ആർക്ക് എപ്പോൾ വേണമെങ്കിലും നായയുടെ കടിയേൽക്കാം. കാരണം നമ്മുടെ വീടുകളിലെല്ലാം നായ്ക്കളെ വളർത്തുന്നുണ്ട്. മാത്രവുമല്ല നമ്മുടെ നാട്ടിൽ ഒരുപാട് തെരുവുനായ്ക്കളുമുണ്ട്. ഒരു പക്ഷേ നമ്മൾക്ക് പട്ടി കടിയേറ്റാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്തൊക്കെ മുൻകരുതലുകളാണ് എടുക്കേണ്ടത് എന്ന് നോക്കാം
പട്ടി കടിച്ചാൽ ഭയപ്പെടാതിരിക്കുകയാണ് ആദ്യം വേണ്ടത് പ്രഥമ ശുശ്രൂഷ എന്ന നിലയിൽ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റോളം മുറിവ് നല്ലതുപോലെ വൃത്തിയായി കഴുകുക. ഒരുപക്ഷേ സോപ്പ് കിട്ടാൻ സാഹചര്യം ഇല്ലാത്ത സ്ഥലങ്ങളിലാണെങ്കിൽ വെള്ളം മാത്രം ഉപയോഗിച്ച് കഴുകിയാൽ മതിയാകും .ഒഴുകുന്ന വെള്ളത്തിൽ കഴുകുന്നതായിരിക്കും വളരെ ഉത്തമം കാരണം കടിച്ച് പട്ടിയുടെ ഉമിനീരിൽ വൈറസ് ഉണ്ടായിരുന്നെങ്കിൽ എൺപത് ശതമാനവും വൈറസ് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിലൂടെ അവയെ നശിപ്പിച്ചു കളയാൻ പറ്റും. മുറിവ് കെട്ടേണ്ട ആവശ്യമില്ല രക്തസ്രാവം കൂടുതൽ നേരം നിലനിൽക്കുന്നെങ്കിൽ നല്ല വൃത്തിയുള്ള തുണികൊണ്ട് മുറിവ് കെട്ടുക. മുൻകൂട്ടി പേവിഷബാധയുണ്ടോ എന്ന് രോഗനിർണയം നടത്താൻ യാതൊരു സംവിധാനവും ഇല്ലാത്തത് കൊണ്ട് തന്നെ ഏത് പട്ടി കടിച്ചാലും പ്രഥമ ശുശ്രൂഷ നൽകി എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കേണ്ടതാണ്
$ads={1}
എങ്ങനെ പേപട്ടി വിഷബാധ ഉണ്ടാകുന്നു
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് റാബിസ് അഥവാ പേവിഷ ബാധ തൊണ്ണൂറുശതമാനവും പട്ടികളാണ് വിഷബാധ പരത്തുന്നത് എന്നാൽ. പൂച്ച, പശുക്കൾ, കുരങ്ങ്, വവ്വാൽ, കുറുക്കൻ, കീരി, ആട്, പന്നി, കഴുത ഇതുപോലെയുള്ള ഉഷ്ണരക്തമുള്ള ജീവികളെയെല്ലാം ഈ രോഗം ബാധിക്കുകയും അവയിൽനിന്ന് പേവിഷബാധ ഏൽക്കുകയും ചെയ്യും . അതുകൊണ്ടുതന്നെ ഏതു മൃഗങ്ങളുടെ കടിയേറ്റാലോ നഖങ്ങൾ കൊണ്ടുള്ള പോറലേറ്റാലോ വാക്സിൻ എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്
പേവിഷ ബാധ ഏറ്റാലുള്ള രോഗലക്ഷണങ്ങൾ
കടിയേറ്റ ഭാഗത്തുനിന്നും വൈറസ് സാവധാനം കേന്ദ്രനാഡീ വ്യൂഹത്തിലൂടെ തലച്ചോറിലെത്തുകയും തലച്ചോറിൽ എത്തുന്ന വൈറസ് അതിവേഗം പെരുകി തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നു. ഇതോടെ രോഗലക്ഷണം പ്രകടമാകാൻ തുടങ്ങും ഇതിന് ചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ വേണ്ടി വരാം.
ആദ്യഘട്ടത്തിൽ കടിയേറ്റ ഭാഗത്ത് ചൊറിച്ചിൽ തലവേദന, തൊണ്ടവേദന, ശർദ്ദിൽ തുടങ്ങിയവ ഉണ്ടാവും
രണ്ടാംഘട്ടത്തിൽ ശ്വാസംമുട്ടൽ, വിറയൽ, അമിതഭയം, വെള്ളം കാണുമ്പോഴുള്ള ഭയം. വെളിച്ചം കാണുമ്പോഴുള്ള ഭയം എന്നിവ കാണിക്കും
മൂന്നാംഘട്ടത്തിൽ വായിൽ നിന്ന് ഉമിനീര് ഒലിക്കുക. ശ്വാസതടസ്സം. ശബ്ദവ്യത്യാസം എന്നിവർ കാണപ്പെടുന്നു
.രോഗലക്ഷണങ്ങൾ പ്രകടമായാൽ പേവിഷബാധയേറ്റ രോഗിയെ രക്ഷിക്കാൻ യാതൊരുവിധ മാർഗ്ഗങ്ങളുമില്ല. അതുകൊണ്ടുതന്നെ മൃഗങ്ങളുടെ കടിയേറ്റാൽ ഉടൻതന്നെ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുക.
മുറിവിനെ സ്വഭാവം അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്
ഒന്നാം കാറ്റഗറി
നമ്മുടെ ശരീരത്തിൽ മുറിവ് ഇല്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങൾ നക്കുകയോ തൊടുകയോ ചെയ്താൽ പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ട ആവശ്യമില്ല അവിടെ സോപ്പ് ഉപയോഗിച്ച് ഒഴുക്കുവെള്ളത്തിൽ ആ ഭാഗം വൃത്തിയായി കഴുകിയാൽ മതിയാകും
രണ്ടാം കാറ്റഗറി
നമ്മുടെ ശരീരത്തിൽ നേരത്തെ മുറിവുള്ള ഭാഗങ്ങളിൽ പട്ടിയോ പൂച്ചയോ നക്കുകയോ മാന്തുകയോ ചെയ്യുകയാണെങ്കിൽ നിർബന്ധമായും പ്രതിരോധ കുത്തിവെപ്പ് എടുക്കണം
$ads={2}
മൂന്നാം കാറ്റഗറി
ഇത് വളരെ അപകട സാധ്യതയുള്ളതാണ്
പട്ടി പൂച്ച തുടങ്ങിയവയുടെ കടിയേറ്റാലോ ഇവയുടെ ഉമിനീർ നമ്മുടെ കണ്ണുകളിലോ വായ്ക്കുള്ളിലോ മൂക്കിനുള്ളിലൊ വീണാലോ ആന്റിറാബിസ് പ്രതിരോധ കുത്തിവെപ്പിനൊപ്പം ഹ്യൂമന്‍ റാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ കൂടി നൽകണം. കാരണം ആന്റിറാബീസ് ശരീരത്തിൽ പ്രവർത്തിച്ച് പ്രതിരോധ ആന്റിബോഡികൾ ഉണ്ടാക്കാൻ ഒരാഴ്ചക്ക് മുകളിൽ സമയമെടുക്കും. ഈ സമയങ്ങളിൽ ഇമ്മ്യൂണോഗ്ലോബുലിൻ വൈറസിൽ നിന്നും സുരക്ഷ ഉറപ്പാക്കും.
പേയുള്ള നായ്ക്കൾ ചില ലക്ഷണങ്ങൾ കാണിക്കും. ഭക്ഷണം കൊടുത്താൽ കഴിക്കാതിരിക്കുക. വായിൽ നിന്ന് നുരയും പതയും വരിക. നായ വെള്ളം കുടിക്കാൻ ശ്രമിക്കുമെങ്കിലും അതിന് സാധിക്കാതെ വരിക. ചില നായ്ക്കളുടെ കണ്ണുകൾ ചുവന്ന നിറത്തിലാകും കണ്ണിൽ കാണുന്നതിനെയെല്ലാം കടിക്കുക
വീട്ടിൽ വളർത്തുന്ന നായ്ക്കൾ നമ്മളെ കടിച്ചാൽ 10 ദിവസം അതിനെ കെട്ടിയിട്ട് നിരീക്ഷിക്കേണ്ടതാണ് പേവിഷബാധയേറ്റ ജീവികൾ രോഗലക്ഷണം കാണിച്ചു തുടങ്ങി ഒരാഴ്ചയ്ക്ക് മുകളിലോട്ട് ജീവിച്ചിരിക്കാറില്ല