ഒട്ടുമിക്ക ആൾക്കാർക്കും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മുടി വട്ടത്തിൽ കുഴിയുന്നത്. തലയോട്ടി. മീശ, താടി, പുരികം എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവ കാണുന്നത്. ഇത്തരത്തിൽ മുടി കൊഴിയുന്നതിന് പ്രധാന കാരണം അലോപ്പേഷ്യ ഏരിയേറ്റ എന്ന രോഗാവസ്ഥയാണ്.ആയുർവേദത്തിൽ ഇതിനെ ഇന്ദ്രലുപ്തം എന്ന പേരിൽ അറിയപ്പെടുന്നു ഇത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിൽ തകരാർ സംഭവിക്കുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനം നമ്മുടെ തന്നെ ജീവകോശങ്ങളുടെ ശത്രുവായി കണ്ട് ആക്രമിച്ച് നശിപ്പിക്കുന്ന അവസ്ഥ ഇത്തരത്തിൽ നമ്മളുടെ മുടി വേരുകളെ നശിപ്പിക്കുമ്പോൾ ആണ് ആ ഭാഗങ്ങളിലെ മുടി കൊഴിഞ്ഞു പോകുന്നത്. ചിലർക്ക് തലയോട്ടിയിലെ മുടികൾ മുഴുവനും നഷ്ടമാകാറുണ്ട്. രോഗം ശ്രദ്ധയിൽപെട്ടാൽ തുടക്കത്തിൽ തന്നെ ചികിത്സ തേടേണ്ടതാണ്
എന്നാൽ ഇത്തരത്തിൽ മുടി കൊഴിയുന്നതിന് ഫലപ്രദമായ ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
$ads={1}
പഴുത്ത അടക്കയുടെ തൊലിയുടെ നീര് മുടി കൊഴിഞ്ഞ ഭാഗത്ത് ദിവസവും പുരട്ടിയാൽ കൊഴിഞ്ഞുപോയ മുടി പെട്ടെന്ന് വളരെ
ചങ്ങലംപരണ്ടയുടെ തണ്ട് മുറിച്ച് മുടി കൊഴിഞ്ഞ് ഭാഗത്ത് കുറച്ചുനാൾ പതിവായി ഉരസുന്നത് കഴിഞ്ഞു പോയ മുടി വളരെ പെട്ടെന്ന് വളരും
പച്ചക്കർപ്പൂരം, അഞ്ജനക്കല്ലും തുല്യ അളവിൽ ചെറുനാരങ്ങാനീരിൽ ചാലിച്ച് മുടികൊഴിഞ്ഞ ഭാഗത്ത് പുരട്ടുന്നതും കൊഴിഞ്ഞു പോയ മുടി പെട്ടെന്ന് വളരാൻ സഹായിക്കും
ആലിന്റെ ഇലയരച്ച് തുല്യ അളവിൽ നെയ്യും ചേർത്ത് യോജിപ്പിച്ച് മുടി കൊഴിഞ്ഞു ഭാഗത്ത് പുരട്ടിയാൽ കൊഴിഞ്ഞു പോയ മുടി പെട്ടെന്ന് വളരാൻ
കീഴാർനെല്ലി ചതച്ച് താളിയാക്കി തലയിൽ തേച്ച് 10 മിനിറ്റിനു ശേഷം ത്രിഫലയും രാമച്ചമിട്ട് തിളപ്പിച്ച വെള്ളം തണുത്തതിനുശേഷം തലകഴുകുക ഇങ്ങനെ പതിവായി കുറച്ചുദിവസം ചെയ്താൽ കൊഴിഞ്ഞുപോയ മുടി വേഗത്തിൽ വളരുവാൻ സഹായിക്കും
$ads={2}
പാവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് മുടി കൊഴിഞ്ഞ് പോയ ഭാഗത്ത് പതിവായി പുരട്ടുന്നതും കൊഴിഞ്ഞു പോയ മുടി വളരാൻ സഹായിക്കും
ചുവന്നുള്ളിയും മുളകും ഉപ്പും സമമെടുത്ത് നല്ലതുപോലെ അരച്ച് മുടി കൊഴിഞ്ഞ് പോയ ഭാഗത്ത് പതിവായി കുറച്ചുനാൾ പുരട്ടിയാൽ കൊഴിഞ്ഞു പോയ മുടി വളരാൻ സഹായിക്കും