പേര് സൂചിപ്പിക്കുന്ന പോലെ കുങ്കുമപ്പൂവ് പ്രധാന ചേരുവയായി ചേർത്ത് നിർമ്മിക്കുന്ന ആയുർവേദത്തിലെ വളരെ വിശിഷ്ടമായ ഔഷധങ്ങലുള്ള ഒരു തൈലമാണ് കുങ്കുമാദി തൈലം. ചർമസൗന്ദര്യത്തിനും ചർമ്മ ആരോഗ്യത്തിനുമുണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റുവാൻ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു ഔഷധമാണ് കുങ്കുമാദിതൈലം മുഖക്കുരു, മുഖക്കുരു വരുന്നത് മൂലമുള്ള പാടുകൾ, കൺതടത്തിലെ കറുപ്പ്, മുഖത്തെ ചുളിവുകൾ, മുഖത്തുണ്ടാകുന്ന കരിവാളിപ്പ്, വെയിൽ കൊള്ളുന്നത് കൊണ്ടുള്ള കരുവാളിപ്പ്, പൊള്ളൽ കൊണ്ടുള്ള പാടുകൾ. തുടങ്ങിയ ഒട്ടേറെ സൗന്ദര്യ പ്രശ്നങ്ങൾക്ക് ഏറ്റവും ഫലപ്രദമയ ഒരു ആയുർവേദ ഔഷധമാണ് കുങ്കുമാദിതൈലം..
$ads={1}
ചർമ്മത്തിന് തിളക്കവും നിറവും അഴകും വർദ്ധിപ്പിക്കാൻ കുങ്കുമാദി തൈലം ഉപയോഗിക്കുന്നതുമൂലം സാധിക്കുന്നു. വരണ്ട ചർമ്മം മിനുസമുള്ളതാകുവാനും. ചുണ്ടുകൾക്ക് തിളക്കവും നിറവും വർദ്ധിപ്പിക്കാനും കുങ്കുമാദിതൈലം സഹായിക്കുന്നു മാത്രമല്ല അകാലനരയ്ക്കും, യൗവ്വനം നിലനിർത്താനും കുങ്കുമാദി തൈലം കൊണ്ട് സസ്യം ചെയ്യുന്നത് വളരെ ഗുണകരമാണ്.
കുങ്കുമപ്പൂവ്, ചന്ദനം, രക്തചന്ദനം, മഞ്ഞൾ, കോലരക്ക്, മഞ്ചട്ടി, രാമച്ചം, ഇരട്ടിമധുരം, താമര പൂവിന്റെ പൂമ്പൊടി, എള്ളെണ്ണ, ആട്ടിൻപാൽ, തുടങ്ങിയ 26 ഓളം ചേരുവകൾ ചേർത്താണ് കുങ്കുമാദി തൈലം തയ്യാറാക്കുന്നത്
ഉപയോഗരീതി
കുങ്കുമാദി തൈലം ഉപയോഗിക്കുന്നതിനു മുമ്പ് ചർമത്തിൽ എവിടെയെങ്കിലും അൽപം പുരട്ടി അലർജി ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്
എണ്ണമയമുള്ള ചർമ്മമുള്ളവർ ഈ എണ്ണ അധികമായി ഉപയോഗിക്കരുത് കാരണം ഇത്തരക്കാരിൽ മുഖക്കുരുവും വരാനും , അതുപോലെതന്നെ ചർമത്തിലെ എണ്ണമയവും കൂടാനും കാരണമാകും
കുങ്കുമാദി തൈലം മൂന്നു മുതൽ അഞ്ചു വരെ തുള്ളി രാത്രി കിടക്കുന്നതിനു മുൻപ് മുഖത്ത് പുരട്ടി 10 മിനിറ്റ് മൃദുവായി മസാജ് ചെയ്ത് രാവിലെ പയറുപൊടി ഉപയോഗിച്ച് മുഖം കഴുകുക.അല്ലെങ്കിൽ മുഖത്ത് പുരട്ടി 20 മിനിട്ടിനുശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക ഇങ്ങനെ തുടർച്ചയായി ചെയ്യുന്നതുകൊണ്ട് മുകളിൽ പറഞ്ഞ എല്ലാ വിധ ചർമരോഗങ്ങൾക്കും വളരെ ഫലപ്രദമാണ് നല്ല മരുന്ന് കമ്പനികൾ തയാറാക്കുന്ന കുങ്കുമാദിതൈലം തന്നെ വാങ്ങിച്ചു ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക
$ads={2}
മുഖത്തെ രോമവളർച്ച തടയുന്നതിന് പത്തു തുള്ളി കുങ്കുമാദി തൈലത്തിൽ ഒരു മുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് യോജിപ്പിച്ച് രോമമുള്ള ഭാഗങ്ങളിൽ പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക ഇങ്ങനെ പതിവായി ചെയ്യുന്നതുകൊണ്ട് സ്ത്രീകളുടെ മുഖത്തെ അമിത രോമവളർച്ച തടയാൻ സഹായിക്കും
അഞ്ചു മുതൽ പത്തു തുള്ളി വരെ വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് മുഖത്ത് ആവി പിടിക്കാൻ ഇത് ഉപയോഗിക്കാം