ഒട്ടുമിക്ക പുരുഷൻമാരിലും കാണപ്പെടുന്നു ലൈംഗിക പ്രശ്നമാണ് ഉദ്ധാരണ ശേഷിക്കുറവ്. വിവിധ മാനസിക ശാരീരികപ്രശ്നങ്ങൾ കൊണ്ട് ഇത് ഉണ്ടാക്കാം. ലിംഗത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതാണ് ഇതിന് പ്രധാന കാരണം. അമിതമായ പുകവലി, മദ്യപാനം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയൊക്കെ ഇതിന്റെ പ്രധാന കാരണങ്ങളാണ്. പുകവലിക്കുന്നവരിൽ പുകയിലയിൽ അടങ്ങിയിരിക്കുന്നു നിക്കോട്ടിൻ എന്ന ഘടകം രക്തക്കുഴലിൽ അടിഞ്ഞുകൂടുകയും ഇതുമൂലം രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യും അതുപോലെതന്നെ ചില ശസ്ത്രക്രിയകൾ ചെയ്തവർക്കും ഉദ്ധാരണശേഷിക്ക് കുറവുണ്ടാകാറുണ്ട് അതായത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ശസ്ത്രക്രിയ ചെയ്തവരിൽ ആണ് ഈ പ്രശ്നം കൂടുതലായും കണ്ടുവരുന്നത്.
$ads={1}
പുരുഷന്മാരിൽ കാണുന്ന ചില മാനസിക രോഗങ്ങൾ കൊണ്ടും ഉദ്ധാരണശേഷി കുറയാറുണ്ട് അതായത് വിഷാദരോഗങ്ങൾ ഉത്കണ്ഠാരോഗങ്ങൾ തുടങ്ങിയവ. പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോനിന്റെ അളവ് കുറയുന്നതുമൂലം ഉദ്ധാരണശേഷിക്കുറവ് ഉണ്ടാകും. ചില പുരുഷന്മാരിൽ അമിതമായ ഉൽക്കണ്ഠ മൂലവും ഉദ്ധാരണശേഷിക്കുറവ് സംഭവിക്കാറുണ്ട്. ബന്ധപ്പെടുന്നതിന് മുൻപ് ഉദ്ധാരണം ഉണ്ടാകുമോ, ഉദ്ധാരണം നഷ്ടപ്പെടുമോ എന്നൊക്കെയുള്ള അമിതമായ ആശങ്ക ഉദ്ധാരണക്കുറവിന് കാരണമാകാറുണ്ട്.
$ads={2}
ഏറ്റവും കൂടുതൽ പുരുഷന്മാർ ഇന്ന് ചികിത്സ തേടുന്ന ഒരു രോഗം കൂടിയാണ് ഉദ്ധാരണക്കുറവ്. ഇങ്ങനെ പ്രശ്നമുള്ളവർ മാനസിക-ശാരീരിക പരിശോധന നടത്തേണ്ടതാണ്. ഇന്ന് ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവിലുണ്ട്. ലിംഗത്തിലുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനുള്ള വിവിധ തരം മരുന്നുകളും ലഭ്യമാണ്. എന്നാൽ ഇത്തരം മരുന്നുകൾ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാൻ പാടുള്ളൂ. അതുപോലെതന്നെ വിഷാദം ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളുള്ളവർ അത് മാറ്റുവാനുള്ള ചികിത്സ ചെയ്യേണ്ടത് ആവശ്യമാണ് മാനസിക പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന ഉദ്ധാരണശേഷിക്കുറവിന് ഒരു മാനസിക രോഗ വിദക്ദ്ധൻറെ ചികിത്സ തേടുന്നത് വളരെ പ്രയോജനം ചെയ്യും