മിക്കവരിലും സാധാരണ കണ്ടുവരുന്ന ഒരു രോഗമാണ് കൈമുട്ടു വേദന അഥവാ ടെന്നീസ് എൽബോ. കൈമുട്ടുകളുടെ തമ്മിൽ ബന്ധിപ്പിക്കുന്ന ടെൻഡണുകളിൽ ക്ഷതമേൽക്കുമ്പോഴാണ് സാധാരണയായി ഈ രോഗമുണ്ടക്കാൻ കാരണം. ഇതുമൂലം അതി കഠിനമായ വേദനയും നീർക്കെട്ടും ഉണ്ടാകുന്നതാണ്. രോഗം മൂർച്ഛിച്ചാൽ കൈവിരൽ കൊണ്ട് ഒരു സാധനം എടുക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വരാം ചെറുപ്പക്കാരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും ഏതു പ്രായക്കാർക്കും വരാവുന്ന ഒരു രോഗം കൂടിയാണിത് കൂടുതലായി വ്യായാമം ചെയ്യുന്നവരിലും കായിക താരങ്ങളിലുമാണ് ഇത് കൂടുതലായും ഉണ്ടാകുന്നത്. ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽകറിന് ഈ രോഗം ബാധിച്ചതോടെ ആണ് ജനങ്ങൾക്കിടയിൽ ഈ രോഗത്തെപ്പറ്റി സംസാരവിഷയം ആയത് കൂടാതെ. പ്ലംബർ, ഇലക്ട്രീഷ്യൻ, ഇതുപോലെ കൈകൾക്ക് കൂടുതൽ ആയാസം കൊടുത്തു ജോലി ചെയ്യുന്നവർക്കെല്ലാം ഈ രോഗം വരാൻ സാധ്യത കൂടുതലാണ്
$ads={1}
എന്നാൽ കൈ മുട്ടുകളിൽ വരുന്ന എല്ലാ വേദനയും ടെന്നീസ് എൽബോ ആയിരിക്കണമെന്നില്ല.. കൈമുട്ടിന് അതികഠിനമായ വേദന അതായത് കൈ നിർത്തുമ്പോഴും മടക്കുമ്പോഴും അതിശക്തമായ വേദന യുണ്ടങ്കിൽ ഇതിനെ ടെന്നീസിൽ എൽബൊയായി കണക്കാക്കാം. കൈ മുട്ടിനു വേദന തുടങ്ങി ക്രമേണ ഇത് കൈകളുടെ കുഴ വരെ എത്തുന്നു. കൈപ്പത്തിയിൽ തരിപ്പ് അല്ലെങ്കിൽ മരവിപ്പ് അനുഭവിക്കുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്.
എക്സറേ, എംആർഐ, ഇലക്ട്രോ മയോഗ്രാം, തുടങ്ങിയ പരിശോധനകളിലൂടെ ടെന്നീസ് എൽബോ തിരിച്ചറിയാൻ കഴിയും ഈ രോഗത്തിന് ഇന്ന് പല രീതിയിലുള്ള ചികിത്സാ മാർഗങ്ങൾ ലഭ്യമാണ്
ആയുർവേദത്തിൽ ചില പരിഹാര മാർഗങ്ങൾ
ക്ഷീരബല 101 ആവർത്തി അഞ്ചോ ആറോ തുള്ളി വീതം ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം വേദനയുള്ള ഭാഗത്ത് പുരട്ടി തടവുന്നത് വളരെ ഗുണം ചെയ്യും
$ads={2}
ഒരു സ്പൂൺ ഉലുവ കുരുപ്പിച്ച് ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഈ രോഗം ശമിക്കാൻ വളരെ നല്ലതാണ്
ചങ്ങലംപരണ്ട അരച്ച് കൈമുട്ടിൽ വച്ച് കെട്ടുന്നത് വേദന മാറാൻ വളരെ ഫലപ്രദമാണ്
ആവണക്കില ചൂടാക്കി മുട്ടിൽ വെച്ച് കെട്ടുന്നതും വേദനയും നീരും മാറാൻ നല്ലതാണ്
മുറിവെണ്ണ കൊടിയിലയിൽ ( കുരുമുളക് ചെടിയുടെ ഇല ) പുരട്ടി ചൂടാക്കി കൈമുട്ടിൽ തടവുന്നത് വളരെ നല്ലതാണ്