കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വരുന്ന ഒരു രോഗമാണ് വൈറൽ പനി. ഇതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ വേണ്ട കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ടും നാം ശ്വസിക്കുന്ന വായുവിലൂടെ ശരീരത്തിനുള്ളിലേക്ക് കടന്നുചെല്ലുന്ന അണുബാധകൾ കൊണ്ടും ഇത്തരം പനി ഉണ്ടാകാൻ കാരണമാകാം. ശരീര വേദന, തൊണ്ടവേദന, ചുമ മൂക്കൊലിപ്പ് എന്നിവ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ ഇത്തരം പന്നികളെ ചെറുക്കാൻ പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ചില ഒറ്റമൂലികളുണ്ട് അവ എന്താണെന്ന് നമുക്ക് നോക്കാം.
$ads={1}
മരുന്ന് തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങൾ
പനം കൽക്കണ്ടം 300 ഗ്രാം
ത്രിഫല ചൂർണം 50 ഗ്രാം
ചുക്ക് 50 ഗ്രാം
രാമച്ചം 50 ഗ്രാം
വയമ്പ് 50 ഗ്രാം
ഉണങ്ങിയ മാതളത്തോട് 50 ഗ്രാം
ഞെരിഞ്ഞിൽ 50 ഗ്രാം
പെരിഞ്ചീരകം 50 ഗ്രാം
വാൽമുളക് 30ഗ്രാം
$ads={2}
ഇവയെല്ലാംതന്നെ അങ്ങാടി കടകളിൽ വാങ്ങാൻ കിട്ടും മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം കൂടി പൊടിച്ച് ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം പനി വരുന്ന സമയങ്ങളിൽ ദിവസവും ഒരു ടീസ്പൂൺ വായിലിട്ട് അലിയിച്ച് ഇറക്കണം കുഞ്ഞുങ്ങൾക്ക് അര ടീസ്പൂൺ കൊടുത്താൽ മതിയാകും. പനി, വിട്ടുമാറാത്ത ശരീരവേദന, ശ്വാസംമുട്ടൽ, തൊണ്ടവേദന, ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട്, ചുമ ഇവയ്ക്കെല്ലാം ഉത്തമമായ ഒരു പ്രതിവിധിയാണ് ഈ മരുന്ന്