ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന സർവ്വരോഗ സംഹാരിയായ ഒരു ഔഷധസസ്യമാണ് അരൂത. ഇത് സമൂലം ഔഷധയോഗ്യമാണ്.അരൂത, നാഗത്താലി, ശതാപ്പ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു . ഇതിന്റെ ഇലകൾക്ക് രൂക്ഷഗന്ധമാണ്. അതുകൊണ്ടുതന്നെ അരുത വീട്ടിൽ വച്ചു പിടിപ്പിച്ചാൽ പാമ്പ് വരില്ല എന്നാണ് വിശ്വാസം. മാത്രമല്ല ഇതിന് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ഇതിന്റെ മറ്റൊരു പ്രത്യേകത വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ ഇത് വെച്ചുപിടിപ്പിച്ചാൽ കിളിർക്കുന്നതല്ല അതുകൊണ്ടുതന്നെ അല്പം ദിവ്യത്വം ഈ ചെടിക്കുണ്ടെന്ന് പറയാം . അരുത വീടുകളിൽ നട്ടു വളർത്തിയാൽ ആ വീട്ടിൽ അപസ്മാരം വരില്ല എന്നൊരു വിശ്വാസം കൂടിയുണ്ട് .അരുത മന്ത്രവാദങ്ങൾക്കും മതകർമ്മങ്ങൾക്കും ഉപയോഗിക്കുന്നു .
ഏതാണ്ട് ഒരു മീറ്റർ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ ഇലകൾ വീതി കുറഞ്ഞതും അഗ്രഭാഗം വൃത്താകൃതിയിലുമാണ് .ഇതിന്റെ ഇലകൾ കയ്യിലിട്ടു ഞെരുടിയാൽ കാച്ചിയ എണ്ണയുടെ ഗന്ധമാണ് .നീലകലർന്ന പച്ച നിറമാണ് ഇലകൾക്ക് .തണ്ടുകൾ നേർത്തതും മൃദുലവുമാണ് .ഇതിന്റെ പൂക്കൾക്ക് മഞ്ഞനിറമാണ് അരുത നട്ടുവളർത്തുന്ന സ്ഥലത്തുകൂടി മത്സ്യമാംസാദികൾ കൊണ്ടുപോകാനോ ശുദ്ധിയില്ലാത്തവർ അതിന്റെ അടുത്തുപോകാനോ പാടില്ലെന്നാണ് .ശുദ്ധിയില്ലാതെ പെരുമാറിയാൽ ഈ സസ്യം നശിച്ചു പോകുമെന്നാണ് വിശ്വാസം വിശ്വാസം. അരുത ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കുട്ടികൾക്കുള്ള രോഗങ്ങൾക്കാണ്
കുടുംബം :Rutaceae
ശാസ്ത്രനാമം : Ruta chalepensis
ഇംഗ്ലീഷ് : Common Rue
സംസ്‌കൃതം : പീതപുഷ്പ
രസാദിഗുണങ്ങൾ
രസം : തിക്തം
ഗുണം : തീക്ഷണം
വീര്യം :ഉഷ്ണം
വിപാകം :കടു