ആയുർവേദത്തിൽ വളരെ പ്രസിദ്ധമായ ഒരു ഔഷധമാണ് അഗസ്ത്യരസായനം. അഗസ്ത്യമുനിയാൽ നിർമ്മിക്കപ്പെട്ട ഈ ലേഹ്യം ജരാനരകൾ കുറയ്ക്കുന്നതിനും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, ശരീരത്തിന്റെ നിറം വർദ്ധിപ്പിക്കാനും, ശരീരബലം വർദ്ധിപ്പിക്കുവാനും അഗസ്ത്യരസായനം കഴിക്കുന്നത് വളരെ ഫലപ്രദമാണ് കൂടാതെ ആസ്മയും ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും ഒരു ഉത്തമ പ്രതിവിധിയാണ്.
ഇക്കാലത്ത് നമ്മളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് കോവിഡ് . ഇതുമൂലം ഒട്ടേറെ ശാരീരിക മാനസിക പ്രശ്നങ്ങൾ നമ്മൾ നേരിടുന്നുണ്ട്. നമുക്കെല്ലാവർക്കും അറിയാം ഈ രോഗം വന്നാൽ ശ്വാസകോശത്തെയാണ് കൂടുതലായും ബാധിക്കുന്നതെന്ന് .ശ്വാസതടസ്സം, ചുമ, തൊണ്ടവേദന, തുടങ്ങിയ അനവധി ബുദ്ധിമുട്ടുകൾ ഒട്ടുമിക്ക ആൾക്കാർക്കും അനുഭവപ്പെടുന്ന ലക്ഷണങ്ങളാണ്.
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളെ മാറ്റുവാനും ശ്വാസകോശങ്ങൾക്ക് ബലം കൊടുക്കുവാനും ആരോഗ്യരക്ഷയ്ക്കും അഗസ്ത്യരസായനം കഴിക്കുന്നത് വളരെ ഫലപ്രദമാണ്. കൂടാതെ ചുമ, പനി, ശ്വാസംമുട്ടൽ, മലബന്ധം, ഗ്രഹണി, അർശ്ശസ്,, ഹൃദ്രോഗം, പീനസം, എന്നീ രോഗങ്ങൾക്കും അഗസ്ത്യരസായനം വളരെ ഗുണകരമാണ്.
കടുക്ക, കൂവളത്തിൻ വേര്, കുമ്പിൾ വേര്, പാതിരി വേര്, പയ്യാഴാന്ത വേര്, മുഞ്ഞ വേര്, ഓരിലവേര്, മൂവില വേര്, ചെറുവഴുതിന വേര്, കുറുന്തോട്ടിവേര്, വെൺ വഴുതിന വേര്, ഞെരിഞ്ഞിൽ, നായ്ക്കരണ വേര്, ശങ്കുപുഷ്പത്തിന്റെ വേര്, കച്ചോല കിഴങ്ങ്, ചെറുകടലാടി വേര്, കാട്ടുതിപ്പലി വേര്, കൊടുവേലിക്കിഴങ്ങ്, തുടങ്ങിയ 27 ചേരുവകൾ ചേർത്താണ് തീ രസായനം തയ്യാറാക്കിയിരിക്കുന്നത്.
മുതിർന്നവർ രാവിലെയും വൈകിട്ടും ഓരോ സ്പൂൺ കഴിക്കാവുന്നതാണ് കുട്ടികൾക്ക് ദിവസം ഒരു ടീസ്പൂൺ മാത്രമേ കൊടുക്കാൻ പാടുള്ളൂ .
Tags:
ഔഷധങ്ങൾ