കാഴ്ചയിൽ തന്നെ വെറുപ്പും ആർക്കും വെറുപ്പും അറപ്പും തോന്നിക്കുന്ന ഒരു ജീവിയാണ് തേൾ. കാണാൻ കുഞ്ഞനാണെങ്കിലും ആള് നിസ്സാരക്കാരനല്ല. ശത്രുക്കൾ വന്നാൽ രക്ഷപ്പെടാനായി കത്രിക പൂട്ട് പോലുള്ള ഇറുക്ക് കൈകളും വാലും ഉയർത്തിപ്പിടിച്ച് ഒരു നിൽപ്പുണ്ട് അത് കണ്ടാൽ തന്നെ ആരും ഭയന്നു പോകും. ചില സമയങ്ങളിൽ നമുക്ക് ഇതിന്റെ കുത്ത് കിട്ടാറുണ്ട്. നമ്മളറിയാതെ ഇതിനെ ചവിട്ടുമ്പോഴാണ് കുത്തുന്നത്. ഇവയുടെ ആഹാരം. പഴുതാര, ചിലന്തി, പാറ്റ, പുഴുക്കൾ, മണ്ണിരകൾ മുതലായവയാണ്. ഒരു മീറ്റർ അകലെ ഏതെങ്കിലും പ്രാണിയൊ ജീവികളോ വന്നാൽ മണ്ണിലുണ്ടാകുന്ന അതിസൂക്ഷ്മമായ കമ്പനങ്ങൾ തിരിച്ചറിഞ്ഞ് ഇരയുടെ സഞ്ചാര വഴി ഇതിന് മനസിലാക്കാനുള്ള കഴിവുണ്ട്. ഇരയുടെ അടുത്തെത്തി അതിനെ പിടിച്ചു കഴിയുമ്പോൾ ഇര കൂടുതൽ ശക്തനാണങ്കിൽ അതിനെ വാലുകൊണ്ട് കുത്തി ഇരയെ തളർത്തുകയാണ് പതിവ്. എന്നാൽ തേൾ ആരെയും വെറുതെ ഉപദ്രവിക്കാറില്ല അതിനെ ചവിട്ടിയാൽ മാത്രമേ അത് ഉപദ്രവിക്കുകയോ ഉള്ളൂ. ഇന്ത്യയിൽ ഒരുപാട് തരം തേളുകൾ കാണപ്പെടുന്നുണ്ടെങ്കിലും മനുഷ്യന് അപകടം ഉണ്ടാക്കാൻ തക്ക വിഷബാധയേൽപ്പിക്കാൻ കഴിവുള്ള രണ്ടിനും തേളുകളെ ഉള്ളൂ കരിന്തേൽ ചെന്തേൽ എന്നിവയാണ് അവ. ഇതിന്റെ വാലിന്റെ അറ്റത്താണ് വിഷമുള്ളത് അതുകൊണ്ടുതന്നെ ഇവ വാലുകൊണ്ട് കുത്തുമ്പോൾ ആണ് വിഷമേൽക്കുന്നത്.
$ads={1}
തേൾ വിഷബാധയേറ്റാലുള്ള ലക്ഷണങ്ങൾ
കടിയേറ്റ ഭാഗത്ത് അസഹനീയമായ വേദനയും പുകച്ചിലും തരിപ്പും നിറവ്യത്യാസവും ഉണ്ടാകാം.
അമിതമായി വിയർക്കുകയും വയറുവേദന ശർദ്ദി വയറിളക്കം മുതലായവ ഉണ്ടാകാം കടിയേറ്റ ഭാഗത്ത് നീര് ഉണ്ടാവാം. സന്ധികളിൽ നീര് ഉണ്ടാവാം
തേൾ വിഷബാധയേറ്റാൽ ചില ഒറ്റമൂലികളുണ്ട് അവർ എന്തൊക്കെയാണെന്ന് നോക്കാം
$ads={2}
ഇന്തുപ്പും വെറ്റിലയും ചേർത്തരച്ച് തേൾ കുത്തിയ ഭാഗത്ത് പുരട്ടിയാൽ വേദനയും വിഷമവും മാറും
വെറ്റില നീരിൽ കായം ചാലിച്ച് പുരട്ടുന്നതും തേൾവിഷം ശമിക്കാൻ വളരെ നല്ലതാണ്
പുളിയില നീരിൽ ഇന്തുപ്പ് ചാലിച്ച കണ്ണിൽ എഴുതുകയും രണ്ടുമൂന്നു തുള്ളി നസ്യം ചെയ്താലും തേൾ വിഷം ശമിക്കും
തുമ്പയുടെ ഇലയും കുരുമുളകും ചേർത്ത് അരച്ച് പുരട്ടുന്നതും തേൾവിഷം ശ്രമിക്കാൻ വളരെ നല്ലതാണ്
Tags:
വിഷചികിത്സ