ഉഴിഞ്ഞ ഔഷധഗുണങ്ങൾ

ഉഴിഞ്ഞ,ഉഴിഞ്ഞ ഗുണങ്ങള്,ഉഴിഞ്ഞ ഗുണങ്ങൾ,ഉഴിഞ്ഞ ചെടി,വള്ളി ഉഴിഞ്ഞ,cardiospermum halicacabum വള്ളി ഉഴിഞ്ഞ,ആരോഗ്യത്തിന് ഉഴിഞ്ഞ,#ഉഴിഞ്ഞ #uzhinja #ഉഴിഞ്ഞ,ആയുര്‍വ്വേദത്തില്‍ ഉഴിഞ്ഞ ഇങ്ങനെ ഉപയോഗിക്കാം,ആരോഗ്യ സംരക്ഷണത്തിന് ഉഴിഞ്ഞ മതി,#ഗുണങ്ങൾ,ഉഴിഞ്ഞയുടെ ആരോഗ്യ ഗുണങ്ങള്‍,ആനച്ചുവടിയുടെ ഔഷധ ഗുണങ്ങൾ,ഉപയോഗം ഗുണങ്ങൾ,ഔഷധ സസ്യങ്ങൾ,#ഉഴിഞ്ഞകഞ്ഞി,ദശപുഷ്‌പ്പങ്ങളിൽ ഒന്നായ ഒഴിഞ്ഞയുടെ ഔഷധ ഗുണങ്ങൾ #uzhinja,സസ്യങ്ങൾ,ഔഷധ,ഔഷധം,#ഔഷധ,കിഴങ്ങ്,ഔഷധ പ്രധാനി


കേരളത്തിൽ എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് ഉഴിഞ്ഞ . മലയാളത്തിൽ  ഇതിനെ ചക്രലത, ഇന്ദ്രവല്ലി, ഇന്ദ്രവല്ലരി  ,വള്ളിഉഴിഞ്ഞ, കറുത്തകുന്നി, പാലുരുവം, ജ്യോതിഷ്മതി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

Botanical name : Cardiospermum halicacabum
Family: Sapindaceae (Soapberry family)
Common name : Balloon Vine, Love-in-a-puff, heart pea, heartseed
Malayalam : Jyotishmati, Karuttakunni,  Paluruvam,  Uzhinja 
Tamil : Korravan, Mutakkorran
Telugu : Buddakakara, Jyotishmati
Kannada :  Agniballi,Bekkina Budde Gida,Chitaki Hambu, Erumballi,Buddakaakarateege,  Katabhi,Jotishmati, Kanakaaya, Bekkina Toddina Balli,Minchuballi, Kangunge,  Kangonge
Hindi :  Kanphuta,  Kapalphodi
Marathi :  Kanphuti, Kapal Phodi
Sanskrit : Karnasphota, Sphutavalkali

വിതരണം - കേരളത്തിലുടനീളം ഉഴിഞ്ഞ കാണപ്പെടുന്നു .

സസ്യവിവരണം .

ഒരു ഏകവാർഷിക വള്ളിച്ചെടിയാണ് ഉഴിഞ്ഞ . അത്ര ഉയരത്തിൽ ഈ സസ്യം പടർന്നു വളരാറില്ല .ഇവയുടെ തണ്ടിന് ബലം വളരെ കുറവാണ് .ഇവയുടെ തണ്ടിലുള്ള വള്ളി പോലെയുള്ള കൊളുത്തുകളുടെ സഹായത്തോടെയാണ് ഇവ മറ്റു സസ്യങ്ങളിൽ പടർന്നു വളരുന്നത് .ഇവയുടെ പൂക്കൾ ചെറുതും വെള്ളയോ ,പച്ച കലർന്ന വെള്ളയോ നിറത്തിൽ കാണപ്പെടുന്നു .ഇവയുടെ ഫലങ്ങൾ ത്രികോണാകൃതിയിൽ ബ്ലാഡർ പോലെയാണ് കാണപ്പെടുക .ഫലത്തിനുള്ളിൽ മൂന്ന് അറകൾ കാണപ്പെടുന്നു .ഇവയിൽ കറുത്ത നിറത്തിലുള്ള വിത്തുകൾ കാണാം .

ദശപുഷ്പങ്ങളിൽ  ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴിഞ്ഞ .ദശപുഷ്പത്തിലെ ഓരോ ചെടിയും ഓരോ ദേവതമാരെയാണ് പ്രതിനിധീകരിക്കുന്നത്. കർക്കിടമാസത്തിൽ സ്ത്രീകൾ  ദശപുഷ്പങ്ങളിൽ ഏതു പുഷ്പമാണോ തലയിൽ ചൂടുന്നത് ആ പുഷ്പത്തിന്റെ ദേവപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. ഇന്ദ്രാണിയാണ് ഉഴിഞ്ഞയുടെ ദേവത. നമ്മുടെ പറമ്പിലും തൊടിയിലുമെല്ലാം സർവ്വസാധാരണമായി കാണുന്നതും കേരളത്തിലെ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നതുമായ  പത്തു തരം ഔഷധസസ്യങ്ങളാണ്  ദശപുഷ്പ്പങ്ങൾ . ഉഴിഞ്ഞ ചൂടിയാല്‍  ബുദ്ധിമതിയാകും എന്നാണ് വിശ്വാസം.


രാസഘടകങ്ങൾ .

ഉഴിഞ്ഞയിൽ ഫ്ളേവോൺ വർഗ്ഗത്തിൽപ്പെട്ട ല്യൂട്ടിയോളിൻ എന്ന രാസ പദാർത്ഥം അടങ്ങിയിരിക്കുന്നു .ഇലകളിൽ പിനിറ്റോൾ ,ബീറ്റാ സിറ്റോസ്റ്റിട്രോൾ ,അരക്കിഡിക് അമ്ലം എന്നീ രാസ പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു .

ഉഴിഞ്ഞയുടെ ഔഷധഗുണങ്ങൾ .

വാതം, ചുമ, പനി, തലവേദന, വയറുവേദന, ദഹനക്കേട് എന്നിവയ്ക്ക് ഉഴിഞ്ഞ  ഔഷധമായി ഉപയോഗിക്കുന്നു.ആസ്മ , ഞരമ്പ് രോഗങ്ങൾ, ഒടിവ് എന്നിവയ്ക്ക് ഉഴിഞ്ഞ വളരെ  നല്ലതാണ് . ചർമ്മരോഗങ്ങൾ, മുടികൊഴിച്ചിൽ, അലർജി എന്നിവയ്ക്ക് ഔഷധമായി ഉഴിഞ്ഞ ഉപയോഗിക്കുന്നു.തലമുടിയിലെ അഴുക്ക് കളയാനും മുടി വളരാനും ഉഴിഞ്ഞ വളരെയേറെ സഹായിക്കുന്നു.ഗർഭിണികൾ 7 ,8 ,9 മാസങ്ങളിൽ ഉഴിഞ്ഞ ഇടിച്ചുപിഴിഞ്ഞ നീര് കഴിച്ചാൽ സുഖപ്രസവം നടക്കും .

രസാദിഗുണങ്ങൾ .

രസം - തിക്തം
ഗുണം-സ്നിഗ്ധം, സരം
വീര്യം-ഉഷ്ണം
വിപാകം-മധുരം

ഔഷധയോഗ്യഭാഗങ്ങൾ -സമൂലം, ഇല, വിത്ത്, വേര്


ചില ഔഷധപ്രയോഗങ്ങൾ .

മൂലക്കുരു മാറാൻ .

ഉഴിഞ്ഞയുടെ വേര് വെള്ളത്തിൽ തിളപ്പിച്ച് ഒരു തുടം വീതം ദിവസവും കഴിച്ചാൽ മൂലക്കുരു ശമിക്കും .ഉഴിഞ്ഞ വേര് അരച്ച് വെള്ളത്തിൽ കലക്കി ഒരു തുടം വീതം ദിവസവും കഴിച്ചാലും മൂലക്കുരു ശമിക്കും .

തലയിലെ താരൻ  മാറാൻ .

ഉഴിഞ്ഞ ചതച്ച് കിട്ടുന്ന നീര് തലയിൽ പതിവായി തേച്ചുകുളിച്ചാൽ തലയിലെ താരൻ മാറിക്കിട്ടും . കൂടാതെ തലയിലെ അഴുക്ക് പൂർണ്ണമായും പോകുകയും ചെയ്യും .

ചെവിവേദന മാറാൻ .

ഉഴിഞ്ഞയുടെ ഇല ചതച്ച് കിട്ടുന്ന നീര് 2 -3 തുള്ളി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറിക്കിട്ടും .

വാതരോഗങ്ങൾക്ക് .

ഉഴിഞ്ഞയുടെ ഇല ആവണക്കെണ്ണയിൽ വാട്ടി അരച്ച് പുരട്ടിയാൽ വാതരോഗങ്ങളും  ,വാതമൂലം സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .

മലബന്ധം മാറാൻ .

ഉഴിഞ്ഞ സമൂലം (വേരോടെ മൊത്തമായും ) വെള്ളത്തിൽ തിളപ്പിച്ച് 30 മില്ലി വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ 3 ദിവസം തുടർച്ചയായി കഴിച്ചാൽ മലബന്ധം മാറിക്കിട്ടും .

ആർത്തവ തടസ്സത്തിന് .

ഉഴിഞ്ഞയുടെ ഇല വറുത്ത് കുഴമ്പു പരുവത്തിൽ അരച്ച് അടിവയറ്റിൽ പുരട്ടിയാൽ ആർത്തവതടസ്സം മാറിക്കിട്ടും .

വൃക്ഷണവീക്കം മാറാൻ .

ഉഴിഞ്ഞയുടെ ഇല അരച്ച് വൃക്ഷണങ്ങളിൽ പതിവായി പുരട്ടിയാൽ വൃക്ഷണവീക്കം മാറിക്കിട്ടും .


മുടി വളരാൻ .

ഉഴിഞ്ഞ സമൂലം (വേരോടെ മൊത്തമായും ) അരച്ച് എണ്ണകാച്ചി തലയിൽ പുരട്ടുകയും ഉഴിഞ്ഞ താളിയാക്കി തലയിൽ തേച്ചുകുളിക്കുകയും ചെയ്താൽ മുടി സമൃദ്ധമായി വളരും . ഉഴിഞ്ഞ വള്ളികൊണ്ട് മുടി കെട്ടി വച്ചാൽ മുടി നീളത്തിൽ വളരുമെന്ന് പറയപ്പെടുന്നു .

മൂത്രതടസ്സം മാറാൻ .

ഉഴിഞ്ഞയുടെ വേര് അരച്ച് നാഭിയിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും .

വായ്പ്പുണ്ണ് മാറാൻ .

ഉഴിഞ്ഞ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുറച്ചുദിവസം പതി
വായി  കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് മാറും .

ഒടിവിന് .

ഒടിവ് പറ്റിയ സ്ഥലത്ത് ഉഴിഞ്ഞ ചതച്ച്  വച്ചുകെട്ടിയാൽ  ഒടിവ് വേഗം സുഖപ്പെടും.

ചതവിന് .

ഉഴിഞ്ഞയുടെ ഇല കല്ലുപ്പും ചേർത്ത് നന്നായി അരച്ച് ചതവ് പറ്റിയ ഭാഗത്ത്  പുരട്ടിയാൽ ചതവ് പെട്ടന്ന് സുഖപ്പെടും .

ചിലന്തി വിഷത്തിന് .

ഉഴിഞ്ഞ സമൂലം മഞ്ഞളും ചേർത്ത് അരച്ച് ചിലന്തി കടിച്ച ഭാഗത്ത് പുരട്ടിയാൽ ചിലന്തി വിഷം പെട്ടെന്ന് ശമിക്കും.

കരപ്പൻ മാറാൻ .

ഉഴിഞ്ഞയുടെ ഇലയുടെ നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് പുറമെ പുരട്ടിയാൽ കരപ്പൻ മാറും .

ഛർദ്ദിലും പനിയും .

ഉഴിഞ്ഞയുടെ വേര് അരച്ചു കഴിച്ചാൽ ഛർദ്ദിലും പനിയും മാറും . ഉഴിഞ്ഞയുടെ വിത്ത് കഷായം വച്ച് കഴിച്ചാൽ പനി ശമിക്കും .

ശരീരത്തിലുണ്ടാകുന്ന നീര് മാറാൻ .

ഉഴിഞ്ഞ സമൂലം പാലും ചേർത്ത് കുഴമ്പു പരുവത്തിൽ അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന നീർക്കെട്ട് മാറും .

കഫക്കെട്ട് മാറാൻ .

ഉഴിഞ്ഞയുടെ ഇല കഷായം വച്ച് കുറച്ചുദിവസം പതിവായി കഴിച്ചാൽ കഫക്കെട്ട് പൂർണ്ണമായും മാറും .

നടുവേദന മാറാൻ .

ഉഴിഞ്ഞയുടെ വേര് അരച്ച് പുറമെ പുരട്ടിയാൽ നടുവേദന മാറും .

മുട്ടുവേദന മാറാൻ .

ഉഴിഞ്ഞയുടെ ഇല ആവണക്കിന്റെ ഇലയിൽ പൊതിഞ്ഞ് തീക്കനലിൽ വാട്ടിയ ശേഷം ഈ ഉഴിഞ്ഞയില അരച്ച് പുറമെ പുരട്ടിയാൽ മുട്ടുവേദന മാറും .


മൃഗങ്ങളുടെ ദേഹത്തെ മൂട്ടയെ ഇല്ലാതാക്കാൻ .

ഉഴിഞ്ഞ സമൂലമെടുത്ത് മൃഗങ്ങളെ തേച്ചുകുളിപ്പിച്ചാൽ അവയുടെ ദേഹത്തെ മൂട്ട,ചെള്ള് മുതലായവ  നശിക്കും . കൂടാതെ വ്രണങ്ങളും ,മുറിവുകളും കരിയുകയും ചെയ്യും . ഉഴിഞ്ഞ തൊഴുത്തിൽ പുകച്ചാൽ കന്നുകാലികൾക്കുണ്ടാകുന്ന പനിയും വിറയലും മാറിക്കിട്ടും .

balloon vine,balloon vine plant,benefits of balloon vine,balloon vine benefits,health benefits of balloon vine,balloon vine recipes,balloon vine plant care,ballon vine seeds,balloon seed vine seedling,care for ballon vine,balloon vine plant benefits,balloon vine leaves benefits,balloon vine benefits for hair,ballon vine propagation,balloon,balloon vine oil,ballon vine,balloon vine tree,balloon vine soup,grow balloon vine,balloon vine uses




Previous Post Next Post