ഒട്ടുമിക്ക ഭക്ഷണസാധനങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് തേങ്ങ. അലങ്കാര വസ്തുക്കളും വീട്ടുപകരണങ്ങളും വീട് വൃത്തിയാക്കാനുപയോഗിക്കുന്ന ചൂലു വരെ തെങ്ങിന്റെ ഭാഗങ്ങളുകൊണ്ടാണ് ഉണ്ടാക്കുന്നത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹച്ചടങ്ങുകളിൽ കതിർമണ്ഡപം ഒരുക്കുന്നതിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് തെങ്ങിൻപൂക്കുല. ഇനിയും നമുക്ക് കുറച്ച് ലഹരി വേണമെങ്കിൽ കള്ളിനിന്റെ രൂപത്തിൽ തെങ്ങ് അതും നമുക്ക് തരും. ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര ഗുണങ്ങളുണ്ട് തെങ്ങിന്.
.
$ads={1}
എന്നാൽ ഇതിനെകളൊക്കെ ഇരട്ടിഗുണമുള്ള ഒന്നുകൂടി തെങ്ങു നമുക്ക് തരുന്നുണ്ട് തേങ്ങയുടെ പൊങ്ങ്. കോക്കനട്ട് ആപ്പിൾ എന്നും പറയാറുണ്ട്. ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നുകൂടിയാണ് പൊങ്ങ്. മുളപ്പിച്ച പയർ വർഗ്ഗങ്ങളെക്കാളും ഗുണങ്ങളാണ് തേങ്ങയുടെ പൊങ്ങ് കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത്. വിറ്റാമിൻ B1,B3,B5,B6 തുടങ്ങിയവയും കാൽസ്യം, പൊട്ടാസ്യം, സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും പഞ്ഞിപോലിരിക്കുന്ന തേങ്ങയുടെ പോയിൽ അടങ്ങിയിട്ടുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ പൊങ്ങ് കഴിക്കുന്നതിലൂടെ സാധിക്കും. വൃക്കരോഗം മൂത്രത്തിൽ പഴുപ്പ് എന്നിവയിൽ നിന്ന് രക്ഷ നേടാനും പൊങ്ങ് കഴിക്കുന്നതിലൂടെ സാധിക്കും. പ്രമേഹ രോഗമുള്ളവരിൽ ഇൻസുലിൻ ഉൽപാദനം കൃത്യമാക്കുന്നതിനും പൊങ്ങ് കഴിക്കുന്നതുകൊണ്ട് സാധിക്കും. ഇത്തിരി മധുരമുണ്ടെങ്കിലും പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഒന്നുകൂടിയാണ് പൊങ്ങ്.
$ads={2}
ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാനുള്ള കഴിവ് ഇതിനുണ്ട് അതുകൊണ്ടുതന്നെ അമിത ഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഒരു പരിഹാരമാർഗമാണ് പൊങ്ങ് കഴിക്കുന്നത്. ദിവസേന പൊങ്ങ് കഴിക്കുന്നതുകൊണ്ട് ഹൃദ്രോഗ സാധ്യത വളരെ കുറയ്ക്കുമെന്നും പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്
.
Tags:
Healthy Food Guide