കുട്ടികളുള്ള എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ് തങ്ങളുടെ മക്കൾ ഏറ്റവും മിടുക്കന്മാരായിരിക്കണം എന്നുള്ളത് കുട്ടികൾ മിടുക്കൻമാരാകണമെങ്കിൽ നല്ല ബുദ്ധിശക്തിയും ഓർമ്മശക്തിയും ഒപ്പം തന്നെ നല്ല ആരോഗ്യം വേണം. നല്ല ബുദ്ധിശക്തി എന്നത് ജന്മനാൽ മാത്രം കിട്ടുന്ന ഒന്നല്ല നമ്മുടെ കുട്ടികൾക്ക് കൊടുക്കുന്നു ഭക്ഷണവും ശീലങ്ങളുമെല്ലാം ഒരു പരിധി വരെ ഇതിന് സഹായിക്കുന്നുണ്ട്.
$ads={1}
ബുദ്ധിശക്തിയും ഓർമ്മശക്തിയും കൂട്ടുന്ന അത്ഭുതമരുന്ന് എന്നും പറഞ്ഞ് മാർക്കറ്റുകളിൽ ഒരുപാട് പ്രോഡക്ടുകൾ ലഭ്യമാണ് നമ്മൾ അതെല്ലാം വാങ്ങി കുട്ടികൾക്ക് കൊടുക്കാറുണ്ട്. എന്നാൽ പണ്ടുകാലങ്ങളിൽ ഈ രീതിയുള്ള പ്രോഡക്ടുകൾ ഒന്നുംതന്നെ ലഭ്യമല്ലായിരുന്നു അതുകൊണ്ടുതന്നെ പണ്ടത്തെ മുത്തശ്ശിമാർ അവരുടെ കൊച്ചു മക്കൾക്ക് ബുദ്ധി ശക്തി വർദ്ധിപ്പിക്കാനും നല്ല ആരോഗ്യം കിട്ടുന്നതിനുവേണ്ടിയും നെല്ലിക്കയും ചക്കരയും ചേർത്ത് നെല്ലിക്ക കുഴമ്പ് എന്ന് പേരുള്ള ഒരു മരുന്നുണ്ടാക്കി കൊടുത്തിരുന്നു അത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം
$ads={2}
നെല്ലിക്ക കുഴമ്പ് തയ്യാറാക്കുന്നതിന് നമുക്ക് വേണ്ടത് നാടൻ നെല്ലിക്കയാണ് അതായത് വനങ്ങളിൽ നിന്ന് കിട്ടുന്ന നെല്ലിക്ക ഈ നെല്ലിക്ക നന്നായി കഴുകിത്തുടച്ച് കുരുകളഞ്ഞ് എടുക്കുക എത്ര നെല്ലിക്ക എടുക്കുന്നുവോ അത്രതന്നെ അളവിൽ ചക്കരയും എടുത്ത് ഒരു ഭരണിയിൽ ഇട്ട് നല്ലവണ്ണം യോജിപ്പിച്ച് വായു കടക്കാത്ത പോലെ ഭരണി അടച്ച് ഒരു തുണി കൊണ്ട് മൂടിക്കെട്ടുക 40 ദിവസത്തിനു ശേഷം എടുത്ത് വേറെ കുപ്പികളിലാക്കി സൂക്ഷിക്കാം ഇത് നിത്യവും കുട്ടികൾക്ക് ഓരോ സ്പൂൺ വീതം കൊടുക്കുന്നത് നല്ല ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും ഒപ്പം തന്നെ നല്ല പ്രതിരോധ ശക്തിക്കും വളരെ നല്ലൊരു മരുന്നാണ്.