ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാൻ വെണ്മയുള്ള പല്ലുകൾ വളരെ അനിവാര്യമാണ്. സുന്ദരിമാരുടെ ചിരികളിൽ തിളക്കം ഉണ്ടാവണമെങ്കിൽ പല്ലുകൾ വെണ്മയുള്ളതായിരിക്കണം എന്നാൽ എല്ലാവരുടെയും പല്ലുകൾക്ക് ഈ തിളക്കം ലഭിക്കണമെന്നില്ല.
പ്രായമാകുന്നതിന് അനുസരിച്ച് പല്ലിന്റെ മഞ്ഞനിറത്തിന്റെ അളവ് കൂടിക്കൂടി വരും. പലകാരണങ്ങൾ കൊണ്ടും ഇങ്ങനെ ഉണ്ടാകാം. ചായ, കാപ്പി, കോള തുടങ്ങിയവയുടെ ഉപയോഗവും പുകവലി. മുറുക്ക് തുടങ്ങിയ ദുശീലങ്ങളും പല്ലിന്റെ നിറത്തെ ബാധിക്കും.
വെണ്മയുള്ള പല്ലുകൾ സ്വന്തമാക്കാൻ കൊതിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
പലവിധത്തിലുള്ള ഡിസൈനുകളുള്ള ബ്രഷുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ബ്രഷുകൾ തിരഞ്ഞെടുക്കുമ്പോൾ നൈലോൺ നാരുകൾ കൊണ്ടുള്ള ബ്രഷുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതുകൊണ്ട് വൃത്തിയാക്കാനും വളരെ എളുപ്പമാണ് മാത്രമല്ല ഇത്തരത്തിലുള്ള ബ്രഷ് കൊണ്ട് മോണകൾക്കും പല്ലുകൾക്കും ഉണ്ടാകുന്ന പ്രശ്നങ്ങളും വളരെ കുറവാണ്.
കൂടുതൽ നാളുകൾ ഒരു ടൂത്ത് ബ്രഷ് തന്നെ ഉപയോഗിക്കാതിരിക്കുക .അതിന്റെ നാരുകൾ വളഞ്ഞു തുടങ്ങുമ്പോൾ തന്നെ ബ്രഷുകൾ മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം . രണ്ടു പല്ലുകൾക്കിടയിലുള്ള സ്ഥലം വൃത്തിയാക്കാൻ പലപ്പോഴും ടൂത്ത്ബ്രഷ് മതിയാവില്ല. പകരം ഡെന്റൽ ഫ്ളോസ് ഉപയോഗിക്കാം. രണ്ട് കൈയുടെയും വിരലുകളിൽ ഫ്ളോസ് ചുറ്റിയ ശേഷം പല്ലുകൾക്കിടയിൽ വച്ച് മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചാൽ മതിയാകും.
. പല്ലുകൾ തേക്കുമ്പോൾ വൃത്തിയായിയില്ലെങ്കിൽ പല്ലുകളിൽ അടിയുന്ന പ്ലാക്കിന്റെ കനം കൂടുകയും പല്ലുകൾ എളുപ്പത്തിൽ ദ്രവിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ രാവിലെയും വൈകിട്ടും രണ്ടുനേരം പല്ല് തേക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .
പല്ലുകളുടെ ആരോഗ്യത്തിന് ബ്രഷ് ചെയ്താൽ മാത്രം പോരാ കഴിക്കുന്ന ഭക്ഷണവും ശ്രദ്ധിക്കണം. മധുരം കഴിക്കുന്നതിൻ്റെ അളവ് വളരെ കുറയ്ക്കുകയാണ് വേണ്ടത്. പ്രത്യേകിച്ച് പല്ലിൽ ഒട്ടിപ്പിടിക്കുന്ന മധുരപലഹാരങ്ങളും മിഠായികളും.
പച്ചക്കറികൾക്ക് പല്ലിനെ വൃത്തിയാക്കാൻ നല്ല ശേഷിയുണ്ട് അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുന്നതിന്റെ അവസാനം സാലഡുകൾ കഴിച്ചു ഭക്ഷണം അവസാനിപ്പിക്കുന്നത് നല്ലതാണ്.
പല്ലിന് നല്ല തിളക്കം കിട്ടുവാൻ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് അല്പം ഉപ്പും ചേർത്ത് പല്ല് തേച്ചാൽ പല്ലിന് നല്ല തിളക്കം കിട്ടും. അതുപോലെതന്നെ മാവില ചതച്ച് പല്ല് തേക്കുന്നത് പല്ലുകൾക്ക് നിറം വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്.
അതുപോലെതന്നെ എല്ലാ മാസവും പേസ്റ്റുകൾ മാറിമാറി ഉപയോഗിക്കുന്നതും നല്ലതാണ് പ്രത്യേകിച്ച് ഗ്രാമ്പൂ അടങ്ങിയ പേസ്റ്റുകൾ ഉപയോഗിക്കുന്നതാണ് പല്ലിന് കൂടുതൽ നല്ലത്. ആഴ്ചയിലൊരിക്കൽ ഉപ്പും നാരങ്ങാനീരും ചേർത്ത് പല്ലുതേച്ചാൽ പല്ലുകൾക്ക് നല്ല തിളക്കം കിട്ടാൻ ഇത് സഹായിക്കും.
ജാതിക്ക ഉപ്പ് കുരുമുളക് ഇവ തുല്യ അളവിൽ പൊടിച്ച് പതിവായി പല്ലുതേച്ചാൽ പല്ലിലെ കറ. പല്ലിലെ മഞ്ഞ നിറം, വായ്നാറ്റം, പല്ലുവേദന തുടങ്ങിയവയ്ക്ക് വളരെ നല്ലതാണ്
മരക്കരിയും ഉപ്പും ചേർത്ത് പല്ല് തേക്കുന്നത് പല്ലിന്റെ മഞ്ഞളിപ്പ് മാറാൻ വളരെ നല്ലതാണ്
ദിവസവും കശുമാവിന്റെ ഇലകൊണ്ട് പല്ലുതേച്ചാൽ പല്ലിന് നല്ല നിറവും ബലവും അഴകും വർദ്ധിക്കും മാത്രമല്ല പല്ലിനോ മോണയ്ക്ക് ഉണ്ടാകുന്ന യാതൊരു വിധ അസുഖങ്ങളും വരുന്നതുമല്ല.