തലവേദന ഒരിക്കലെങ്കിലും വരാത്തവർ ആരും തന്നെ ഉണ്ടാവില്ല എന്നാൽ ഒരാളെ മാനസികമായും ശാരീരികമായും തളർത്തുന്ന തലവേദനയാണ് മൈഗ്രേയ്ൻ എന്ന തലവേദന. അത്രയ്ക്കും കഠിനമായ അവസ്ഥയാണ് മൈഗ്രേയ്ൻ വരുമ്പോൾ ഉണ്ടാകുന്നത്. കുട്ടികളിലും മുതിർന്നവരിലും ഒരേപോലെ ഈ തല വേദന ഉണ്ടാകാറുണ്ട് എന്നാൽ കൂടുതലും 15നും 40നും ഇടയ്ക്കു പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്
$ads={1}
എന്നാൽ എല്ലാ തലവേദനയും മൈഗ്രേയ്ൻ ആകണമെന്നില്ല.. ജലദോഷം, പനി തുടങ്ങിയവയുള്ളപ്പോൾ കഫക്കെട്ട് മൂലം വരുന്ന തലവേദന. സമയത്ത് ആഹാരം കഴിക്കാത്തത് മൂലമുണ്ടാകുന്ന തലവേദന. വേണ്ടത്ര വെള്ളം കുടിക്കാത്തത് കൊണ്ടുള്ള തലവേദന. വളരെ കുറച്ച് ഭക്ഷണം കഴിക്കുന്നവവരിലും. ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഭക്ഷണങ്ങളുടെ ഉപയോഗം. ഉറക്കക്കുറവ്, മാനസിക പിരിമുറുക്കങ്ങൾ എന്നിവയെല്ലാം സാധാരണ തലവേദനയ്ക്ക് കാരണമാകാം.
എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു തലവേദനയാണ് മൈഗ്രേയ്ൻ. മനംപുരട്ടൽ, വെളിച്ചത്തു നോക്കാനുള്ള ബുദ്ധിമുട്ട്, ശബ്ദം കേൾക്കുമ്പോഴുള്ള ബുദ്ധിമുട്ട് തലയുടെ ഏതെങ്കിലുമൊരു സൈഡിൽ ശക്തമായ വേദന. കാഴ്ചയ്ക്ക് മങ്ങൽ, എന്നിവയാണ് മൈഗ്രേയ്ൻ വന്നുകഴിഞ്ഞാലുള്ള ലക്ഷണങ്ങൾ എന്നാൽ ചിലരിൽ മൈഗ്രേയ്ൻ വരുന്നതിന് മുന്നേ ചില ലക്ഷണങ്ങൾ കാണിക്കും. കണ്ണിൽ മിന്നൽ അനുഭവപ്പെടുക. കറുത്ത സ്പോട്ടുകൾ കണ്ണിനുചുറ്റും നീങ്ങുന്നത് പോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ ഈ തലവേദനയ്ക്ക് മുന്നോടിയായി കാണിക്കാം..
മൈഗ്രേയ്ൻ സാധാരണയായി നാലു മണിക്കൂർ മുതൽ മൂന്നോ നാലോ ദിവസം വരെയും നീണ്ടു നിൽക്കാറുണ്ട് ആഴ്ചയിൽ ഒരു തവണയോ മാസത്തിൽ രണ്ടു മുതൽ നാലു തവണയോ ചിലർക്ക് വർഷത്തിൽ ഒന്നോ രണ്ടോ തവണയോ ഇത് ഉണ്ടാകാറുണ്ട് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ആണ് ഇത് കൂടുതലും വരുന്നത്. സ്ത്രീകളിലെ ഹോർമോണുകളുടെ വ്യത്യാസമാണ് ഇതിന് കാരണം.. ജീവിത ശൈലിയിലുള്ള മാറ്റങ്ങൾ. കാലാവസ്ഥാ വ്യതിയാനം, മദ്യപാനം, പുകവലി, രാത്രിയിൽ ഉറങ്ങാതിരിക്കുക, എന്നാൽ പകൽ കൂടുതൽ ഉറങ്ങുകയും ചെയ്യുക, അധികമായി ചിന്തിക്കുന്നവരിലും. മലമൂത്ര വിസർജനം തടഞ്ഞുനിർത്തുന്നവരിലുംമൈഗ്രേയ്ൻ വരാൻ കാരണമാകുന്നു. എന്നാൽ മൈഗ്രേയ്ൻ വന്നാൽ ആയുർവേദത്തിൽ ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
$ads={2}
സൂര്യോദയത്തിന് മുൻപ് നാല് തുള്ളി തുളസിയില നീര് രണ്ടു മൂക്കിലും ഏഴ് ദിവസം തുടർച്ചയായി ഇറ്റിച്ചാൽ മൈഗ്രേയ്ൻ മാറാൻ വളരെ ഫലപ്രദമാണ്
അഗത്തിയില ചതച്ച് പിഴിഞ്ഞ നീര് രണ്ടു തുള്ളി വീതം മൂക്കിൽ ഇറ്റിച്ച് നന്നായി വലിച്ചു കേറ്റിയാൽ മൈഗ്രേയ്ൻ മൂലമുള്ള തലവേദന ശമിക്കും
വേവിച്ച ഉഴുന്നുപരിപ്പ് കിടക്കുന്നതിനു മുമ്പ് കഴിച്ച പുറമേ ഒരു ഗ്ലാസ് പാലു കുടിക്കുന്നതും മൈഗ്രേയ്ൻ മാറാൻ വളരെ നല്ലതാണ്
രാവിലെ ഒരു കപ്പ് വെള്ളം ഓട്ടുപാത്രത്തിൽ വെയിലത്ത് വെച്ച് ഉച്ചയ്ക്ക് ആ വെള്ളം കൊണ്ട് തലകഴുകുക അങ്ങനെ ഏഴ് ദിവസം തുടർച്ചയായി ചെയ്താൽ മൈഗ്രേയ്ൻ ശമിക്കും