കണിക്കൊന്നയുടെ ഔഷധഗുണങ്ങൾ

വെള്ള കണിക്കൊന്ന, കണിക്കൊന്നയുടെ മറ്റൊരു മലയാളം പേര്, കണിക്കൊന്ന കവിത, കണിക്കൊന്നകള് പൂക്കുമ്പോള്, കണിക്കൊന്ന quotes, കണിക്കൊന്ന ദേശീയ പുഷ്പം, കണിക്കൊന്ന കുറിപ്പ്, കണിക്കൊന്ന കവിത സുഗതകുമാരി, കണിക്കൊന്ന വീട്ടില്, കണിക്കൊന്ന പൂവ്, കണിക്കൊന്ന ഇംഗ്ലീഷ് പേര്, കണിക്കൊന്ന ഐതിഹ്യം, കണിക്കൊന്ന കവിത വരികള്, കണിക്കൊന്ന സവിശേഷതകള്, കണിക്കൊന്ന പൂവ് in english, കണിക്കൊന്ന english name, കണിക്കൊന്ന Mulakile kurudipp, Chedikal poovidaan, ആയുർവേദം, Woww beautiful kanikonna, Kanikonna uses malayalam, ചെടികൾ തഴച്ചു വളരാൻ, നാട്ടുവൈദ്യം, കർണ്ണികാരം, വൈദ്യം, കൊന്നമരം, വിഷു, മരുന്ന്, ഔഷധം, ഗൃഹവൈദ്യം, Ayurveda medicine, Rose pookkan, ചെടികൾ നടുന്ന വിധം, ചെടികൾ പൂക്കാൻ, Paithrukam bindu, ചെടികൾക്കുള്ള വളം, ചെടികൾ നടുന്നത്, നാട്ടുമരുന്നുകൾ, പ്രകുതി മരുന്ന്, പൈതൃകം, ആയൂർവ്വേദ ഒറ്റമൂലികൾ, പാരമ്പര്യമരുന്നുകൾ മലയാളം, ക്യാൻസറിന് നാട്ടുമരുന്ന്, Parambariya marunnukal malayalam, Kanikonna, അർശസ് രോഗത്തിന് ഒറ്റമൂലി, വയറുകടിക്ക്, അർശസ്, അൾസറിനുള്ള നാട്ടുമരുന്ന്, പയൽസിന്,ക്യാൻസറിനെ തുരത്തും,Golden shower,Kanikonna flower,കണിക്കൊന്ന,Vishu,Cassia fistula,Kanikkonna,Medicinal benifits,Golden shower tree,കണിക്കൊന്നയുടെ ഐതീഹ്യവും ഔഷധ ഗുണങ്ങളും


കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം എന്ന് അറിയപ്പെടുന്ന വൃക്ഷമാണ് കണിക്കൊന്ന .മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന  ബന്ധപ്പെട്ടിരിക്കുന്നു.

വിഷുവിന് ഹൈന്ദവർ കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്  കൊന്നപ്പൂക്കൾ .ഈ ആചാരവുമായി ബന്ധപ്പെട്ടാണ് കണിക്കൊന്ന എന്ന പേര് ഈ വൃക്ഷത്തിന് ലഭിച്ചതും .

  • Botanical name : Cassia fistula 
  • Family : Caesalpiniaceae (Gulmohar family)
  • Common name : Amaltas, Golden shower tree, Indian Laburnum 
  • Mlayalam : Kanikkonna
  • Hindi : Amaltas 
  • Tamil : Konrai
  • Telungu :  Rela chettu
  • Kannada : Kakke, Aaragu, Aaragina
  • Marathi: Bahava
  • Bengali : Sonali, Bandarlati, Amultas 
  • Gujarati :  Garmalo
  • Oriya : Sunari
  • Sanskri t : Aaragvadh,Raajavriksha Shampaak, Chaturangul
ആവാസമേഖല .

ഇന്ത്യ,ശ്രീലങ്ക ,മ്യാന്മാർ,തായ്‌ലാൻഡ്,പാകിസ്ഥാൻ എന്നിവിടങ്ങളിലും  കണിക്കൊന്ന വളരുന്നു .ഇന്ത്യയിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഈ വൃക്ഷം വളരുന്നു .
കേരളത്തിലെ എല്ലാ ജില്ലയിലും കണിക്കൊന്ന കാണപ്പെടുന്നു .കേരളത്തിലെ വനങ്ങളിലും കണിക്കൊന്ന ധാരാളമായി കാണപ്പെടുന്നു .ഇവ കാട്ടിൽ നിന്നുമാണ് നാട്ടിലെത്തിയത് എന്ന് അനുമാനിക്കുന്നു .

തായ്‌ലാൻഡിന്റെ ദേശീയ വൃക്ഷവും ദേശീയ പുഷ്പവും കണിക്കൊന്നയാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും  പ്രതീകമാണ് കണിക്കൊന്ന. സ്വർണ്ണവർണ്ണ പൂക്കളുമായി നിലകൊള്ളുന്ന കൊന്ന വൃക്ഷം കണ്ടാൽ ആരുമോന്ന് നോക്കി നിന്നുപോകും. ഇതിന്റെ മനോഹാരിത നിമിത്തം കേരളീയ ഗ്രഹങ്ങളിൽ വീട്ടുമുറ്റങ്ങളിൽ കണിക്കൊന്ന നട്ടു വളർത്തുന്നു .

സസ്യവിവരണം .

10 മുതൽ 15 വരെ ഉയരത്തിൽ വളരുന്ന ഒരു ഇലപൊഴിക്കും മരമാണ് കണിക്കൊന്ന .സാമാന്യം വലിപ്പമുള്ള ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .അനുപർണങ്ങളുള്ള ഇലയിൽ 4 -8 ജോഡി പത്രകങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു .പത്രകങ്ങൾക്ക്  ശരാശരി 9 സെ.മി നീളവും 7 സെ.മി വീതിയുമുണ്ടാകും .

മാർച്ച് -ഏപ്രിൽ മാസങ്ങളിലാണ് കണിക്കൊന്ന പൂക്കുന്നത് .മനോഹരമായ സുവർണ്ണ മഞ്ഞനിറമാണ് പൂക്കൾക്ക് .പൂക്കൾ കുലകളായി ഉണ്ടാകുന്നു .ഇലപൊഴിക്കുന്ന മരമായതിനാൽ മിക്കവാറും നഗ്നമായ ശാഖകളിലായിരിക്കും പൂക്കുല ഉണ്ടാകുന്നത് .

കണിക്കൊന്ന പൂക്കുന്ന സമയത്ത് മരം നിറയെ പൂക്കളായിരിക്കും .ധാരാളം മൊട്ടുകളും പൂക്കളുമുള്ള പൂങ്കുല കാണാൻ വശ്യസുന്ദരമായ കാഴ്ച്ചയാണ് .പൂങ്കുലകൾ ശാഖകളിൽ ഞാന്നുകിടക്കും . 50 സെ.മി നീളമുണ്ടായിരിക്കും പൂങ്കുലകൾക്ക് . പൂക്കൾക്ക് നേരിയ സുഗന്ധമുണ്ടാകും .

ഇവയുടെ ഫലം മുരിങ്ങക്കായ പോലെ തൂങ്ങിക്കിടക്കും .ഇളം കായകൾക്ക് പച്ചനിറവും വിളഞ്ഞ കായകൾ കറുപ്പുനിറത്തിലോ തവിട്ടുനിറത്തിലോ കാണപ്പെടുന്നു .ഫലത്തിന്റെ ഉള്ളിൽ നിരവധി അറകളുണ്ട് .ഓരോ അറയിലും വിത്തുകളും ഫലമജ്ജയും ഉണ്ട് .ഫലമജ്ജയ്ക്ക് കറുപ്പുനിറമാണ് .

രാസഘടകങ്ങൾ .

കണിക്കൊന്നയുടെ വേരിലും തൊലിയിലും ബാഷ്പശീലമുള്ള തൈലവും ടാനിനും അടങ്ങിയിരിക്കുന്നു .ഫലമജ്ജയിൽ മ്യൂസിലെ,പെക്ടിൻ എന്നിവ അടങ്ങിയിരിക്കുന്നു .

കണിക്കൊന്നയുടെ ഉപയോഗങ്ങൾ .

കണിക്കൊന്നയുടെ തടിക്ക് വെള്ളയും കാതലുമുണ്ട് .വെള്ളയ്ക്ക് റോസ് നിറമാണ് .കാതലിന് ചുവപ്പുകലർന്ന റോസ് നിറമാണ് .തടിക്ക് നല്ല ഈടും ബലവുമുണ്ട് .പലകയ്ക്കല്ലാതെ ബാക്കിയുള്ള എല്ലാ ഫർണിച്ചർ നിർമ്മാണത്തിനും കണിക്കൊന്നയുടെ തടി ഉപയോഗിക്കുന്നു .കൂടാതെ കണിക്കൊന്ന മികച്ചൊരു ഔഷധസസ്യം കൂടിയാണ് .

കണിക്കൊന്നയുടെ ഔഷധഗുണങ്ങൾ .

കണിക്കൊന്നയുടെ വേര് ,ഇല ,തൊലി ,ഫലം എന്നിവയെല്ലാം ഔഷധഗുണങ്ങളുള്ളതാണ് .എങ്കിലും ഫലത്തിനാണ് ഔഷധ പ്രാധാന്യം കൂടുതൽ .കണിക്കൊന്നയുടെ ഫലത്തിന്റെ കാഷ്യാ പൾപ്പ് എന്ന പേരുള്ള മാംസള ഭാഗം കുടൽ രോഗനിവാരണത്തിന് കീർത്തികേട്ടതാണ് .കൂടാതെ ഇത് ഫലപ്രദമായ ഒരു വിരേചനൗഷധം കൂടിയാണ് .

ആയുർവ്വേദം കണിക്കൊന്നയെ കുഷ്ഠഘ്നൗഷധമായാണ് കണക്കാക്കുന്നത്.വാതം ,പിത്തം ,കഫം  എന്നിവയെ ശമിപ്പിക്കുന്നു ,രക്തശുദ്ധി ഉണ്ടാക്കുന്നു.കൂടാതെ ഹൃദ്രോഗം ,മലബന്ധം ,ചർമരോഗങ്ങൾ ,ശ്വാസകോശരോഗങ്ങൾ ,കൃമി തുടങ്ങിയ രോഗങ്ങൾക്കും ഒരു ഉത്തമ പ്രധിവിധി .ആരഗ്വധാദിഗണം ,വസിഷ്ടരസായനം ,കടുകാമലകാദികഷായം എന്നിവയിൽ കണിക്കൊന്ന ഒരു ചേരുവയാണ്.

രസാദിഗുണങ്ങൾ .

രസം : തിക്തം, മധുരം 
ഗുണം : ഗുരു, മൃദു, സ്നിഗ്ധം
വീര്യം : ശീതം
വിപാകം : മധുരം

ചില  ഔഷധപ്രയോഗങ്ങൾ.

പുഴുക്കടി.
കണിക്കൊന്നയുടെ തളിരില അരച്ച് പുറമെ പുരട്ടിയാൽ പുഴുക്കടി മാറും .

ത്വക്ക് രോഗങ്ങൾ.
കൊന്നത്തൊലി കഷായംവച്ച് രണ്ടു നേരം വീതം കഴിക്കുകയും കൊന്നത്തൊലി എണ്ണകാച്ചി പുറമേ പുരട്ടുകയും ചെയ്‌താൽ  ഒരുവിധപ്പെട്ട എല്ലാ ത്വക്ക് രോഗങ്ങളും  മാറും .

മലബന്ധം, കൃമി ശല്യം.
കൊന്നത്തൊലി ഇടിച്ചുപിഴിഞ്ഞ നീര് വെള്ളത്തിൽ കലർത്തി നാലിലൊന്നായി വറ്റിച്ച് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ  മലബന്ധം, കൃമി ശല്യം എന്നിവ മാറും .കൊന്നയുടെ കായുടെ  മജ്ജ കുരു കളഞ്ഞ് പാലിൽ കാച്ചി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ മലബന്ധവും അതു മൂലമുണ്ടാകുന്ന വയറു വേദനയും മാറും .ഇത് കുട്ടികൾക്കുണ്ടാകുന്ന മലബന്ധത്തിനും വളരെ നല്ലതാണ്.

ചിരങ്ങ് ,ചൊറി,കരപ്പൻ .
കൊന്നയില വെള്ളം തൊടാതെ അരച്ച്  പുറമെ പുരട്ടിയാൽ ചിരങ്ങ് ,ചൊറി,കരപ്പൻ മുതലായവ മാറും .കണിക്കൊന്നയുടെ തൊലിയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുഞ്ഞുങ്ങളെ കുളിപ്പിച്ചാൽ കരപ്പൻ മുതലായ ത്വക്ക് രോഗങ്ങൾ മാറുകയും വരാതിരിക്കാനും സഹായിക്കും.

വയറിളക്കം .
കണിക്കൊന്നയുടെ കായുടെ  മജ്ജ 5 ഗ്രാം രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ വയറിളക്കം മാറും .

ആസ്മ .
കൊന്നത്തൊലിയും , കണ്ടകാരിച്ചുണ്ട സമൂലം പൊടിച്ചതും പാലിൽ കലർത്തി പതിവായി കഴിച്ചാൽ ആസ്മ ശമിക്കും .

കുട്ടികൾക്കുണ്ടാകുന്ന വയറു വേദന, മലബന്ധം.
കൊന്നകായ കുരുകളഞ്ഞ ശേഷം മാംസള ഭാഗം പാലും, പഞ്ചസാരയും ,കാപ്പിപ്പൊടിയും ,ചേർത്ത് കാപ്പിയിട്ട് കുട്ടികൾക്ക് കൊടുത്താൽ  കുട്ടികൾക്കുണ്ടാകുന്ന വയറു വേദന, മലബന്ധം എന്നിവ മാറിക്കിട്ടും .

മുടിയുടെ അറ്റം പൊട്ടിപോകുന്നതിന് .
കൊന്നപ്പൂവും, നീലയമരിയും, വള്ളിയുഴിഞ്ഞയും, മൈലാഞ്ചിയും, ചെമ്പരത്തിയും ചേർത്ത് എണ്ണ കാച്ചി തലയിൽ പതിവായി തേച്ചാൽ മുടിയുടെ അറ്റം പൊട്ടിപ്പോകുന്നത് മാറിക്കിട്ടും .

സോറിയാസിസ് .
കണിക്കൊന്നയുടെ തൊലിയിയും, നാല്പാമരത്തിനിന്റെ തൊലിയും, മഞ്ചട്ടിയും, ആടലോടകത്തിന്റെ വേരും ചേർത്ത് കഷായം വച്ച് കഴിച്ചാൽ സോറിയാസിസ് ശമിക്കും .

 ദുർഗന്ധത്തോടു കൂടി മൂത്രം പോകുന്നതിന് .
കണിക്കൊന്നയുടെ തൊലിയും ,ത്രിഫലയും ,ചന്ദനവും ,മുന്തിരിയും തുല്യ അളവിൽ കഷായം വച്ച് കഴിച്ചാൽ അമിതമായി പതയോടുകൂടിയും ദുർഗന്ധത്തോടു കൂടിയും, മൂത്രംപോകുന്ന  അവസ്ഥ മാറും.

മഞ്ഞപ്പിത്തം .
ഒരുപിടി കൊന്നയുടെ തളിരില കഷായം വച്ച്  പാകത്തിന് ഉപ്പും ,കുരുമുളകുപൊടിയും ,ശർക്കരയും ചേർത്ത് 50 മില്ലി വീതം കുറച്ചുദിവസം പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .

കന്നുകാലികൾക്കുണ്ടാകുന്ന പനിക്ക് .
കണിക്കൊന്നയുടെ ഇല കഷായം വച്ച് കറിയുപ്പും ചേർത്ത് കന്നുകാലികൾക്ക് കൊടുത്താൽ കന്നുകാലികൾക്കുണ്ടാകുന്ന പനി മാറും .
Previous Post Next Post