കാണാനഴകുള്ള ചുവന്നു തുടുത്ത ചുണ്ടുകൾ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. മാത്രമല്ല സൗന്ദര്യത്തിൻ്റെ ലക്ഷണം കൂടിയാണ്.ചുവന്ന ചുണ്ടുകൾ പ്രത്യേകിച്ചും സ്ത്രീ സൗന്ദര്യത്തിൽ ചുണ്ടുകൾക്ക് വളരെ പ്രാധാന്യമാനുള്ളത് . ആളുകൾ കൂടുതലും ഇഷ്ടപ്പെടുന്നത് ചുവന്ന ചുണ്ടുകൾ തന്നെയാണ്. എന്നാൽ മലയാളികൾക്ക് പൊതുവേ റോസ് നിറത്തിലുള്ള ചുണ്ടുകളാണ് കൂടുതലും. എന്നാൽ ചുവന്നുതുടുത്ത തൊണ്ടിപ്പഴം പോലെയുള്ള ചുണ്ടുകൾ സ്വന്തമാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
$ads={1}
ഗ്ലിസറിനും സമം നാരങ്ങാനീരും യോജിപ്പിച്ച് പഞ്ഞിയിൽ മുക്കി രാത്രിയിൽ കിടക്കുന്നതിന് മുമ്പ് രണ്ടോ മൂന്നോ മിനിറ്റ് വീതം ചുണ്ടുകളിൽ മൃദുവായി തടവുക നാല് ദിവസം ചെയ്തു കഴിയുമ്പോൾ തന്നെ ഫലംകണ്ടു തുടങ്ങും ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ ചുണ്ടുകൾ ചുവക്കാൻ വളരെ ഫലപ്രദമാണ്
ചുവന്നുള്ളി നീരും ഗ്ലിസറിനും തേനും യോജിപ്പിച്ച് കിടക്കുന്നതിനു മുമ്പ് ചുണ്ടുകളിൽ പുരട്ടി രാവിലെ കഴുകിക്കളയുന്നതും ചുണ്ട് ചുവക്കാൻ വളരെ ഫലപ്രദമാണ്
റോസാപ്പൂ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഗ്ലിസറിനും ചേർത്ത് ചുണ്ടുകളിൽ പുരട്ടുന്നതും ചുണ്ടുകൾക്ക് ചുവന്ന നിറം കിട്ടാൻ സഹായിക്കും
റോസാപ്പൂ അരച്ച് പേസ്റ്റ് രൂപത്തിലാക്കി തേനും ചേർത്ത് പതിവായി ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകൾക്ക് ചുവന്ന നിറം കിട്ടാൻ സഹായിക്കും
ആപ്പിൾ മുറിച്ച് മൃദുവായി ദിവസവും ചുണ്ടിൽ ഉരയ്ക്കുകയോ ദിവസവും ഒരു ആപ്പിൾ കടിച്ച തിന്നുകയോ ചെയ്താൽ ചുണ്ട് ചുമക്കാൻ വളരെ ഫലപ്രദമാണ്
$ads={2}
കുങ്കുമപ്പൂവിൽ ഒന്നോ രണ്ടോ തുള്ളി തേനും സ്വല്പം പാലം ചേർത്തു ചാലിച്ച് കുറച്ച് സമയം വെച്ചതിനുശേഷം ചുണ്ടുകളിൽ പുരട്ടുന്നതും ചുണ്ടുകൾക്ക് ചുവന്ന നിറം കിട്ടാൻ സഹായിക്കും
നാരങ്ങ മുറിച്ച് കിടക്കുന്നതിനു മുമ്പ് കുറച്ചുനേരം ചുണ്ടുകളിൽ മൃദുവായി ഉരസുക രാവിലെ കഴുകിക്കളയാം ഇങ്ങനെ പതിവായി കുറച്ചുദിവസം ചെയ്യുന്നത് ചുണ്ടുകൾക്ക് നിറം കിട്ടാൻ സഹായിക്കും