ജീവിതത്തിൽ ഇക്കിൾ വരാത്തവർ ആരും തന്നെ ഉണ്ടാവില്ല. വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു അവസ്ഥ കൂടിയാണ് ഇക്കിൾ. പ്രായഭേദമന്യേ ആർക്ക് എപ്പോൾ വേണമെങ്കിലും ഇക്കിൾ വരാം. ഇക്കിളിനെപ്പറ്റി ചില അന്ധവിശ്വാസങ്ങളുമുണ്ട്. കൊച്ചു കുട്ടികൾക്ക് എക്കിൾ വന്നാൽ അവർ വളരുമാണെന്ന് പറയും. മുതിർന്നവർക്ക് ഇക്കിൾ വന്നാൽ അവരെപ്പറ്റി ആരോ എവിടെയോ സംസാരിക്കുന്നുണ്ടന്ന് പറയും. ഭൂരിഭാഗം ഇക്കിളുകളും സെക്കൻഡുകൾക്കുള്ളിലോ മിനിറ്റുകൾക്കുള്ളിലോ വന്നു പോവുകയാണ് പതിവ്. എന്നാൽ അപൂർവ്വമായി ചില ഇക്കിൾ ദിവസങ്ങളും നീണ്ടു നിൽക്കാറുണ്ട്
$ads={1}
എന്താണ് ഇക്കിൾ
നെഞ്ചിനെയും ഉദരഭാഗത്തെയും വേർതിരിക്കുന്ന ഒരു പേശിയുണ്ട് Diaphragm ഈ പേശിക്കുണ്ടാകുന്ന ചില ചലന വ്യത്യാസങ്ങളാണ് ഇക്കിൾ വരാൻ കാരണം. അതായത് നമ്മൾ ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോൾ Diaphragm താഴേക്ക് ചുരുങ്ങുകയും തന്മൂലം നെഞ്ചിനുള്ളിൽ സമ്മർദം കുറയുകയും ശ്വാസകോശത്തിലേക്ക് വായു വലിച്ചെടുത്ത് പ്പെടുകയും ചെയ്യുന്നു. ശ്വാസം പുറത്തേക്കു വിടുമ്പോൾ ചുരുങ്ങിയ ഡയഫ്രം അയയുകയും ഡയഫ്രം വീണ്ടും പഴയ സ്ഥിതിയിലേക്ക് പോവുകയും ചെയ്യുന്നു. ഇതിങ്ങനെ ക്രമമായി കൃത്യമായ താളത്തിൽ നടന്നുകൊണ്ടിരിക്കുന്നു ഇതാണ് ശ്വസനപ്രക്രിയ. ഇത് താളം തെറ്റു മ്പോഴാണ് ഇക്കിൾ വരുന്നത് എന്നാൽ തുടർച്ചയായി ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഇക്കിൾ ചില രോഗങ്ങളുടെ ലക്ഷണമാകാം.
ഇക്കിൾ വരാൻ കാരണങ്ങൾ എന്തൊക്കെ
ഒന്നാമത്തെ കാരണം ഭക്ഷണം ആർത്തിപിടിച്ചു വലിച്ചു വാരി കഴിക്കുന്നതാണ്. ഭക്ഷണം വായിൽ വച്ചു കൊണ്ട് സംസാരിക്കുമ്പോൾ ഇക്കിൾ വരാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ പെട്ടെന്ന് ഭയപ്പെടുപോഴും എക്കിൾ വരാറുണ്ടോ. സോഡാ. കോള പോലെയുള്ള പാനീയങ്ങൾ കുടിക്കുമ്പോഴും ഇക്കിൾ വരാറുണ്ട്.
പരിഹാരമാർഗ്ഗങ്ങൾ
$ads={2}
ഒരു ഗ്ലാസ് വെള്ളം കുടിക്കുക
വായിൽ വെള്ളം നിറച്ച് കുറച്ച് സമയം മൂക്ക് അടച്ചു പിടിക്കുക
നാക്ക് കുറച്ചുനേരം വെളിയിലേക്ക് വലിച്ചു പിടിക്കുക
മുകളിലേക്ക് നോക്കി കുറച്ചുസമയം നിൽക്കുക
സ്വല്പം പഞ്ചസാര വായിലിട്ട് കുറേശ്ശെ അലിച്ചിറക്കുക
ഇതൊന്നും ചെയ്തിട്ട് മാറുന്നില്ലെങ്കിൽ
രണ്ടു തുള്ളി വെളിച്ചെണ്ണ മൂക്കിൽ ഇറ്റിക്കുക
വെളുത്തുള്ളി ചവച്ച് ചെവിയിൽ ഊതുക
നെറ്റിയുടെ ഇരുവശത്തും പതുക്കെ തടവുക
കരിഞ്ചീരകം അരച്ച് മോരിൽ കലക്കി കുടിക്കുക
കൂവളവേരിന്റെ തൊലി അരച്ച് മോരിൽ ചേർത്ത് കഴിക്കുക