നമ്മുടെ നാടുകളിൽ സാധാരണമായി കണ്ടുവരുന്ന ഔഷധസസ്യം ആണ് തഴുതാമ. നിലത്തു പടർന്നു വളരുന്ന ഒരു ഏകവർഷ സസ്യമാണ് തഴുതാമ. ഇതിന്റെ ഔഷധഗുണങ്ങൾ തിരിച്ചറിഞ്ഞ് ലോകം മുഴുവനും ഈ സസ്യം ഉപയോഗിക്കുന്നു. തഴുതാമയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു മരുന്നാണ് തഴുതാമ ഇതിന്റെ ഇല പതിവായി തോരൻ വെച്ചു കഴിച്ചാൽ ഹൃദ്രോഗം മാറുന്നതാണ്. മാത്രമല്ല ആമവാതത്തിനും നല്ലൊരു മരുന്നാണ് തഴുതാമ തോരൻ വെച്ച് പതിവായി കഴിക്കുന്നത് അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെടട്ടിനും കഫക്കെട്ടിന് നല്ലൊരു മരുന്നു കൂടിയാണ് തഴുതാമ തോരൻ വച്ചു കഴിക്കുന്നത്
$ads={1}
കൺകുരുവിന് വളരെ നല്ലൊരു പ്രതിവിധിയാണ് തഴുതാമ. തഴുതാമയുടെ വേര് തേനിൽ അരച്ച് കൺപോളയിൽ പുരട്ടുന്നത് കൺകുരു മാറാൻ നല്ലൊരു മരുന്ന്
മൂത്രത്തിൽ കല്ലിനു നല്ലൊരു മരുന്നാണ് തഴുതാമ, ഞെരിഞ്ഞിൽ, വയൽചുള്ളി ഇവ ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് മൂത്രത്തിൽ കല്ല് മാറാൻ നല്ലൊരു മരുന്ന് മാത്രമല്ല ഗർഭിണികൾക്ക് കാലിൽ ഉണ്ടാകുന്ന നീരിനും വളരെ നല്ലതാണ് ഇങ്ങനെ വെള്ളം തിളപ്പിച്ച് കുടിക്കുന്നത് അതുപോലെതന്നെ സ്ത്രീകൾക്കുണ്ടാകുന്ന മൂത്രത്തിൽ പഴുപ്പിനും മൂത്രത്തിൽ ചുടിച്ചിലിനും മൂത്രതടസ്സത്തിനും ഇങ്ങനെ വെള്ളം തിളപ്പിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്
15 ഗ്രാം തഴുതാമയും, ഞെരിഞ്ഞിലും 4 ഗ്രാം വേപ്പിൻ തൊലി, പടവലം, ചുക്ക്, കടുക്, അമൃത്, മരമഞ്ഞൾതൊലി, കടുകുരോഹിണി, ഇവയെല്ലാംകൂടി ഒന്നര ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് കുടിച്ചാൽ വൃക്കരോഗത്തിന് വളരെ നല്ലതാണ്.
വാതസംബന്ധമായി കാലിലുണ്ടാകുന്ന നീരിനും തഴുതാമ വളരെ നല്ലതാണ് തഴുതാമ അരച്ച് നീരുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് നീര് മാറാൻ വളരെ ഫലപ്രദമാണ്
തഴുതാമ തോരൻ എങ്ങനെ തയ്യാറാക്കാം
$ads={2}
തഴുതാമ ചീര തോരൻ വെക്കാൻ അരിയുന്നതുപോലെ അരിഞ്ഞത് ഒരു പ്ലേറ്റ്
വെളിച്ചെണ്ണ മൂന്ന് ടീസ്പൂൺ
കടുക് ഒരു ടീസ്പൂൺ
ഉഴുന്നുപരിപ്പ് രണ്ട് ടീസ്പൂൺ
പുഴുക്കലരി രണ്ട് ടീസ്പൂൺ
വറ്റൽ മുളക് രണ്ടെണ്ണം
ജീരകം അര ടീസ്പൂൺ
കറിവേപ്പില ഒരു തണ്ട്
ഒരു മുറി തേങ്ങയുടെ പീര
മഞ്ഞൾപൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
3 ടേബിൾ സ്പൂൺ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച ശേഷം ഉഴുന്നുപരിപ്പും, പുഴക്കലരിയും, വറ്റൽ മുളകും കീറിയിട്ട് കറിവേപ്പിലയും ചേർത്ത്. അരിയും ഉഴുന്നും പൊട്ടി വരുമ്പോൾ അതിലേക്ക് തഴുതാമ ഇല ചേർത്തു കൊടുക്കുക ശേഷം മഞ്ഞൾപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് പത്തുമിനിറ്റ് അടച്ചുവെച്ച് വേവിച്ചെടുക്കുക വെള്ളം ചേർക്കേണ്ട ആവശ്യമില്ല. പത്തു മിനിട്ട് വേവിച്ച ശേഷം തേങ്ങാപ്പീരയും ജീരകവും ഒരു വറ്റൽമുളകും കൂടി ചേർത്ത് വെള്ള ചേർക്കാതെ ചതച്ചെടുക്കുക ശേഷം ഇതിലേക്ക് ചേർത്ത് രണ്ടുമിനിറ്റ് ചെറിയ ചൂടിൽ ഇളക്കിക്കൊണ്ടിരിക്കുക ശേഷം അടുപ്പിൽ നിന്നും വാങ്ങാം ഇപ്പോൾ നമ്മുടെ തഴുതാമ തോരൻ റെഡി ആയി കഴിഞ്ഞു
Tags:
ഔഷധസസ്യങ്ങൾ