നാട്ടിൻപുറങ്ങളിലെ പാടത്തും പറമ്പിലും സുലഭമായി കണ്ടുവരുന്ന ഒരു സസ്യമാണ് കുടങ്ങൽ. ചതുപ്പു പ്രദേശങ്ങളിലും കുളങ്ങളുടെ സമീപത്തും നദികളുടെ കരയിലും ഈർപ്പമുള്ള സ്ഥലങ്ങളിലും ഈ സസ്യം ധാരാളമായി കാണപ്പെടുന്നു . മുത്തിൾ ,കുടവൽ, കുടങ്ങൽ, കുടകൻ, കൊടുങ്ങൽ , കരിന്തക്കാളി, സ്ഥലബ്രഹ്മി, തുടങ്ങിയ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു.
തറയിൽ പടർന്നു വളരുന്ന ഈ സസ്യത്തിന്റെ തണ്ടുകൾ വളരെ നേർത്തതും ഇലകൾ വൃത്താകൃതിയിലോ വൃക്കയുടെ ആകൃതിയിലോ കാണപ്പെടുന്നു .കുടങ്ങൽ കരിങ്കുടങ്ങൾ അഥവാ മുത്തിൾ ,കരിമുത്തിൽ എന്നിങ്ങനെ ഈ സസ്യം രണ്ടു തരത്തിൽ കാണപ്പെടുന്നു .
കരിമുത്തിൾ വനപ്രദേശങ്ങളിലെ വൃക്ഷ തണലുകളിലാണ് കൂടുതലായും കാണപ്പെടുന്നത് ,ഇവയുടെ ഔഷധഗുണങ്ങൾ സമാനമാണെങ്കിലും കരിമുത്തിളിനാണ് കുറച്ചുകൂടി ഔഷധഗുണങ്ങൾ കൂടുതലുള്ളത്
ബ്രഹ്മി പോലെതന്നെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്ന ഒരു ഔഷധച്ചെടിയാണ് കുടങ്ങൽ.ഈ സസ്യം ചില സംസ്ഥാനങ്ങളിൽ പച്ചക്കറിയായും ഉപയോഗിക്കുന്നു.ഈ സസ്യത്തിന്റെ ഇല, തണ്ട്, വേര് എന്നിവയാണ് ഔഷധത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്.
Botanical name | Centella asiatica |
---|---|
Synonyms | Centella hirtella Hydrocotyle asiatica Hydrocotyle reniformis |
Family | Apiaceae (Carrot family) |
Common name | Indian Pennywort coinwort Indian water navelwort pennyweed spadeleaf |
Sanskrit | भाण्डि bhandi भण्डीरी bhandiri भेकी bheki मण्डूकपर्णी mandukaparni मण्डूकी manduki |
Tamil | கசப்பி kacappi மதண்டி matanti பிண்டீரி pintiri வல்லாரை vallarai யோசனவல்லி yocana-valli |
Telugu | మండూకపర్ణి mandukaparni సరస్వతీ ఆకు Sarasvati-aku |
Kannada | ಬ್ರಾಹ್ಮಿ ಸೊಪ್ಪು brahmi soppu ಗದ್ದೆ ಬರಗ gadde baraga ಇಲಿಕಿವಿ ಸೊಪ್ಪು ilikivi soppu ಒಂದೆಲಗ ondelaga ಸರಸ್ವತಿ ಸೊಪ್ಪು Saraswati soppu, ತಂಬುಳಿ ಗಿಡ tambuli gida ತಿಮರೆ Timare |
Hindi | ब्रह्ममण्डूकी brahmamanduki ब्राह्मी brahmi खुलखुडी khulakhudi मण्डूकी manduki |
Malayalam | kodakan (കുടകൻ) Kudangal (കുടങ്ങൽ) Kari Muthil (കരിമുത്തിൾ) Kudangalകുടങ്ങൽ() Muthil (മുത്തിൾ ) Kodavan (കൊടവൻ ) |
Marathi | ब्राह्मी brahmi कारिवणा karivana |
Bengali | ব্রহ্মমন্ডূকী brahmamanduki থানকুনি thanakuni |
Gujarati | બ્રાહ્મી brahmi |
Assamese | বৰ মানিমুনি bar manimuni |
Manipuri | ꯄꯦꯔꯨꯛ Peruk |
Oriya | ମଣ୍ଡୂକପର୍ଣ୍ଣୀ mandukaparnni ମାଣ୍ଡୁକୀ manduki ମୂଳ ପର୍ଣ୍ଣୀ mula parnni ସୋମ ବଲ୍ଲୀ soma-balli |
Nepali | ब्रह्मबुटि brahmabuti घोड टाप्रे ghod-tapre |
രസാദിഗുണങ്ങൾ |
|
രസം | കഷായം,തിക്തം,മധുരം |
ഗുണം | ലഘു, സരം |
വീര്യം | ശീതം |
വിപാകം | മധുരം |
പ്രഭാവം | മേധ്യം |
രാസഘടകങ്ങൾ
കുടങ്ങൽ ചുട്ടെടുക്കുന്ന ചാരത്തിൽ ഫോസ്ഫറസ് ,സൾഫർ ,അയൺ ,കാൽസ്യം ,മഗ്നീഷ്യം സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു . കുടങ്ങൽ സമൂലകം ഉണക്കിപ്പൊടിച്ച് എടുക്കുന്ന ചൂർണ്ണത്തിൽ അമിനോ അമ്ലങ്ങൾ ,അസ്പാർട്ടിക് അമ്ലം ,ഗ്ലൈസിൻ ഗ്ലുട്ടാമിക് അമ്ലം ,ഫിനൈൽ തുടങ്ങിയവ അടങ്ങിയിരിക്കുന്നു
ഔഷധഗുണങ്ങൾ
ബുദ്ധിയും ,ഓർമ്മശക്തിയും വർദ്ധിപ്പിക്കും ,ഭ്രാന്ത് ,ഉന്മാദം ,മന്ദബുദ്ധി എന്നിവയ്ക്ക് ഫലപ്രദം ,മലബന്ധം ,അർശ്ശസ് എന്നിവ ശമിപ്പിക്കും ,ഹൃദയത്തിന്റെ സങ്കോചക്ഷമത വർദ്ധിപ്പിക്കും
ചില ഔഷധപ്രോയോഗങ്ങൾ