വളരെയധികം ആളുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കരിമംഗല്യം അഥവാ മെലാസ്മ. മുഖത്ത് തവിട്ടു നിറത്തിലോ. കറുപ്പു നിറത്തിലോ കരിനീല കളറിലോ കാണുന്ന കലകളാണ് കരിമംഗല്യം എന്ന് പറയപ്പെടുന്നത്. എന്നാൽ പലരും മുഖത്തെ കലകൾ വരുമ്പോൾ കഷ്ടകാലത്തിന്റെ സൂചനയാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്
$ads={1}
ഇതൊരു പകർച്ചവ്യാധിയല്ല നെറ്റി, കവിള്, മൂക്ക്, ചുണ്ടുകളുടെ മുകൾഭാഗം, ചുണ്ടുകളുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് ഇത് കാണുന്നത് സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത് എങ്കിലും പുരുഷൻമാരെയും ഇത് ബാധിക്കാറുണ്ട്. പാരമ്പര്യമാണ് ഇതു വരാനുള്ള ഒന്നാമത്തെ കാരണം. സൂര്യപ്രകാശത്തിൽ അധികനേരം നിന്ന് ജോലി ചെയ്യുന്നവരിലും മെലാസ്മ കാണപ്പെടാറുണ്ട്. ഹോർമോണുകളുടെ വ്യത്യാസം മൂലം ഈ രോഗം വരാം. ഗർഭിണികളായ സ്ത്രീകളിൽ. ആർത്തവവിരാമത്തിന്റെ സമയത്തും ഈ രോഗം വരാറുണ്ട്. അതുപോലെതന്നെ നമ്മൾ ഉപയോഗിക്കുന്ന ചില മരുന്നുകളുടെ ഉപയോഗവും. അതായത് ഗർഭനിരോധന മരുന്നുകൾ പോലെയുള്ള ഗുളികകൾ കഴിക്കുന്നവരിലും ഈ രോഗം പ്രത്യക്ഷപ്പെടാറുണ്ട്. മാനസികസമ്മർദ്ദം കൂടുതലായി അനുഭവിക്കുന്നവരിലും ഇത് കാണപ്പെടാറുണ്ട്. ഈ രോഗത്തിന് ആയുർവേദത്തിലെ ചില പരിഹാരമാർഗങ്ങളുമുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
$ads={2}
കസ്തൂരി മഞ്ഞൾ പൊടി ചൂടു പാലിൽ ചാലിച്ച് കിടക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടി രാവിലെ കാടി വെള്ളം കൊണ്ട് മുഖം കഴുകുക ഇങ്ങനെ പതിവായി കുറച്ചുനാൾ ചെയ്താൽ മുഖത്തെ കരിമംഗല്യം മാറാൻ സഹായിക്കും
രക്തചന്ദനം, പച്ചോറ്റിത്തൊലി, പേരാൽമൊട്ട്, മഞ്ചട്ടി ഇവ സമാസമം അരച്ച് പാൽപ്പാടയിൽ ചാലിച്ച് മുഖത്ത് പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയാം ഇങ്ങനെ കുറച്ചുനാൾ പതിവായി ചെയ്താൽ കരിമംഗല്യം മാറാൻ സഹായിക്കും
കോഴിമുട്ടയുടെ വെള്ളയിൽ വേപ്പില അരച്ച് ചേർത്ത് മുഖത്തു പുരട്ടുന്നത് കരിമംഗല്യം മാറാൻ സഹായിക്കും
( എല്ലാ മരുന്നുകളും അങ്ങാടി കടയിൽ വാങ്ങാൻ കിട്ടും )