ആടലോടകം എന്ന് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പല രോഗങ്ങളെയും അകറ്റാനുള്ള കഴിവ് ആടലോടകത്തിനുണ്ട്. ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ആടലോടകം. പ്രധാനമായും രണ്ടു തരങ്ങളിൽ ആടലോടകം കാണപ്പെടുന്നു. ചെറിയ ആടലോടകവും വലിയ ആടലോടകവും. വലിയ ആടലോടകം ഇന്ത്യയിലുടനീളം കാണപ്പെടുന്നു. എന്നാൽ ചെറിയ ആടലോടകം കേരളത്തിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ചെറിയ ആടലോടകത്തിനാണ് ഔഷധമൂല്യം കൂടുതലുള്ളത്
ഇല, പൂവ്,വേര്, കായ് തുടങ്ങിയവ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു. ചുമ, കഫക്കെട്ട്, ശർദ്ദി, രക്തപിത്തം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവ് ആടലോടകത്തിനുണ്ട്.
$ads={1}
ആടലോടകത്തിന്റെ ഔഷധപ്രയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ആടലോടകം സമൂലം കൊത്തിനുറുക്കി 900 ഗ്രാമും, 100 ഗ്രാം തിപ്പലിയും നാല് ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് ഒരു ലിറ്ററാക്കി വറ്റിച്ച് 250 മില്ലി നെയ്യും ചേർത്ത് കാച്ചി കഴിച്ചാൽ രക്തം ചുമച്ചു തുപ്പുന്നതിനും, ക്ഷയരോഗത്തിനും വളരെ ഫലപ്രദമാണ്
15 മില്ലി ആടലോടകത്തിന്റെ ഇലയുടെ നീരും 15 ഗ്രാം ശർക്കരയും ചേർത്ത് ദിവസേന രണ്ടുനേരം കഴിച്ചാൽ അമിത ആർത്തവത്തിന് വളരെ ഫലപ്രദമാണ്
ഒരു സ്പൂൺ ആടലോടകത്തിന്റെ ഇലയുടെ നീരും ഒരു സ്പൂൺ തേനും ചേർത്ത് ദിവസം മൂന്നുനേരം കഴിച്ചാൽ എത്ര പഴകിയ ചുമയും ആസ്മയും. മാറും മാത്രമല്ല രക്തപിത്തം മാറുന്നതിനും ഇങ്ങനെ കഴിക്കുന്നത് വളരെ ഫലപ്രദമാണ്
ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച് ബീഡി പോലെ ചുരുട്ടി വലിക്കുന്നത് എത്ര പഴകിയ ആസ്മയും ശമിക്കാൻ വളരെ ഫലപ്രദമാണ്
ആടലോടകത്തിന്റെ ഇലയുടെ നീരും തേനും ചേർത്ത് അതിരാവിലെ വെറും വയറ്റിൽ കഴിച്ചാൽ കഫക്കെട്ട് മാറാൻ വളരെ ഫലപ്രദമാണ്
$ads={2}
പ്രസവം വേഗം നടക്കാൻ ആടലോടകത്തിന്റെ വേര് അരച്ച് നാഭിക്ക് കീഴിൽ പുരട്ടിയാൽ മതിയാകും
ആടലോടകത്തിന്റെ ഇലയുടെ നീര് വെളിച്ചെണ്ണ ചേർത്ത് കാച്ചി ചെവിയിൽ ഒഴിക്കുന്നത് ചെവിവേദന മാറാൻ വളരെ ഫലപ്രദമാണ്
Tags:
ഔഷധസസ്യങ്ങൾ