പുരാതനകാലം മുതലേ പ്രശസ്തമായ ഒരു സൗന്ദര്യവർദ്ധക വസ്തുവാണ് കസ്തൂരിമഞ്ഞൾ. മഞ്ഞളിനോട് ഏറെ രൂപസാദൃശ്യമുള്ളതാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന മിക്ക രാസ ഘടകങ്ങളും കസ്തൂരിമഞ്ഞളിലും അടങ്ങിയിട്ടുണ്ട്. എന്നാൽ മഞ്ഞളിന്റെ നിറമോ മണമോ അല്ല കസ്തൂരിമഞ്ഞളിന്. കസ്തൂരി മഞ്ഞൾ നമ്മൾ ഒടിച്ചു നോക്കിയാൽ വെണ്ണയുടെ നിറമായിരിക്കും. ഇതിന് കർപ്പൂരത്തിന്റെ മണമാണ്. ഇതിന്റെ ഇല ഞെരടി മണത്താലും കർപ്പൂരത്തിന്റെ മണമാണ്. നമ്മൾ കടകളിൽ നിന്നും. ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങുന്നത് മിക്കവയും യഥാർത്ഥ കസ്തൂരിമഞ്ഞളല്ല. കസ്തൂരി മഞ്ഞള് ഉണങ്ങി പൊടിച്ചതിനും മഞ്ഞനിറമല്ല ഏതാണ്ട് വെള്ള നിറം തന്നെയാണ്. നമുക്ക് കസ്തൂരിമഞ്ഞൾ എന്നും പറഞ്ഞു കിട്ടുന്നത് കാട്ടുമഞ്ഞളാണ് ഇതിന്റെ വിത്തുകൾ കൊഴുത്തുരുണ്ട വിത്തുകളാണ്. അതുപോലെ ഇതിന്റെ നിറം കടും മഞ്ഞയാണ്. മലയോര പ്രദേശങ്ങളിൽ കാട്ടുമഞ്ഞൾ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു. വനപ്രദേശങ്ങളിലും ഇത് ധാരാളം കാണപ്പെടാറുണ്ട്. ഇതിന്റെ ഇല കണ്ടാൽ നമുക്ക് തിരിച്ചറിയാൻ പറ്റും ഇലയുടെ നടുവിലൂടെ വയലറ്റ് കളറുള്ള ഒരു വരെയുണ്ട് കാട്ടു മഞ്ഞളിന് യഥാർത്ഥ കസ്തൂരി മഞ്ഞളിന്റെ ഇലയിൽ ഈ വര കാണില്ല
$ads={1}
കാട്ടുമഞ്ഞൾ ചെത്തി ഉണങ്ങി കൊടുത്താൽ ഇപ്പോൾ മാർക്കറ്റ് വില കിലോയ്ക്ക് 100 രൂപ അടുത്തുണ്ട് ഈ കാട്ടുമഞ്ഞളാണ് നമ്മൾ കസ്തൂരിമഞ്ഞളെന്നും പറഞ്ഞു വാങ്ങുന്നത്. ഒരു കിലോ യഥാർത്ഥ കസ്തൂരി മഞ്ഞളിന് കിലോയ്ക്ക് ഏകദേശം 2500 ന് മുകളിലാണ് മാർക്കറ്റ് വില. കസ്തൂരിമഞ്ഞളും ഇപ്പോൾ കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നുണ്ട്.
അണുനാശകശക്തിയും വിഷരോപണശക്തിയും ഉള്ളവയാണ് കസ്തൂരിമഞ്ഞൾ ഇതിലടങ്ങിയിരിക്കുന്ന കുറുക്കുമിൻ എന്ന വർണ്ണവസ്തു നമ്മുടെ ചർമ്മത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു ഇതിന്റെ കിഴങ്ങിൽ പഞ്ചസാര അന്നജം കൊഴുപ്പ് എന്നിവയും ബാഷ്പീകരണ സ്വഭാവമുള്ള ഒരു തൈലവും ഇതിലടങ്ങിയിട്ടുണ്ട്. ചർമത്തിന് നിറം വർദ്ധിപ്പിക്കാൻ മാത്രമല്ല ശ്വാസകോശ രോഗങ്ങൾ. ചുമ, കുഷ്ഠം, ശ്വാസതടസ്സം എന്നീ രോഗങ്ങൾക്ക് കസ്തൂരി മഞ്ഞൾ പല ഔഷധങ്ങളും ചേർത്ത് കൊടുക്കാറുണ്ട് അതുപോലെതന്നെ ഉളുക്ക് ചതവ് തുടങ്ങിയവയ്ക്ക് കസ്തൂരി മഞ്ഞൾ കറുവ ഇലയോടൊപ്പം അരച്ചിടാറുണ്ട്.
മുഖകാന്തി വർദ്ധിപ്പിക്കാൻ കസ്തൂരി മഞ്ഞൾ മാത്രമായി മുഖത്ത് അരച്ച് പുരട്ടുന്നതിനേക്കാളും നല്ലത്, തേനിലോ, പനിനീരിലോ, തൈരിലോ, പാലിലോ എന്നിവയിലേതെങ്കിലുമൊന്നിൽ ചേർത്ത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുഖത്ത് പുരട്ടുന്നത് മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കും
ശരീരകാന്തി വർദ്ധിപ്പിക്കാൻ കസ്തൂരിമഞ്ഞൾ അരച്ച് പനിനീരിൽ ചാലിച്ച് ദേഹത്തു പുരട്ടണം
മുഖക്കുരു മാറ്റുന്നതിന് കസ്തൂരി മഞ്ഞൾ പനിനീര് ചേർത്തരച്ച് വെയിലത്തുവച്ച് നല്ലപോലെ ഉണക്കിയെടുക്കുക ശേഷം ഇത് നല്ലതുപോലെ പൊടിച്ച് മറ്റു പാത്രത്തിലാക്കി സൂക്ഷിക്കാം ആവശ്യാനുസരണം എടുത്ത് പാൽപ്പാടയിൽ ചാലിച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം ഇങ്ങനെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്താൽ മുഖക്കുരുവും മുഖക്കുരു വന്നതു മൂലമുള്ള പാടുകളും പാടെ മാറും
തേൾ, തേനീച്ച മുതലായ വിഷജന്തുക്കൾ കുത്തിയാൽ കുത്തേറ്റ ഭാഗത്ത് കസ്തൂരിമഞ്ഞൾ അരച്ചിടുന്നത് ഇതിന്റെ വിഷം പെട്ടെന്ന് ശമിപ്പിക്കാൻ സഹായിക്കും
$ads={2}
നവജാതശിശുക്കളെ കസ്തൂരിമഞ്ഞൾ തേച്ചു പതിവായി കുളിപ്പിക്കുന്നതും വളരെ നല്ലതാണ് ചർമ്മത്തിന് നല്ല തിളക്കം കിട്ടുന്നതിനും രോഗങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും
കസ്തൂരിമഞ്ഞളും, മുത്തങ്ങക്കിഴങ്ങും കുപ്പമേനിയും നന്നായി അരച്ച് മുഖത്ത് പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം ഇത് സ്ത്രീകളിലെ മുഖത്തുണ്ടാകുന്ന അമിത രോമവളർച്ച തടയാൻ സഹായിക്കും
പ്രസവിച്ച സ്ത്രീകളിലെ അടിവയറ്റിലെ സ്‌ട്രെച്ച്മാര്‍ക്കുകള്‍ മാറ്റുന്നതിന് കസ്തൂരി മഞ്ഞൾ പച്ചയ്ക്ക് അരച്ച് അടിവയറ്റിൽ പുരട്ടുന്നത് വളരെ ഗുണം ചെയ്യും