കടലാടിയുടെ ഔഷധഗുണങ്ങൾ

കടലാടിയുടെ ഔഷധ ഗുണങ്ങൾ,വലിയ കടലാടി,കടലാടി,#വൻ കടലാടി,ചെറുകടലാടി,ഔഷധ സസ്യങ്ങൾ,വായ്പുണ്ണ് ശമിക്കുകയും,health,xavieryoga,kerala ayurveda,health talk malayalam,malayalam,malayalam health tips,കടലാടി,വലിയ കടലാടി,വൻകടലാടി,ചെറുകടലാടി,പെരുംകടലാടി,കടലാടിയുടെ ഔഷധ ഗുണങ്ങൾ,മാർക്കടി,നാട്ടുവൈദ്യം,ഒടിച്ചുകുത്തി,എലിവാലന്‍ചെടി,kadaladi


ഇന്ത്യയിലുടനീളം വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു കള സസ്യമാണ് കടലാടി .ചെറിയ കടലാടി ,വലിയ കടലാടി  എന്നിങ്ങനെ രണ്ടുതരത്തിൽ ഈ സസ്യം കാണപ്പെടുന്നു ,വലിയ കടലാടിയെ വൻകടലാടി എന്നും ചെറിയ കടലാടിയെ ചുവന്ന കടലാടി എന്നും കേരളത്തിൽ അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ ഇതിനെ അപമാർഗഃ , മയൂരഃ , ശിഖരി , മർകടപിപ്പലീ  , ദുർഗ്രഹഃ ,കമജ്ഞരി, ഇന്ദുലേഖ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .

വൻകടലാടി .

  • Botanical name : Achyranthes aspera
  • Family : Amaranthaceae (Amaranth family)
  • Common name : Prickly Chaff Flower,Crokars staff,Chaff-flower,Devil's horsewhip,Crocus stuff
  • Malayalam : Kadaladi,Vankadalaadi
  • Hindi : Ulta kanta, Aghara, Apamarga, Chirchira
  • Tamil : Akatam, Apamarkkam
  • Telugu : Antish,  Apamaargamu, Dubbinachettu
  • Marathi : Aghada,Apamarga
  • Kannada : Uttarani, Uttareni, Shaikharika
  • Bengali : Apamarga, Apang
  • Gujarati : Aghedo, Apamarga
  • Rajasthani : Aagijaado
  • Punjabi : Putth kanda

ചെറുകടലാടി .



  • Botanical name : Cyathula prostrata
  • Family : Amaranthaceae (Amaranth family)
  • Synonyms : Cyathula repens, ,Achyranthes diffusa
  • Common name : Prostrate Pastureweed, cyathula
  • Malayalam :  Cherukadalaadi,Chuvanna kadaladi
  • Tamil : Civappu nayuruvi
  • Hindi : NLal chirchita
  • Marathi : Bhuiaghaada
  • Kannada : Nela uttharaani, Raktapamarga



ആവാസമേഖല .

ഇന്ത്യയിലുടനീളം വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു കള സസ്യമാണ് വൻകടലാടി . ഇന്ത്യയിലുടനീളമുള്ള നനവുള്ള പ്രദേശങ്ങളിലും ചോലപ്രദേശങ്ങളിലും ചെറുകടലാടി കണ്ടുവരുന്നു .കേരളത്തിലെ പറമ്പുകളിലും ,വഴിയോരങ്ങളിലും ,വനങ്ങളിലും ചെറുകടലാടി  ധാരാളമായി കണ്ടുവരുന്നു .എന്നാൽ വലിയ കടലാടി അത്ര സുലഭമായി കാണപ്പെടുന്നില്ല .

കേരളത്തിൽ പത്തനംതിട്ട ,പാലക്കാട് ,മറയൂർ ,ചിന്നാർ എന്നിവിടങ്ങളിൽ വൻകടലാടി ധാരാളമായി കാണപ്പെടുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്ക , ബംഗ്ലാദേശ് ,ബ്രസീൽ തുടങ്ങിയ സ്ഥലങ്ങളിലും കടലാടി കാണപ്പെടുന്നു .

സസ്യവിവരണം .

ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു കുറ്റിച്ചെടിയാണ് വൻകടലാടി അഥവാ വലിയ കടലാടി .എന്നാൽ ചെറിയ കടലാടി തറയിൽ പടർന്നു വളരുന്ന ഒരു സസ്യമാണ് .ഇവയുടെ പർവസന്ധികളിൽ വേരുകളുണ്ടാകുന്നു .ഇവ രണ്ടും ഏകവർഷ സസ്യങ്ങളാണ് .

വലിയ കടലാടിയുടെ തണ്ടിനും ഇലയ്ക്കും പച്ചനിറമായിരിക്കും .ചെറിയ കടലാടിയുടെ തണ്ടിനും ഇലകളിലെ സിരകൾക്കും ചുവപ്പുനിറമായിരിക്കും ,ഇവയുടെ ഇലകൾ ഓരോ പർവസന്ധിയിലും സമ്മുഖമായി വിന്യസിച്ചിരിക്കുന്നു . ഇവയുടെ നീളം കൂടിയ പൂങ്കുലവൃന്ദത്തിൽ ധാരാളം പൂക്കളുണ്ടാകും .

 വെള്ള ,ചുവപ്പ് എന്നീ നിറങ്ങളിൽ പൂക്കളുണ്ടാകുന്ന കടലാടികളുണ്ട്. ഇവയുടെ വിത്തിന് വസ്ത്രങ്ങളിലും മൃഗങ്ങളുടെ ശരീരത്തിലും പറ്റിപ്പിടിക്കുന്ന സ്വഭാവമുണ്ട് . ഇങ്ങനെയാണ് ഈ സസ്യത്തിന്റെ വിത്ത് വിതരണം നടക്കുന്നതും .

രാസഘടകങ്ങൾ .

കടലാടിയുടെ വിത്തിൽ ഹെൻട്രിയ കോൺടേൺ എന്ന ഹൈഡ്രോകാർബണും ,സാപോണിനും അടങ്ങിയിരിക്കുന്നു .ഇതിന്റെ വേരിൽ ഒലിയാനോലിക്‌ അമ്ലം അടങ്ങിയിരിക്കുന്നു .കടലാടി കത്തിച്ചു കിട്ടുന്ന ചാരത്തിൽ ധാരാളം പൊട്ടാഷ് അടങ്ങിയിരിക്കുന്നു .

കടലാടിയുടെ ഔഷധഗുണങ്ങൾ .

കടലോളം ഔഷധഗുണമുള്ളൊരു സസ്യമാണ് കടലാടി .അതിനാൽ തന്നെയാണ് ഈ സസ്യത്തിന് കടലാടി എന്ന് പേര് ലഭിച്ചത് .കടലാടി ചതച്ചെടുത്ത നീരിൽ ചരട് പലപ്രാവശ്യം മുക്കി വെയിലത്ത് വെച്ച് ഉണങ്ങി കരിങ്കല്ലിൽ  ഉരച്ചാൽ കരിങ്കല്ല് വരെ മുറിയുമെന്ന് പറയപ്പെടുന്നു .

ഗർഭ സംരക്ഷണത്തിന്റെ ഭാഗമായി ചില സംസ്ഥാനങ്ങളിൽ കടലാടിയുടെ വേര് ഗർഭിണികളുടെ  അരയിൽ കെട്ടുന്ന പതിവുണ്ട്. ഇങ്ങനെ ചെയ്താൽ സുഖപ്രസവം സാധ്യമാകും എന്നാണ് വിശ്വാസം. 

വിവിധ രാജ്യങ്ങളിൽ ഗർഭഛിദ്രത്തിനായി കടലാടി വ്യാപകമായി ഉപയോഗിച്ചിരുന്നു .കടലാടിയുടെ നീര് അധിക അളവിൽ കഴിച്ചാൽ ഗർഭഛിദ്രം സംഭവിക്കും . അതിനാൽ ഗർഭിണികൾ  ഒരു കാരണവശാലും കടലാടി ഉപയോഗിക്കാൻ പാടില്ല .

കടലാടി മന്ത്രവാദികൾ പലവിധ പൂജകൾക്കും മറ്റും ഉപയോഗിക്കാറുണ്ട്.ഇവയിൽ വലിയ കടലാടിക്കാന് ഔഷധഗുണങ്ങൾ കൂടുതലുള്ളതും ഔഷധങ്ങൾക്കായി കൂടുതൽ ഉപയോഗിക്കുന്നതും .

വാതകഫ രോഗങ്ങൾ ശമിപ്പിക്കും .ഗർഭാശയ രോഗങ്ങൾ ,കരൾരോഗങ്ങൾ ,കർണ്ണരോഗങ്ങൾ ,ദന്തരോഗങ്ങൾ  എന്നിവ ശമിപ്പിക്കും .വിഷത്തെ ശമിപ്പിക്കാനുള്ള കഴിവുണ്ട് .കൂടാതെ മുറിവുകൾ ,അതിസാരം ,വയറിളക്കം,വയറുവേദന,നീർവീക്കം ,ചുമ,എന്നിവയ്ക്കും ഒരു ഉത്തമ പ്രധിവിധി .സുരസാദി തൈലം .ജാത്യാദി തൈലം തുടങ്ങിയ ആയുർവേദ മരുന്നുകളിൽ കടലാടി ഒരു ചേരുവയാണ് .

രസാദിഗുണങ്ങൾ .

കടലാടിയുടെ വിത്തിനും വേരിനും വിത്യസ്ത രസാദിഗുണങ്ങളാണ് .കടലാടിയുടെ വേര് തിക്ത കടു രസത്തോടും ,തീഷ്ണ സര ഗുണത്തോടും ,ഉഷ്ണ വീര്യത്തോടും ,കടു വിപാകത്തോടും കൂടിയതാണ്.കടലാടിയുടെ ഫലം  മധുര രസത്തോടും,രൂക്ഷ സര ഗുണത്തോടും ,ശീത വീര്യത്തോടും  ,മധുര വിപാകത്തോടും കൂടിയതാണ്.

ചില ഔഷധപ്രയോഗങ്ങൾ .

നീർവീക്കം .

കടലാടി സമൂലം (വേരോടെ ) കഷായം വച്ച് 30 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം വീതം കഴിച്ചാൽ മറ്റു രോഗങ്ങളുടെ ഭാഗമായും അല്ലാതെയും ശരീരത്തിലും കാൽപാദങ്ങളിലും കൺതടത്തിലുമൊക്കെ ഉണ്ടാകുന്ന നീര് മാറിക്കിട്ടും .

ചെവിവേദന ,ചെവിപഴുപ്പ് .

കടലാടി സമൂലം കത്തിച്ച് ചാരം രണ്ടായി പകുത്ത് പാതി വെള്ളത്തിൽ കലക്കി തെളിയൂറ്റി എടുക്കണം .ഈ വെള്ളത്തിൽ ബാക്കിയുള്ള ചാരം കലക്കി എണ്ണയും ചേർത്ത് കാച്ചി അരിച്ചെടുത്ത് കിട്ടുന്ന എണ്ണ ചെവിയിൽ ഒഴിച്ചാൽ ചെവിവേദന ,ചെവി പഴുപ്പ് ,ചെവിയിൽ മൂളൽ തുടങ്ങിയവ ശമിക്കും .കടലാടിയുടെ ഇല എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാലും മതിയാകും .

വയറുവേദന .

കടലാടി സമൂലം കത്തിച്ച് കിട്ടുന്ന ചാരം വെള്ളത്തിൽ കലക്കി തെളിയൂറ്റി കുടിച്ചാൽ വയറുവേദന ശമിക്കും .

രക്തസ്രാവം .

ചെറുകടലാടി അരച്ച് അരിക്കാടിയിൽ കലക്കി കഴിച്ചാൽ മൂലക്കുരു മൂലമുണ്ടാവുന്ന രക്തസ്രാവം നിലയ്ക്കും .ചെറുകടലാടി അരച്ച് മുറിവിൽ പുരട്ടിയാൽ രക്തസ്രാവം പെട്ടെന്ന് നിലയ്ക്കുവാനും മുറിവ് വേഗം കരിയാനും സഹായിക്കും.

ചുമ .ആസ്മ .

കടലാടിയുടെ വിത്ത് അരച്ച് തേനിൽ ചാലിച്ച് കഴിച്ചാൽ ചുമ ,ആസ്മ എന്നിവ ശമിക്കും .കടലാടി സമൂലം ഉണക്കി ചുരുട്ടി പുകവലിച്ചാൽ ആസ്മ ശമിക്കും .

പാമ്പിൻ വിഷം .

പാമ്പ് കടിച്ചാൽ ഉടൻ തന്നെ കടലാടിയുടെ പൂങ്കുല അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടിയാൽ പാമ്പിൻ വിഷം ശമിക്കും .(കൂടാതെ പെട്ടന്ന്  വൈദ്യ സഹായം തേടുകയും ചെയ്യണം )

തേൾ ,പഴുതാര ,കടന്നല്‍ മുതലായവയുടെ വിഷം ശമിക്കാൻ .

കടലാടിയുടെ ഇലയും ,വിത്തും ,നിലംതൊടാമണ്ണും കൂടി ചേർത്തരച്ച് കടിയേറ്റ ഭാഗത്ത് പുറമെ പുരട്ടിയാൽ തേൾ ,പഴുതാര ,കടന്നല്‍ മുതലായവയുടെ വിഷം ശമിക്കും .(നിലംതൊടാമണ്ണ് ചിലതരം കടന്നലുകൾ മുട്ടയിടാൻ മണ്ണ് കുഴച്ച് കൂടുണ്ടാക്കുന്നു .ഈ കൂടിനെയാണ് നിലംതൊടാമണ്ണ് എന്ന് അറിയപ്പെടുന്നത് .ഉദാഹരണത്തിന് (വേട്ടാവളിയൻ ,വേട്ടാളൻ,Potter wasps) ഇവ ഉണ്ടാക്കുന്ന കൂട് )

മൂക്കിലെ ദശ വളർച്ചയ്ക്ക് (Nasal polyps )

കടലാടി അരച്ച് മൂക്കിന്റെ ഉള്ളിൽ പതിവായി പുരട്ടുകയോ കടലാടിയുടെ നീര് മൂക്കിൽ നസ്യം ചെയ്യുകയോ ചെയ്താൽ മൂക്കിലെ ദശ വളർച്ച മാറും .

അതിസാരം .

വലിയകടലാടിയുടെ ഇല ഉണക്കി പൊടിച്ച് തേനും ചേർത്ത് കഴിച്ചാൽ അതിസാരം ശമിക്കും .വലിയകടലാടിയുടെ ഇലയുടെ നീര് കഴിച്ചാലും അതിസാരം ശമിക്കും .

മുറിവ് .

കടലാടിയുടെ ഇലയും ,വെളുത്തുള്ളിയും ,ചുണ്ണാമ്പും ഒരേ അളവിൽ അരച്ച് മുറിവിൽ വച്ച് കെട്ടിയാൽ മുറിവ് പെട്ടന്ന് കരിയും .

പല്ല് വേദന .

കടലാടിയുടെ വേര് ചതച്ച് പല്ല് തേച്ചാൽ പല്ലുവേദന ശമിക്കും .പതിവായി ആവർത്തിച്ചാൽ ദന്തരോഗങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല .

നിശാന്ധത.

കടലാടിയുടെ വേര് അരച്ച് ഒരു നെല്ലിക്കയോളം വലുപ്പത്തിൽ പതിവായി കഴിച്ചാൽ നിശാന്ധത എന്ന രോഗം മാറും .(മങ്ങിയ വെളിച്ചത്തിലും ഇരുട്ടിലും അനുഭവപ്പെടുന്ന കാഴ്ചക്കുറവിനെയാണ് നിശാന്ധത എന്ന് പറയുന്നത്)

മൂലക്കുരു .

ചെറുകടലാടി ഇട്ട് തിളപ്പിച്ച വെള്ളത്തിൽ സഹിക്കാൻ പറ്റുന്ന ചൂടിൽ ആസനം മുക്കിവെച്ചാൽ മൂലക്കുരു ശമിക്കും . അതുപോലെതന്നെ  ചെറു കടലാടി സമൂലം ഉണക്കി കുരുമുളകും ചേർത്ത് പൊടിച്ച് തേനും തേനിന്റെ ഇരട്ടി നെയ്യും ചേർത്ത് കുഴച്ച് നെല്ലിക്കാ വലുപ്പത്തിൽ ദിവസവും രണ്ടു നേരം വീതം കഴിച്ചാൽ മൂലക്കുരുശമിക്കും .

കടലാടിവേരും ,ഉങ്ങിൻ തൊലിയും ,കടുക്കാത്തോടും ഒരേ അളവിൽ കഷായം വച്ച് പതിവായി കഴിച്ചാൽ രക്താര്‍ശസ്സിന് ശമനമുണ്ടാകും .

വയറിളക്കം .

കടലാടിയുടെ വിത്ത് അരച്ച് പശുവിൻപാലിൽ ചേർത്ത് കഴിച്ചാൽ  വയറിളക്കം ശമിക്കും .

വെള്ളപോക്ക് .

കടലാടിയുടെ ഇലയരച്ച് എരുമ നെയ്യും ചേർത്ത് പതിവായി കഴിച്ചാൽ സ്ത്രീകളിലെ  വെള്ളപോക്ക് ശമിക്കും .

ഉളുക്ക് .

ചെറുകടലാടിയും പച്ചമഞ്ഞളും ചേർത്തരച്ച് പുരട്ടിയാൽ ഉളുക്കും  ഉളുക്ക് മൂലം ഉണ്ടാകുന്ന നീരും വേദനയും മാറും .

മുടി വട്ടത്തിൽ കൊഴിയുന്നതിന്‌ (ഇന്ദ്രലുപ്തം Alopecia )

ചെറുകടലാടിയും, വെളുത്തുള്ളിയും,കരിഞ്ചീരകവും, തുമ്പയും, മഞ്ഞളും, കായവും എന്നിവ അരച്ച് എണ്ണകാച്ചി തലയിൽ പുരട്ടിയാൽ മുടി വട്ടത്തിൽ കൊഴിയുന്ന രോഗം മാറും .കൂടാതെ മുടികൊഴിച്ചിലുനും വളരെ നല്ലത് .

അമിത ആർത്തവം .

കടലാടിയും ,എള്ളും ചേർത്തരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ അമിത ആർത്തവം ശമിക്കും .വലിയ കടലാടിയുടെ പൂവ് അരച്ച് തൈരും ,പഞ്ചസാരയും ചേർത്ത് കഴിച്ചാൽ അമിത ആർത്തവം ശമിക്കും .

മൂത്രത്തിൽ കല്ല് .

വലിയ കടലാടിയുടെ വേരും ,കല്ലൂർവഞ്ചിയുടെ വേരും . മുരിങ്ങയുടെ വേരിന്മേൽ തൊലിയും ,പ്ലാശിൻ തൊലിയും ,ഇരട്ടിമധുരവും ,തിപ്പലിയും എന്നിവ ഓരോന്നും 10 ഗ്രാം വീതമെടുത്ത്  കഷായം വച്ച് ചവര്‍ക്കാരവും അതെ അളവിൽ ഇന്തുപ്പും പൊടിച്ചു ചേർത്ത് രണ്ടാഴ്ച്ച പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല്  അലിഞ്ഞുപോകും .

മൂത്രത്തിൽ പഴുപ്പ് .

വലിയ കടലാടി സമൂലം കഷായം വച്ച് പതിവായി കഴിച്ചാൽ മൂത്രത്തിൽ പഴുപ്പ്  മാറിക്കിട്ടും .

തൈറോയ്ഡ് .

ചെറുകടലാടി, നിലപ്പനക്കിഴങ്ങ്, നിലമ്പരണ്ട ഇവ മൂന്നും സമാസമം അരച്ച് പാലിൽ ചേർത്ത്  10 ദിവസം തുടർച്ചയായി കഴിച്ചാൽ തൈറോയ്ഡ് ശമിക്കും .

ന്യുമോണിയ, ചുമ.

 വലിയകടലാടി ഉണക്കി  പൊടിച്ചത് 60 ഗ്രാം ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 400 മില്ലിയാക്കി വറ്റിച്ച് 200 മില്ലി വീതം  തേനും ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ ന്യുമോണിയ, ചുമ എന്നിവ മാറും .

കുഷ്ഠം.

 വലിയകടലാടി ഒരു കിലോ 7 ദിവസം വെള്ളത്തിലിട്ടിരുന്ന് അതിന് ശേഷം വാറ്റിയെടുക്കുന്ന അര്‍ക്കം( ചാരായം) 10 മില്ലി ദിവസവും കഴിച്ചാൽ കുഷ്ഠരോഗം മാറും .ഇത് മറ്റ് ത്വക്ക് രോഗങ്ങൾക്ക് പുറമെ പുരട്ടുവാനും ഉപയോഗിക്കാം .

വായ്പ്പുണ്ണ് .

കടലാടിയുടെ വേരിട്ട് തിളപ്പിച്ച വെള്ളം ദിവസം പലപ്രാവശ്യം കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് മാറും .കൂടാതെ പല്ല് വേദനയ്ക്കും നന്ന് .

അൾസർ.

വലിയകടലാടിയുടെ ഇലയുടെ നീര് പതിവായി കഴിച്ചാൽ അൾസർശമിക്കും .വലിയകടലാടി സമൂലം കഷായം വച്ച് പതിവായി കഴിച്ചാലും അൾസർ ശമിക്കും .

കരൾ വീക്കം .

വലിയകടലാടിയുടെ വേര് കത്തിച്ച ചാരം ശർക്കരയും ,വെള്ളവും ചേർത്ത് പതിവായി കഴിച്ചാൽ കരൾ വീക്കത്തിന് ശമനമുണ്ടാകും .

Previous Post Next Post