സാധാരണ ചെറിയ കാര്യങ്ങളാണെങ്കിലും നമ്മൾ പരിഭ്രമിച്ചുപോകുന്ന ചില സമയങ്ങളുണ്ട്. രാത്രിയിൽ നമ്മളെ ഒരു പഴുതാര കുത്തുക വേദന അനുഭവിക്കാൻ തുടങ്ങി പെട്ടെന്ന് നമ്മൾ ആകെ പരിശ്രമിക്കും എന്താണ് ഒരു പ്രതിവിധി. സാധാരണഗതിയിൽ ഇതുപോലെയുള്ള ചെറിയ ജീവികളുടെ കടിയേൽക്കുന്നത് രാത്രിയിലാണ്. കാരണം ഇങ്ങനെയുള്ള ജീവികൾ ഇരതേടാൻ രാത്രിയിലാണ് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ പല സാഹചര്യത്തിലും നമുക്ക് ഇവയുടെ കുത്ത് കിട്ടാം അങ്ങനെയുള്ള സാഹചര്യങ്ങളിൽ പെട്ടെന്ന് ചെയ്യാൻ പറ്റിയ ഒറ്റമൂലികൾ എന്തൊക്കെയാണെന്ന് നോക്കാം
$ads={1}
പഴുതാര വിഷത്തിന് ഏറ്റവും നല്ല ഒരു മരുന്നാണ് ചുണ്ണാമ്പ് പഴുതാര കുത്തിയ ഭാഗത്ത് ചുണ്ണാമ്പു പുരട്ടുന്നത് വേദനയും നീരും പെട്ടെന്ന് മാറാൻ സഹായിക്കും
കറിവേപ്പില മോരിൽ അരച്ചു പുരട്ടുന്നതും പഴുതാര വിഷത്തിന് വളരെ നല്ലതാണ്
പച്ചമഞ്ഞൾ നീരിൽ കായം ചാലിച്ച് പുരട്ടുന്നതും പഴുതാര വിഷം വേഗം ശമിക്കാൻ വളരെ നല്ലതാണ്
ചെറിയ ഉള്ളി അരച്ചു പുരട്ടുന്നതും പഴുതാര വിഷത്തിന് വളരെ നല്ലതാണ്
$ads={2}
പഴുത്ത പ്ലാവിലയുടെ ഞെട്ട് തുമ്പയിലയുടെ നീരിൽ അരച്ച് പുരട്ടുന്നതും പഴുതാര വിഷത്തിന് വളരെ നല്ലതാണ്
Tags:
വിഷചികിത്സ