വെരിക്കോസ് വെയിൻ മാറാൻ ഫലപ്രദമായ ഒറ്റമൂലി

പ്രായഭേദമന്യേ പലരിലും കാണുന്ന ആരോഗ്യപ്രശ്നമാണ് വേരിക്കോസ് വെയിൻ  ഞരമ്പുകൾ തടിച്ചു ചുരുളുക ഞരമ്പുകൾക്ക് നീലനിറമാവുക കാലുകളിൽ വേദനയും ഭാരക്കൂടുതലും തോന്നുക രോഗമുള്ള ഭാഗങ്ങളിൽ കരുവാളിപ്പും പുകച്ചിലുമുണ്ടാകുക കരിയാത്ത വേദനയുള്ള വ്രണങ്ങൾ ഉണ്ടാക്കുക മുറിവുകൾ ഉള്ള ഭാഗത്ത് കൂടി രക്തസ്രാവം ഉണ്ടാകുക തുടങ്ങിയവയാണ് വെരിക്കോസ് വെയിൻ പ്രധാന രോഗലക്ഷണങ്ങൾ.
 ഏറെനേരം നിന്ന് ജോലി ചെയ്യുന്നവരിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. ഗർഭിണികളിലും അമിത ഭാരം ഉള്ളവരിലും  അതുപോലെതന്നെ പാരമ്പര്യമായും ഈ രോഗം വരാം ഇത് കൂടുതൽ കാലം നീണ്ടു നിന്നാൽ തൊലിപ്പുറത്ത് പാട്ട് ഉണ്ടാവുകയും അതു ചികിത്സിച്ച് ഭേദമാക്കാൻ   സാധിക്കാതെ വരികയും ചെയ്യും അതുകൊണ്ടുതന്നെ ഈ രോഗത്തിന് ചികിത്സ നേരത്തെ തേടേണ്ടത് വളരെ അത്യാവശ്യമാണ്. കാലുകളിൽ ആണ് ഈ രോഗം കൂടുതലായും കാണപ്പെടുന്നതെങ്ങിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതുപോലെയുള്ള അവസ്ഥ ഉണ്ടാകാറുണ്ട്. ചർമത്തിനു താഴെയുള്ള ഞരമ്പുകൾ തടിച്ച് കെട്ടിപ്പിണഞ്ഞു കിടക്കുന്നു അവസ്ഥയാണ് വെരിക്കോസ് വെയിൻ.

$ads={1}

 വെരിക്കോസ് വെയിന് വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ ചില ഒറ്റമൂലികളുണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം

 വള്ളിക്കുറുന്തോട്ടി ഒരുപിടി വേരോടെ പിഴുതെടുത്ത് കഴുകി വൃത്തിയാക്കി അരച്ച് 400 മില്ലി വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി വെള്ളം വറ്റിച്ചെടുക്കുക ശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കി നല്ലതുപോലെ തണുത്തതിനുശേഷം രാവിലെയും വൈകിട്ടും രണ്ടുനേരം ഞരമ്പ് തടിച്ചു കിടക്കുന്ന ഭാഗത്ത് പുരട്ടി കൊടുക്കുക കുറച്ചുനാൾ ഇങ്ങനെ തുടർച്ചയായി ചെയ്യുക

 തക്കാളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി വെരിക്കോസ് വെയിൻ ഉള്ള ഭാഗത്ത് പതിവായി പുരട്ടുന്നതും വളരെ ഫലപ്രദമാണ്

 കാപ്പിപ്പൊടി ഒലിവെണ്ണയിൽ ചാലിച്ച് വെരിക്കോസ് വെയിൻ ഉള്ള ഭാഗത്ത് പതിവായി പുരട്ടുന്നതും വളരെ ഫലപ്രദമാണ്

$ads={2}

 വാളൻപുളിയുടെ ഇല ഒരുപിടി അതിരാവിലെ വെറും വയറ്റിൽ ചവച്ചരച്ച് തിന്നുന്നതും ഇല അരച്ച് ഞരമ്പ് തടിച്ച ഭാഗത്ത് കൊടുക്കുന്നതും വളരെ ഫലപ്രദമാണ് 

Previous Post Next Post