സാധാരണയായി ചെറുപ്പക്കാരായ സ്ത്രീകളിൽ കണ്ടുവരുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് അമിത രോമവളർച്ച.എന്താണ് അമിത രോമവളർച്ച. സ്ത്രീകളിൽ പുരുഷന്മാരുടെ രീതിയിൽ താടി, മീശ, നെഞ്ച് തുടങ്ങിയ ഭാഗങ്ങളിൽ കൂടുതലായി രോമവളർച്ച ഉണ്ടാകുന്നതിനെയാണ് അമിത രോമവളർച്ച എന്നുപറയുന്നത് എന്തൊക്കെയാണ് ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ ഒന്നാമത്തെ കാരണം പാരമ്പര്യം തന്നെയാണ്. ചില കുടുംബങ്ങളിൽ പലർക്കും അമിത രോമവളർച്ചയുള്ളതായി കാണപ്പെടാറുണ്ട്. മറ്റൊരു പ്രധാന കാരണമാണ് PCOS പോളി സിസ്റ്റിക് ഓവറി സിഡ്രോം. എന്താണ് PCOS സ്ത്രീകളുടെ അണ്ഡാശയത്തിൽ സിസ്റ്റുകൾ ഉണ്ടാവുകയും ഇതുമൂലം പുരുഷഹോർമോൺ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. അമിത രോമവളർച്ച PCOS ന്റെ ഒരു പ്രധാന കാരണമാണ്. മാത്രമല്ല ഇത് മൂലം ശരീരത്തിന്റെ ഭാരം കൂടുക. മാസമുറയിൽ വ്യത്യാസം വരുക. അമിതമായി മുഖക്കുരു ഉണ്ടാക്കുക തുടങ്ങിയവയ്ക്കും കാരണമാകും.
$ads={1}
മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാനും മുഖക്കുരു മാറ്റാനും ചില വീട്ടുവൈദ്യങ്ങൾ
ഒരു ടീസ്പൂൺ കടലപ്പൊടി വെള്ളത്തിൽ കുഴച്ച് രോമമുള്ള ഭാഗങ്ങളിൽ പുരട്ടുക രണ്ടു മണിക്കൂറിനു ശേഷം കോട്ടൻ തുണി ഉപയോഗിച്ച് 15 മിനിറ്റ് നേരം ആ ഭാഗങ്ങളിൽ ഉരസുക ശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകിക്കളയാം ഇങ്ങനെ പതിവായി ചെയ്താൽ അനാവശ്യമായ രോമം വളരുന്നത് ക്രമേണ മാറി കിട്ടുന്നതാണ്
$ads={2}
ചെറുനാരങ്ങാനീരും, പനിനീരും, ഗ്ലിസറിനും സമം യോജിപ്പിച്ച് രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് മുഖത്തിലും കഴുത്തിലും പുരട്ടുക. രാവിലെ കഴുകിക്കളഞ്ഞാൽ മതിയാകും ഇങ്ങനെ പതിവായി ചെയ്താൽ മുഖക്കുരു മാറാനും മുഖത്തെ ചുളിവുകൾ മാറാൻ വളരെ നല്ലതാണ്.