കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് തൊട്ടാവാടി. അലർജി മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾക്ക് ഇത് ഉപയോഗിക്കപ്പെടുന്നു. തൊട്ടാവാടിയുടെ മറ്റ് ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
$ads={1}
പ്രമേഹരോഗത്തിന്
പ്രമേഹരോഗത്തിന് തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞ് നീര് ഒരു ഔൺസ് വീതം ദിവസവും രാവിലെ പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ വളരെ നല്ലതാണ്
ശ്വസനസംബന്ധമായ അസുഖങ്ങൾക്ക്
ശ്വസനസംബന്ധമായ പ്രശ്നങ്ങൾ
അനുഭവിക്കുന്നവർക്ക് തൊട്ടാവാടിയുടെ ഇല പിഴിഞ്ഞെടുത്ത നീര് കരിക്കിൻവെള്ളത്തിൽ ചേർത്ത് ഴിക്കുന്നത് വളരെ നല്ലതാണ്
കുട്ടികൾക്കുണ്ടാകുന്ന ശ്വാസംമുട്ടലിന്
കുട്ടികൾക്കുണ്ടാകുന്ന ശ്വാസംമുട്ടലിന് തൊട്ടാവാടിയുടെ നാമ്പും 7 ജീരകവും കൂടി ചേർത്തരച്ച് അര ടീസ്പൂൺ രാവിലെയും വൈകിട്ടും ഭക്ഷണത്തിനു മുമ്പ് 15 ദിവസം തുടർച്ചയായി കഴിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന ശ്വാസംമുട്ടൽ മാറും.
ചർമരോഗങ്ങൾക്ക്
സോറിയാസിസ് അടക്കമുള്ള ചർമ്മ രോഗങ്ങൾക്ക് തൊട്ടാവാടി എണ്ണകാച്ചി മുടങ്ങാതെ മൂന്നുമാസം പുരട്ടിയാൽ ഭേദമാകുന്നതാണ്. തൊട്ടാവാടി എണ്ണകാച്ചി ചൊറിയുള്ളഭാഗത്ത് പുരട്ടിയാൽ ചൊറി വേഗം മാറാൻ സഹായിക്കും
$ads={2}
സന്ധി വേദനകൾക്ക്
തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് തേൻ ചേർത്തു രാവിലെയും വൈകുന്നേരവും കഴിക്കുന്നത് സന്ധിവേദന മാറാൻ സഹായിക്കുന്ന വളരെ ഫലപ്രദമായ ഒരു മരുന്നാണ്. തൊട്ടാവാടി അരച്ച് പശുവിൻ നെയ്യിൽ ചാലിച്ച് പുരട്ടിയാൽ നീരും വേദനയും ഭേദമാകാൻ വളരെ നല്ലൊരു മരുന്നാണ്
തലവേദന മാറാൻ
തൊട്ടാവാടിയുടെ ഇല അരച്ച് നെറ്റിയിൽ ഇട്ടാൽ തലവേദന മാറാൻ നല്ലൊരു മരുന്നാണ്
അർശ്ശസിന്
തൊട്ടാവാടിയുടെ ഇലയും വേരും ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് പതിവായി കഴിക്കുന്നത് അർശ്ശസിന് നല്ലൊരു മരുന്നാണ്. തൊട്ടാവാടി സമൂലം പൂവ് നീക്കം ചെയ്തശേഷം കഴുകി വൃത്തിയാക്കി ചതച്ച് കിഴികെട്ടിയിട്ട് ഉണ്ടാക്കുന്ന കഞ്ഞി പതിവായി കഴിച്ചാലും അർശ്ശസിന് നല്ലൊരു മരുന്നാണ്
പശുവിന്റെ അകിടു വീക്കത്തിന്
തൊട്ടാവാടി അരച്ച് പശുവിന്റെ അകിടിൽ പുരട്ടുന്നത് അകിടുവീക്കം മാറാൻ നല്ലൊരു മരുന്നാണ്