ഒട്ടു മിക്ക സ്ത്രീകളിലും കാണപ്പെടുന്ന ലൈംഗിക പ്രശ്നമാണ് ലൈംഗിക താല്പര്യ കുറവ്. ഇതുമായി ബന്ധപ്പെട്ട് ഓരോരുത്തരിലും വ്യത്യസ്ത ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ചിലർക്ക് ബന്ധപ്പെടാൻ തീരെ താല്പര്യം കാണില്ല. ഭർത്താവ് മുൻകൈ എടുത്താലും സ്ത്രീകൾ താൽപര്യമില്ലാതെ ഒഴിഞ്ഞു മാറുക ലൈംഗികബന്ധ സമയത്ത് ഒട്ടും സന്തോഷമില്ലാതിരിക്കുക. ബന്ധപ്പെടുന്ന സമയത്ത് ഇവരുടെ ജനനേന്ദ്രിയത്തിൽ ഒരുതരത്തിലുമുള്ള അനുഭൂതികൾ ഉണ്ടാകാതിരിക്കുക. ലൈംഗിക സ്വപ്നങ്ങളും ചിന്തകളും തീരെ ഇല്ലാതാക്കുക. സാധാരണഗതിയിൽ ലൈഗിക ഉത്തേജനം ഉണ്ടാകുന്ന സംഗതികൾ എന്തുതന്നെ കണ്ടാലും ഒന്നും തോന്നാതിരിക്കുക. ലൈഗിക ഉത്തേജന ഭാഗങ്ങളിൽ സ്പർശിച്ചാൽ യാതൊന്നും തോന്നാതിരിക്കുക തുടങ്ങിയവയാണ് സ്ത്രീകളിൽ ഈ അവസ്ഥയുടെ ഭാഗമായി കണ്ടുവരുന്ന ലക്ഷണങ്ങൾ
$ads={1}
പലകാരണങ്ങൾ കൊണ്ടും ഇങ്ങനെ ഉണ്ടാവാം
ഒന്നാമത്തെ കാരണം വിഷാദരോഗമാണ് ( ഡിപ്രഷൻ ) വിഷാദരോഗമുള്ളവരിൽ ലൈംഗികതാൽപര്യം തീരെ ഇല്ലാതെയാക്കാം.. ആദ്യം തന്നെ വിഷാദരോഗം ഉണ്ടോ എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഒട്ടുമിക്ക പേരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് വിഷാദരോഗം പക്ഷേ ഒരുവിധപ്പെട്ടവർ ഇത് തിരിച്ചറിയുന്നില്ല. നമ്മളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് വിഷാദരോഗം. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും ഇത് ബാധിക്കാറുണ്ട്
എന്താണ് വിഷാദരോഗം
മസ്തിഷ്കത്തിനും, നാഡീവ്യൂഹത്തിനുമുണ്ടാകുന്ന പ്രവർത്തന വ്യത്യാസമാണ് വിഷാദരോഗത്തിന് കാരണം ഇതുമൂലം രോഗം ബാധിച്ചവരുടെ ചിന്തകളെ ബാധിച്ച് അവരുടെ പ്രവർത്തികളെ നിയന്ത്രിക്കുന്ന ഒരു രോഗമാണിത്. എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഒന്നാമത്തെ കാരണം അവരുടെ വ്യക്തിത്വത്തെ കൂടുതൽ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ്. മാത്രമല്ല. തൊഴിൽമേഖലകളിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ. ഇഷ്ടപ്പെട്ടവരുടെ സ്നേഹം നഷ്ടപ്പെടുമ്പോൾ. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോൾ. എല്ലാവരുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാതെ വരുമ്പോൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടൊക്കെ വിഷാദരോഗം ഉണ്ടാകാം
$ads={2}
വിഷാദരോഗം എങ്ങനെ തിരിച്ചറിയാം
എപ്പോഴും കുറ്റബോധം തോന്നുക അതായത് പണ്ടെങ്ങോ ചെയ്ത പല കാര്യങ്ങളും ചിന്തിച്ച് സ്വയം കുറ്റപ്പെടുത്തി ചിന്തിച്ചുകൊണ്ടിരിക്കുക
എപ്പോഴും ഒറ്റക്കിരിക്കാൻ തോന്നുക അതായത് കൂട്ടുകാരിൽ നിന്നും. കല്യാണം. അതുപോലെ ജനങ്ങൾ കൂടുന്നിടത്ത് നിന്നും ഒഴിഞ്ഞുമാറുക.ആരോടും കൂടുതൽ സംസാരിക്കാൻ കഴിയാതെ വരിക
ആത്മവിശ്വാസം നഷ്ടപ്പെടുക നമുക്ക് എന്തൊക്കെയോ കുറവുകൾ ഉണ്ടെന്നുള്ള തോന്നൽ
പലപ്പോഴും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുക അതായത് എന്നെക്കൊണ്ട് ഒന്നിനും കൊള്ളത്തില്ല ജീവിച്ചിരുന്നിട്ട് എന്ത് കാര്യം എന്നൊക്കെയുള്ള ചിന്തകൾ
ഇടയ്ക്കിടെ ഒരു കാരണവുമില്ലാതെ കരയുക
പെട്ടെന്നുള്ള ദേഷ്യം. ഒരു കാരണവുമില്ലാതെ മറ്റുള്ളവരോട് ദേഷ്യപ്പെടുക
ഒന്നിനും ഒരു താല്പര്യമില്ലായ്മ എപ്പോഴും തളർന്നു കിടക്കുക
ഉറക്കക്കുറവ്, വിശപ്പില്ലായ്മ, അകാരണമായ ക്ഷീണം
മുൻപ് ഉത്സാഹത്തോടെയും താൽപര്യത്തോടും ചെയ്തിരുന്ന ജോലികളിൽ ഒന്നും താത്പര്യമില്ലാതെ വരിക
ഇവയിൽ ഏതെങ്കിലും അഞ്ച് ലക്ഷണം നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾക്ക് വിഷാദരോഗമണ്ടന്ന് കണക്കാക്കാം
വിഷാദ രോഗത്തിന് ചികിത്സ വളരെ അത്യാവശ്യമാണ് ഇന്ന് ഇതിന് ഫലപ്രദമായ ചികിത്സയുമുണ്ട്
വിഷാദരോഗം മാത്രമല്ല ലൈംഗിക താൽപര്യം കുറയാൻ മറ്റു ചില കാരണങ്ങളുമുണ്ട്. സ്ത്രീ ലൈംഗിക ഹോർമോണുകളുടെ കുറവ് മൂലവും ലൈംഗിക ആസക്തി കുറയാൻ കാരണമാകും അതുപോലെതന്നെ പണ്ടെന്നോ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായവരിലും ഇങ്ങനെ ഉണ്ടാകാറുണ്ട്. പങ്കാളിയോടുള്ള താൽപര്യക്കുറവ്. ലൈഗിക കാര്യങ്ങളിലുള്ള അജ്ഞത തുടങ്ങിയവ ഇതിന് കാരണങ്ങളാണ് അതുകൊണ്ടുതന്നെ താല്പര്യകുറവുണ്ടായാൽ. ശരീരത്തിലെ ഹോർമോണിന്റെ അളവ് പരിശോധിക്കുകയും. വിഷാദരോഗമുണ്ടോന്നും. മറ്റ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടെന്നും പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ഇന്ന് ഇതിനെല്ലാം ഫലപ്രദമായ ചികിത്സ നിലവിലുണ്ട്.
Tags:
ലൈംഗിക രോഗങ്ങള്