അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ജന്മസാഫല്യമാണ്. പണ്ടുകാലത്ത് എത്ര വേദന സഹിച്ചാലും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുക എന്നത് ഏതൊരു സ്ത്രീയുടേയും മോഹമാണ്. അമ്മയുടെയും കുഞ്ഞിനെയും ആരോഗ്യത്തിന് ഏറ്റവും നല്ലത് സുഖപ്രസവം തന്നെയാണ്. എന്നാൽ ഇന്ന് പ്രസവം എന്ന് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവർ ധാരാളമുണ്ട്. പ്രസവവേദനയെ ഭയന്ന് സിസേറിയൻ മതി എന്ന് പറയുന്ന സ്ത്രീകൾ ധാരാളമുണ്ട് എന്നാൽ പ്രസവം ഭയപ്പെടേണ്ട ഒന്നല്ല. ആധുനിക സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത കാലത്തും സ്ത്രീകൾ പ്രസവിക്കായുണ്ടായിരുന്നു. മനുഷ്യനെ പോലെ തന്നെ ഭൂമിയിലുള്ള ജീവജാലങ്ങളെല്ലാം തന്നെ പ്രസവിക്കാറുണ്ട്. മനുഷ്യൻ ഒഴികെ മറ്റ് ജീവജാലങ്ങൾ ഒന്നുംതന്നെ പ്രസവത്തിന് മറ്റാരുടെയും സഹായം തേടറുമില്ല. അതുകൊണ്ടുതന്നെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം പ്രസവം സ്വാഭാവികമായി നടക്കേണ്ട ഒരു പ്രക്രിയ തന്നെയാണ്. അമ്മ കുഞ്ഞിനെ നൊന്തു തന്നെ ജന്മം നൽകണം. എന്നാൽ ഇന്ന് ആധുനിക സൗകര്യങ്ങൾ കൂടിയതോടുകൂടി പ്രസവവും ഒരു ചടങ്ങായി മാറിയിരിക്കുകയാണ്. മുന്തിയ ഇനം ഹോസ്പിറ്റലുകളിൽ കൊണ്ടുപോയി ഭീമമായ തുക ബില്ല് അടച്ചാൽ മാത്രമേ ഇന്ന് സ്ത്രീകൾ പ്രസവിക്കൂ എന്ന അവസ്ഥയായി. എന്നാൽ പണ്ട് കാലത്ത് ഈ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് നമ്മുടെ നാട്ടിലെ വയറ്റാട്ടികളായിരുന്നു. അന്ന് അവർ യാതൊരു മരുന്നും നൽകിയിരുന്നില്ല താനും എന്നാൽ ഇന്നത്തെ കാലത്തും പ്രസവം സുഗമമാക്കാനും നല്ല ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാനും ആയുർവേദത്തിൽ ചില വഴികൾ പറയുന്നുണ്ട് അത് എന്തൊക്കെയാണെന്ന് നോക്കാം
$ads={1}
ഗർഭിണികൾക്ക് രോഗമുണ്ടെങ്കിൽ മാത്രം ചികിത്സിച്ചാൽ മതി അനാവശ്യമായി ചികിത്സിക്കുന്നതും മരുന്നുകൾ കഴിക്കുന്നതും. ഗർഭിണികൾക്കും അതുപോലെതന്നെ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും അത് ബാധിക്കും
ഗർഭധാരണത്തിന് മുൻപ് എന്തൊക്കെ ജോലികൾ ചെയ്തിരുന്നോ ആ ജോലി എല്ലാം തന്നെ ഗർഭധാരണത്തിനു ശേഷവും ചെയ്താൽ സുഖപ്രസവം സാധ്യമാകുമെന്ന നമ്മുടെ പഴയകാല അനുഭവങ്ങൾ തെളിയിക്കുന്ന ഒന്നാണ്
പഴകിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക പകരം പോഷകമൂല്യങ്ങലുള്ള നാടൻ ഭക്ഷണങ്ങൾ കഴിക്കുക
ഒന്നാം മാസം കുറുന്തോട്ടി പാൽ കഷായം
ഒന്നാം മാസം കുറുന്തോട്ടി വേര് നന്നായി കഴുകി വൃത്തിയാക്കി കൊത്തിനുറുക്കി ചതച്ച് 30 ഗ്രാം തുണിയിൽ കിഴി കെട്ടി ഒരു മൺകലത്തിൽ ഒരു ഗ്ലാസ് പാലും ചേർത്ത് അതെ ഗ്ലാസിൽ മൂന്നു ഗ്ലാസ് വെള്ളവും ചേർത്ത് ചെറിയ തീയ്യിൽ നന്നായി തിളപ്പിച്ചു വറ്റിച്ച് ഒരു ഗ്ലാസ്സാക്കി രാത്രിയിൽ ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് കഴിക്കുക ഇത് ഒരു നേരത്തെ ക്കുള്ള മരുന്ന് ഇങ്ങനെ 30 ദിവസം ഒന്നു മാസം തുടർച്ചയായി കഴിക്കണം
രണ്ടാം മാസം തിരുത്താളി വേര് പാൽക്കഷായം മുകളിൽ പറഞ്ഞതുപോലെ തന്നെ തയ്യാറാക്കി രണ്ടാം മാസം തുടർച്ചയായി കഴിക്കുക
മൂന്നാം മാസം ചെറുവഴുതന വേര് മുകളിൽ പറഞ്ഞതുപോലെ തന്നെ കഷായം വെച്ച് ഒരു മാസം കഴിക്കുക
നാലാം മാസം ഓരിലവേര് മുകളിൽ പറഞ്ഞതുപോലെ തന്നെ കഷായംവെച്ച് ഒരു മാസം കഴിക്കുക
അഞ്ചാം മാസം ചിറ്റമൃത് മുകളിൽ പറഞ്ഞ പോലെ കഷായം വച്ച് ഒരു മാസം കഴിക്കുക
ആറാം മാസം പുത്തരിച്ചുണ്ട വേര് മുകളിൽ പറഞ്ഞ പോലെ കഷായം വെച്ച് ഒരു മാസം കഴിക്കുക
ഏഴാം മാസം യവം മുകളിൽ പറഞ്ഞതുപോലെ കഷായം വെച്ച് ഒരു മാസം കഴിക്കുക
എട്ടാം മാസം പെരും കുരുംബ വേര് മുകളിൽ പറഞ്ഞതുപോലെ കഷായം വച്ച് ഒരു മാസം കഴിക്കുക
ഒൻപതാം മാസം ശതാവരി കിഴങ്ങ് മുകളിൽ പറഞ്ഞതുപോലെ കഷായംവെച്ച് ഒരു മാസം കഴിക്കുക
ഇങ്ങനെ ചിട്ടയായി പോയാൽ സുഖപ്രസവത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ് പ്രത്യേകം ശ്രദ്ധിക്കുക ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഷായങ്ങൾ ഉപയോഗിക്കുക
$ads={2}
പ്രസവത്തിന് ഒരാഴ്ച മുമ്പ് ഇരട്ടിമധുരം, കടുക്കത്തോട്, നെല്ലിക്കത്തോട്, താന്നിക്കത്തോട് ഇവ ഓരോന്നും 15 ഗ്രാം എടുത്ത് കഴുകി വൃത്തിയാക്കി നന്നായി ചതച്ചെടുത്ത് ഒരു ലിറ്റർ വെള്ളമൊഴിച്ച് ഒരു മൺകലത്തിൽ നന്നായി തിളപ്പിച്ച് നാലിലൊന്നായി വറ്റിച്ച് അരിച്ചെടുത്ത ശേഷം വീണ്ടും ഇത് പകുതിയായി വറ്റിച്ച് അര ടീസ്പൂൺ പശുവിനെ കൂടി ചേർത്ത് രാവിലെയും വൈകിട്ടും ഭക്ഷണത്തിന്റെ ഒരു മണിക്കൂർ മുമ്പ് 60 മില്ലി വീതം ഒരാഴ്ച കഴിക്കുക ഇങ്ങനെ കഴിക്കുന്നതുകൊണ്ട് വേദന കൂടാതെയുള്ള പ്രസവത്തിന് വളരെ സഹായിക്കും
പ്രസവസമയം അടുത്താൽ വെളിച്ചെണ്ണ വയറിനു മുകളിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുക
പ്രസവത്തിന് പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ തൊഴുകണ്ണിയുടെ ഇല കയ്യിലിട്ട് ഞെരുടി യോനിയുടെ മുകളിൽ രണ്ടോ മൂന്നോ മിനിറ്റ് കാണിച്ചശേഷം പച്ചവെള്ളം കൈയിൽ പുരട്ടി യോനിക്ക് മുകളിൽ പുരട്ടുകയും ചെയ്യുക തൊഴുകണ്ണി യുടെ ഇല കിട്ടിയില്ലെങ്കിൽ കടലാടിയുടെ ഇല ആയാലും മതിയാകും