിക്കും. അത്രയ്ക്കും ഔഷധഗുണമുള്ള ഒരു സസ്യമാണ് പർപ്പടകപ്പുല്ല്. നിലത്ത് പറ്റിച്ചേർന്ന് പടരുന്ന വളരുന്ന ഇവ വർഷത്തിൽ ഏകദേശം 20 സെന്റീമീറ്ററോളം വളരുന്നു. ഇത് സമൂലം ഔഷധയോഗ്യമാണ്.
കുടുംബം : Rubiaceae
ശാസ്ത്രനാമം : Oldenlandia corymbosa
മറ്റു ഭാഷകളിലെ പേരുകൾ
ഇംഗ്ലീഷ് : Chey Root
സംസ്‌കൃതം : സൂക്ഷ്മപത്രഃ ,പർപ്പടഃ
ഹിന്ദി : താഫജ് ,ഹദ്
തമിഴ് : പർപ്പകം
തെലുങ്ക് : പർപടഗം
രസാദിഗുണങ്ങൾ
രസം : തിക്തം
ഗുണം : ലഘു
വീര്യം : ശീതം
വിപാകം : കടു
ഔഷധഗുണങ്ങൾ
പിത്ത കഫ വികാരങ്ങൾ ശമിപ്പിക്കുന്നു പനി ,ചുട്ടു നീറ്റൽ ,കരൾ രോഗങ്ങൾ മസൂരിക , ലഘുമസൂരിക ,മണ്ണൻ എന്നിവ ശമിപ്പിക്കും,ആർത്തവം ഉണ്ടാക്കും ദഹനശക്തി വർദ്ധിപ്പിക്കും
ചില ഔഷധപ്രയോഗങ്ങൾ