നമ്മുടെ നാടുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ചെടിയാണ് ചെമ്പരത്തി.പണ്ടുകാലങ്ങളിൽ പറമ്പുകൾ തമ്മിലുള്ള അതിര് വേലികൾ നിർമ്മിക്കാനും ചെമ്പരത്തി ഉപയോഗിച്ചിരുന്നു. ചൈനയാണ് ചെമ്പരത്തിയുടെ ജന്മദേശം പണ്ട് വിദേശികൾ ചെമ്പരത്തിപ്പൂ കൊണ്ടാണ് ഷൂ പോളിഷ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ചെമ്പരത്തിക്ക് ഷൂഫ്ലവർ എന്ന പേരും കൂടിയുണ്ട്. അർക്കപ്രകാശം എന്ന ഗ്രന്ഥം സാക്ഷാൽ രാവണൻ എഴുതിയതാണന്ന് പറയപ്പെടുന്നു ഈ ഗ്രന്ഥത്തിൽ ചെമ്പരത്തിപ്പൂവ് സ്ത്രീകളിൽ താൽക്കാലിക ഗർഭനിരോധനം സൃഷ്ട്ടിക്കാൻ കഴിയുന്ന ഒരു ഔഷധമാണെന്ന് വിവരിക്കുന്നു .ഒരുപാട് തരം ചെമ്പരത്തികകളുണ്ട് ഇതിൽ ഔഷധഗുണമുള്ളത് ചുവന്ന ചെമ്പരത്തിക്കാണ് അതായത് അഞ്ചിതൾ പൂവുള്ള ചെമ്പരത്തി. ചെമ്പരത്തിയുടെ വേര്, പൂവ്, ഇല എന്നിവയാണ് പ്രധാനമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്
ശാസ്ത്രീയനാമം - ഹിബിസ്കസ് റോസാ സിനെൻസിസ് -Hibiscus rose-sinensisകുടുംബം - മാൽവേസീ Malvaceae
മറ്റ് ഭാഷകളിലെ പേരുകൾസംസ്കൃതം - ജപാ ,രാഗപുഷ്പീ, ഔഡ്രപുഷ്പംഹിന്ദി -ഗുഡഹൽതമിഴ് -ചെമ്പരുത്തിതെലുങ്ക്- ദാസ്നമുബംഗാളി - ജബാഇംഗ്ലീഷ് -ഷൂ ഫ്‌ളവർ പ്ലാന്റ് Shoe flower plant
രസാദി ഗുണങ്ങൾ
രസം :കഷായം
ഗുണം :ലഘു, രൂക്ഷം, ശ്ലക്ഷണം
വീര്യം :ശീതം
വിപാകം :കടു
കേരളീയർ പൊതുവെ താളിയായിയും, എണ്ണകാച്ചിയും മുടിസംരക്ഷണത്തിനാണ് ചെമ്പരത്തി ഉപയോഗിക്കുന്നത്. എന്നാൽ മുടിസംരക്ഷണത്തിന് മാത്രമല്ല ചെമ്പരത്തി മറ്റ് അനേകം ഔഷധഗുണങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.
ആർത്തവ വേദനയ്ക്ക്
മൂന്നോ നാലോ ചെമ്പരത്തി മൊട്ടുകൾ നെയ്യിൽ വറുത്ത് കഴിച്ചാൽ ആർത്തവസംബന്ധമായ വേദനയ്ക്ക് വളരെ നല്ലതാണ് .
ആർത്തവരക്തം അധികമായി പോകുന്നതിന്
ചെമ്പരത്തിയുടെ പൂവോ ,പൂമൊട്ടോ അരച്ച് പാലിൽ ചേർത്ത് കഴിക്കുന്നത് ആർത്തവരക്തം അധികമായി പോകുന്നത് തടയാൻ പറ്റും ,ഭാവിയിൽ കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾ ഇത് ഉള്ളിൽ കഴിക്കരുത് .ചെമ്പരത്തിപ്പൂ നിഴലിൽ ഉണക്കിപ്പൊടിച്ച് കഷായം വെച്ച് കഴിക്കുന്നത് ആർത്തവ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും വളരെ നല്ലതാണ്
കുടൽ പുണ്ണിന്
രാവിലെ വെറും വയറ്റിൽ മൂന്നോനാലോ ചെമ്പരത്തി പൂവിന്റെ ഇതളുകൾ ചവച്ചിറക്കി ഒരു ഗ്ലാസ് വെള്ളവും കുടിക്കുന്നത് കുടൽ പുണ്ണ് മാറാൻ സഹായിക്കും
കരപ്പന്
ചെമ്പരത്തിപ്പൂവിട്ട് തിളപ്പിച്ച വെള്ളത്തിൽ ദിവസവും കുട്ടികളെ കുളിപ്പിക്കുന്നത് കുട്ടികളിലെ കരപ്പൻ മാറുന്നതിന് വളരെ ഫലപ്രദമായ ഒരു മരുന്നാണ്
തൊണ്ടവേദനയ്ക്ക്
ഒരു ചെമ്പരത്തി പൂവിട്ട് ചായ ഉണ്ടാക്കി കഴിച്ചാൽ തൊണ്ടവേദന വേഗം മാറും
രക്ത പിത്തത്തിന്
ചെമ്പരത്തി പൂവ് ഇട്ട് മോരു കറി ഉണ്ടാക്കി കഴിച്ചാൽ രക്തപിത്തം ശ്രമിക്കും
അകാലനരയ്ക്ക്
ചെമ്പരത്തി പൂവ്, കടുക്ക, നെല്ലിക്ക ഇവ 25 ഗ്രാം വീതം ചതച്ച് നല്ലെണ്ണയിൽ കാച്ചി പതിവായി തലയിൽ തേച്ചു കുളിച്ചാൽ നര മാറും
രക്തശുദ്ധിക്ക്
5 ചെമ്പരത്തി പൂവ് രാത്രിയിൽ ഒരു ഗ്ലാസ് വെള്ളത്തിലിട്ടുവച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് രക്തശുദ്ധിക്ക് വളരെ ഫലപ്രദമാണ്
അസ്ഥിസ്രാവത്തിന്
ഒരുപിടി ചെമ്പരത്തിമൊട്ടുകൾ പാലിലരച്ച് കുറച്ചുനാൾ പതിവായി കഴിക്കുന്നത് അസ്ഥിസ്രാവത്തിന് വളരെ ഫലപ്രദമാണ്
ഗർഭധാരണം തടയാൻ
ചെമ്പരത്തിപ്പൂ അരിക്കാടിയിൽ അരച്ച് കഴിച്ചാൽ ഗർഭധാരണം തടയാൻ വളരെ നല്ലതാണ്
ഗർഭം ധരിക്കാൻ സാധ്യതയുള്ള ദിവസം രാവിലെ മൂന്ന് ചെമ്പരത്തി പൂമൊട്ട് കഴിച്ചാൽ ഗർഭമുണ്ടാകില്ല
സൗന്ദര്യ വർദ്ധനത്തിന്
ചെമ്പരത്തിപ്പൂവും ദിവസവും സ്ത്രീകൾ കഴിക്കുന്നത് സൗന്ദര്യം വർദ്ധിക്കുന്നതിന് വളരെ നല്ലതാണ്
ചൂടുകുരുവിന്
ഒരുപിടി ചെമ്പരത്തിയില ചതച്ച് വെളിച്ചെണ്ണയിൽ കാച്ചി ശരീരത്തിൽ തേച്ചു കുളിച്ചാൽ ശരീരത്തുണ്ടാകുന്ന ചൂടുകുരു പാടെ മാറുന്നതാണ്,കൂടാതെ ചൊറി ,ചിരങ്ങ് ,ചെറിയ മുറിവുകൾ എന്നിവയ്ക്ക് ചെമ്പരത്തി പൂവ് അരച്ച് എണ്ണകാച്ചി പുരട്ടുന്നത് പുരട്ടുന്നത് നല്ലതാണ്
മുടി സമൃദ്ധമായി വളരാൻ
ചെമ്പരത്തിപ്പൂവും, കറ്റാർവാഴയും, കയ്യോന്നിയും ചേർത്ത് എണ്ണകാച്ചി പതിവായി തേച്ചു കുളിച്ചാൽ മുടി സമൃദ്ധമായി വളരും
തലയിലെ പേൻ ശല്യത്തിന്
ഒരുപിടി ചെമ്പരത്തിയിലയും സമം തുളസിയിലയും അരച്ച് നാരങ്ങാനീരിൽ ചാലിച്ച് തലയിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇങ്ങനെ രണ്ടുമൂന്നുദിവസം ആവർത്തിച്ചാൽ തലയിലെ പേൻ പൂർണമായും ഇല്ലാതാകുന്നതാണ്
പുരുഷന്മാരില് ശീഘ്രസ്കലനം മാറാൻ
ചെമ്പരത്തിപ്പൂ നല്ലതുപോലെ അരച്ച് ലിംഗത്തിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം ബന്ധപ്പെട്ടാൽ സമയദൈർഘ്യം കൂടുതൽ കിട്ടുന്നതാണ്
കന്നുകാലികളിലെ രോമം കൊഴിയുന്ന അസുഖത്തിന്
ചെമ്പരത്തി പൂവും, ഇലയും ചതച്ച് എണ്ണകാച്ചി കന്നുകാലികളുടെ ദേഹത്ത് പുരട്ടിയാൽ രോമം കൊഴിയുന്നത് മാറും
ചെമ്പരത്തി ചായ
ചെമ്പരത്തി ചായ ഒരു ലോക പാനീയമാണ് .ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധ ചായ. ഇത് ചൂടുപാനീയമായും, തണുപ്പിച്ചും ഉപയോഗിക്കാം .ഇതിന് പുളിരുചിയാണ് പഞ്ചസാര മധുരത്തിനായി ചേർത്തോ അല്ലാതെയോ ഉപയോഗിക്കാം .ഈ ചായയിൽ ജീവകം-സി, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു.ചെമ്പരത്തിയില കൊണ്ടുള്ള ചായ സ്ഥിരമായി കഴിക്കുന്നത് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇതു വഴി ശരീരത്തിന്‍റെ ഹോര്‍മോണ്‍ നില സന്തുലിതമാക്കപ്പെടുകയും ആര്‍ത്തവം ക്രമമായി നടക്കുകയും ചെയ്യും.ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ് ചെമ്പരത്തി ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്‍ ഇതിന് കഴിവുണ്ട് അതിനാല്‍ ചെമ്പരത്തിയുടെ ഉപയോഗം വഴി പ്രായം കൂടുന്നത് മൂലമുണ്ടാകുന്ന പലവിധത്തിലുള്ള ശാരീരികപ്രവര്‍ത്തനങ്ങളെയും തടഞ്ഞ് ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ ഇവ സഹായിക്കു൦.
ഈ ചായ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്നു.
ഇന്ത്യ - അർഹുൽ കാ ഫൂൽ
ഫിലിപ്പൈൻസ് -ഗുമാമെല
ലാറ്റിൻ അമേരിക്ക - അഗ്വാ ഡി ജമൈക്ക
ഓസ്ട്രേലിയ - റോസെല്ല
ഇറാൻ ചായ്- തോർഷ്
ഇറാക്ക് ചായ് -കുചറാത്ത്
കരീബിയൻ --റെഡ് സോറെൽ
പടിഞ്ഞാറൻ ആഫ്രിക്ക -ബിസ്സാപ്പ് / വോഞ്ജോ
ഈജിപ്ത്, സുഡാൻ, ഇറ്റലി, റഷ്യ -കർക്കഡെ
ജമൈക്ക, ബാർബഡോസ്, ട്രിനിഡാഡ് ആന്റ് ടുബാഗോ - സോറെൽ
Tags:
ഔഷധസസ്യങ്ങൾ