അമിതവണ്ണം മൂലം വിഷമിക്കുന്ന ഒരുപാട് ആൾക്കാരുണ്ട്. പ്രത്യേകിച്ചും ചെറുപ്പക്കാർ . ഇന്നത്തെ ജീവിതശൈലി തന്നെയാണ് പൊണ്ണത്തടിയുടെ പ്രധാന കാരണം.
പൊണ്ണത്തടിയനെ എന്തിന് കൊള്ളാംചെത്തിമിനുക്കി ചിന്തേരിട്ടാൽപഴയൊരു പുരയുടെ തൂണിന് കൊള്ളാംഎന്നൊരു പഴഞ്ചൊല്ലുകൂടിയുണ്ട്
പഴയ കാലത്തേ ആൾക്കാർക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ കുറവായിരുന്നു കാരണം അവർ നല്ലപോലെ അധ്വാനിക്കുമായിരുന്നു പക്ഷേ കാലം മാറിയതോടെ നമ്മളുടെ സമ്പത്ത് കൂടാൻ തുടങ്ങി അതുകൊണ്ടുതന്നെ സുഖ സൗകര്യങ്ങളും കൂടാൻ തുടങ്ങി. നമ്മുടെ ജീവിത ശൈലിയാകെ മാറി നമ്മുടെ ഭക്ഷണ ശൈലിയിൽ വ്യത്യാസം വരാൻ തുടങ്ങി. ക്രമേണ പൊണ്ണത്തടിയിലേക്ക് മാറാനും തുടങ്ങി.
$ads={1}
എന്നാൽ അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല പൊണ്ണത്തടി. സാധാരണ മനുഷ്യശരീരത്തിൽ ആവശ്യത്തിന് കൊഴുപ്പ് ആവശ്യമാണ് . പുരുഷന്മാരുടെ ശരീരത്തിൽ 17% കൊഴുപ്പും സ്ത്രീകളുടെ ശരീരത്തിൽ 25% കൊഴുപ്പും ആവശ്യമാണ്. ഇതിൽ കൂടുമ്പോഴാണ് പൊണ്ണത്തടിയിലേക്ക് നമ്മൾ എത്തിച്ചേർന്നത്. കൊഴുപ്പ് നമ്മുടെ ശരീരത്തിൽ ഉണ്ടായിരിക്കുന്നത് ചർമത്തിന്റെ തൊട്ട് അടിയിലുള്ള ഒരു ലേയറിലാണ്. കൂടാതെ നമ്മുടെ ആന്തരിക അവയവങ്ങളിലെല്ലാം കൊഴുപ്പ് അടിഞ്ഞുകൂടുന്നുണ്ട്. ആന്തരികാവയവങ്ങളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് നമ്മളെ പല രോഗങ്ങളിലേക്കും എത്തിക്കുന്നത്.
പൊണ്ണത്തടിയുള്ളവർ ആഹാരത്തിൻ്റെ കാര്യത്തിലാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. അമിതവണ്ണമുണ്ടന്ന് കരുതി ആഹാരം കഴിക്കാതിരിക്കരുത്. മൂന്നുനേരവും ശരിയായ സമയത്ത് ആഹാരം കഴിച്ചിരിക്കണം ആഹാരം കഴിക്കുന്നതിന്റെ മുൻപ് ഏതെങ്കിലുമൊരു ഫ്രൂട്ട് കഴിക്കുക. പഴം, ചക്കപ്പഴം, മാമ്പഴം ഇതുപോലെയുള്ളവ ഒഴിവാക്കുക പകരം നെല്ലിക്കയോ പേരക്കയോ തുടങ്ങിയവ കഴിക്കുക കഴിച്ച് അരമണിക്കൂറിനു ശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കുക. അതിനുശേഷമായിരിക്കണം ആഹാരം കഴിക്കേണ്ടത്. രാത്രിയിൽ കിടക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് ആഹാരം കഴിച്ചിരിക്കണം. രാത്രിയിലെ ആഹാരം കുറച്ച് കഴിയുന്നതായിരിക്കും വളരെ നല്ലത്. നേരത്തെ കഴിച്ച് നേരത്തെ എഴുന്നേൽക്കുന്നതായിരിക്കും വളരെ നല്ലത്. പകലുറക്കം പരമാവധി ഒഴിവാക്കുക.
മധുരപാനീയങ്ങൾ പരമാവധി ഒഴിവാക്കുക. അതുപോലെതന്നെ ബിയർ അധികമായി കഴിക്കുന്നതും ഒഴിവാക്കുക.. 10 മുതൽ 12 ഗ്ലാസ് വെള്ളം വരെ ദിവസവും കുടിക്കാൻ ശ്രദ്ധിക്കണം.ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്തിരിക്കണം. രാവിലെ 30 മിനിറ്റും വൈകിട്ട് 30 മിനിറ്റും. ശരിയായ ആഹാരരീതിയും ശരിയായ വ്യായാമത്തിനൊപ്പവും ഒരു ഒറ്റമൂലി കൂടെ പരീക്ഷിക്കാം
$ads={2}
തേനിൽ ഇരട്ടി വെള്ളം ചേർത്ത് രാവിലെ വെറും വയറ്റിൽ 41 ദിവസം തുടർച്ചയായി കഴിക്കുക
പച്ചോറ്റിതൊലി, നെന്മേനിവാകത്തൊലി, ചന്ദനം, കടുക്കാത്തോട്, ഞാഴൽപ്പൂവ്, രാമച്ചം എന്നിവ ചേർത്ത് അരച്ച് തേച്ചുകുളിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും
Tags:
അമിതവണ്ണം കുറയ്ക്കാൻ