പലരെയും അലട്ടുന്ന ഒരു പ്രധാന രോഗമാണ് ആമവാതം. വിവിധതരം സന്ധിവാത രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആമവാതം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ആമവാതം കൂടുതലായി കണ്ടുവരുന്നത്. സന്ധികളിലേക്കുള്ള എല്ലുകളെ പൊതിയുന്ന ആവരണത്തിനുണ്ടാകുന്ന നീർക്കെട്ട് ആണ് ആമവാതത്തിന്റെ പ്രധാനം കാരണം.
$ads={1}
കൈമുട്ട്, കൈക്കുഴ, തോള്, കാൽമുട്ട്, ഇടുപ്പ്, തുടങ്ങിയ ഭാഗങ്ങളിൽ വേദനയും നീർക്കെട്ടുമാണ് ആമവാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരം കുത്തിനോവുക, വിശപ്പില്ലായ്മ, തളർച്ച,പനി അങ്ങനെ ഓരോ ദിവസവും ഓരോരുത്തരിൽ വിത്യസ്ത തരത്തിലായിരിക്കും ലക്ഷണങ്ങൾ. മഴക്കാലത്താണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.
നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ നമ്മുടെ ശരീരത്തിലെ തന്നെ കോശങ്ങളെ തെറ്റിദ്ധരിക്കുകയും അതിനെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥ. അങ്ങനെ നമ്മുടെ സന്ധികളിലെ കോശങ്ങളെ ആക്രമിക്കുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ആമവാതം
വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, ബേക്കറി സാധനങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ തുടങ്ങിയ,ആമവാത രോഗമുള്ളവർ പരമാവധി ഒഴിവാക്കുക അതുപോലെതന്നെ ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക.
$ads={2}
ആമവാതത്തിന് നാട്ടുവൈദ്യം
60 ഗ്രാം ഇന്ദുപ്പും 180 ഗ്രാം അയമോദകവും, 120 ഗ്രാം ജീരകവും ഇവ പൊടിച്ച് 5ഗ്രാം വീതം ചൂടുവെള്ളത്തിൽ കലക്കി കഴിക്കുന്നത് ആമവാതം ശമിക്കാൻ വളരെ നല്ലതാണ്
12 ഗ്രാം ചുക്കും, 36 ഗ്രാം ഞെരിഞ്ഞിലും കഷായംവെച്ച് ചവർക്കാരം വറുത്തു പൊടിച്ച് ചേർത്ത് കഴിച്ചാൽ ആമവാതം ശമിക്കും
ശതാവരികിഴങ്ങ്, കരിങ്കുറിഞ്ഞി വേര്, വെളുത്താവണക്കിൻ വേര്, കുറുന്തോട്ടിവേര്, കൊടിത്തൂവ വേര്, ആടലോടകത്തിന്റെ വേര്, ദേവതാരം, അമൃത്, അതിവിടയം, മുത്തങ്ങ, കടുക്കാത്തോട്, കച്ചോലകിഴങ്ങ്, ചുക്ക്, ഇവ സമമെടുത്ത് കഷായംവെച്ച് ആവണക്കെണ്ണയും ചേർത്ത് കഴിച്ചാൽ ആമവാതം ശമിക്കും