കേരളത്തിൽ സാധാരണ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് കുമ്പളം. കുശ്മാണ്ഡം എന്ന് സംസ്കൃതത്തിൽ പേരുള്ള കുമ്പളം ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ ഒരു വള്ളിച്ചെടിയാണ്. അതുകൊണ്ടുതന്നെ ആയുർവേദത്തിൽ കുമ്പളത്തിന് വലിയ സ്ഥാനമുണ്ട് കുമ്പളങ്ങ നിത്യവും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ ശരീരകാന്തി, ധാതുപുഷ്ടി. മൂത്രാശയ ശുദ്ധി തുടങ്ങിയവ ഉണ്ടാകും. മാത്രമല്ല. കുമ്പളങ്ങ പ്രമേഹം, രക്തദൂഷ്യം, മഞ്ഞപ്പിത്തം, മൂത്രതടസ്സം എന്നിവയ്ക്കും വളരെ ഫലപ്രദമാണ് കുമ്പളങ്ങ പതിവായി കഴിച്ചാൽ ശുക്ലം വർദ്ധിപ്പിക്കുന്നതിന് വളരെ പ്രയോജനമാണ് കുമ്പളങ്ങയുടെ മറ്റ് ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
$ads={1}
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല മാർഗമാണ് കുമ്പളങ്ങ ഒരു ഗ്ലാസ് കുമ്പളങ്ങാനീര് സ്വല്പം തേൻ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെ ഫലപ്രദമാണ്
പ്രമേഹരോഗികൾക്കും വളരെ ഉത്തമമാണ് കുമ്പളങ്ങ ഒരു ഗ്ലാസ് കുമ്പളങ്ങ നീരിൽ 5 ഗ്രാം കൂവളത്തില അരച്ച് ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും
ശ്വാസകോശ രോഗങ്ങൾക്കും നല്ലൊരു മരുന്നാണ് കുമ്പളങ്ങ കുമ്പളങ്ങ ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് ഒട്ടുമിക്ക ശ്വാസകോശ രോഗങ്ങൾക്കും വളരെ നല്ലതാണ് മാത്രമല്ല കുട്ടികൾക്കുണ്ടാകുന്ന ശ്വാസകോശ രോഗങ്ങൾക്കും കുമ്പളങ്ങ വളരെ നല്ലതാണ്. കുമ്പളങ്ങ തേങ്ങ ചിരകുന്ന പോലെ ചിരകി നെയ്യിൽ വറുത്തത് ബ്രൗൺ നിറമാകുമ്പോൾ തേനും കൽക്കണ്ടം പൊടിച്ചതും ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ കുട്ടികൾക്കുണ്ടാകുന്ന ശ്വാസകോശ രോഗങ്ങൾക്കും വളരെ നല്ലതാണ്
കൃമിശല്യത്തിന് വളരെ നല്ല ഒരു ഔഷധമാണ് കുമ്പളങ്ങ കുമ്പളങ്ങയുടെ അരി വറുത്തുപൊടിച്ച് ഒരു സ്പൂൺ തേനിൽ ചാലിച്ച് കുറച്ചു ദിവസം പതിവായി കഴിച്ചാൽ വയറിലെ കൃമി നശിക്കാൻ വളരെ നല്ല മരുന്നാണ്
$ads={2}
ശരീരത്തിലെ ചുട്ടു പുകച്ചിലും നീറ്റലും മാറാൻ കുമ്പളങ്ങ വളരെ നല്ലതാണ് കുമ്പളങ്ങയുടെ വിത്തു മാറ്റിയശേഷം പാലിൽ ചേർത്ത് കാച്ചി കുടിക്കുന്നത് ശരീരത്തിലുണ്ടാകുന്ന പുകച്ചിലിനും ചുട്ടുനീറ്റൽ മാറാൻ വളരെ ഫലപ്രദമാണ്
കുമ്പളങ്ങ അപസ്മാരം. മനോവിഭ്രാന്തി, മസ്തിഷ്ക രോഗങ്ങൾ ഞരമ്പ് രോഗങ്ങൾ എന്നിവയ്ക്കും വളരെ നല്ലതാണ് 15 മില്ലി കുമ്പളങ്ങ നീരിൽ 5 ഗ്രാം ഇരട്ടിമധുരം പൊടിച്ചുചേർത്ത് സ്വല്പം തേനും ചേർത്ത് ദിവസം മൂന്ന് നേരം കഴിക്കുന്നത് വളരെ നല്ലതാണ്
Tags:
ഔഷധസസ്യങ്ങൾ