സന്തോഷം പങ്കിടാനും ദുഃഖം മാറ്റാനും അതുപോലെതന്നെ മദ്യമില്ലാത്ത ആഘോഷ പരിപാടികളെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയാണിപ്പോൾ. പണ്ട് കാലത്ത് വാറ്റ് ചാരായയും കള്ളുമായിരുന്നു മലയാളികളെ സംബന്ധിച്ചിടത്തോളം മദ്യം. എന്നാൽ ഇന്ന്. വിദേശമദ്യവും, ബിയറും, മലയാളിയുടെ നിത്യജീവിതത്തിലെ ഒരു ഭാഗമായി കഴിഞ്ഞു. ഇന്ന് മദ്യപാനം ഒരു ഫാഷനായിക്കഴിഞ്ഞു. പലരും ഒരു രസത്തിനുവേണ്ടി തുടങ്ങി അവസാനം മദ്യത്തിന് അടിമകളായി മാറുന്ന അവസ്ഥയാണ്. അമിതമായ മദ്യപാനം നമ്മുടെ സർവ്വനാശത്തിലേക്കുള്ള ഒരു വഴി കൂടിയാണ്.
അനാരോഗ്യം, വിഷാദരോഗം,കടം, ദാരിദ്ര്യം, കലഹം, ദാമ്പത്യതകർച്ച, മറ്റുള്ളവരുടെ അവജ്ഞ, സമൂഹത്തിൽ ഒരു വിലയുമില്ലാത്ത അവസ്ഥ. കയ്യിലിരിക്കുന്ന കാശ് മുടക്കി ഒരു മദ്യപാനി സമ്പാദിക്കുന്നത് ഇതൊക്കെ മാത്രമാണ്.
മദ്യപാനത്തിൽ നിന്നും മോചനം നേടണമെന്ന് ആഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാൽ പലരെകൊണ്ടും അതിന് കഴിയുന്നില്ല . ഇന്ന് ഒരു പെഗ്ഗ് കഴിച്ചു നിർത്താം എന്ന് വിചാരിക്കുന്നവർ ഒരു കുപ്പി കാലിയാക്കിയേ നിർത്തു. മദ്യപാനം നിർത്താനുള്ള പല മരുന്നുകളും ഇന്ന് ലഭ്യമാണ്. പല മരുന്നുകളും മദ്യത്തോട് വിരക്തി ഉണ്ടാക്കുന്നതാണ് എന്നാൽ ഇത്തരം മരുന്നുകൾ ശരീരത്തിന് ചില പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യത വളരെ ഏറെയാണ് .
എന്നാൽ മദ്യപാനം നിർത്താൻ ആഗ്രഹിക്കുന്നവർക്ക്. ആയുർവേദത്തിൽ ചില പരിഹാരമാർഗങ്ങളുമുണ്ട്. മദ്യപാനി അറിയാതെ മദ്യപാനം നിർത്താൻ കൂടി സഹായിക്കുന്നഒരു ഒറ്റമൂലിയാണ് ഇത്. മരുന്ന് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
നമ്മുടെ നാട്ടിൽ ധാരാളം കാണുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. വഴിയരികിലും തുറസായ സ്ഥലങ്ങളിലും ഇത് ധാരാളം കാണാൻ പറ്റും .കേരളത്തിൽ രണ്ടുമൂന്ന് ഇനം കാണപ്പെടാറുണ്ട്. വെളുത്ത ഉമ്മം, നീല ഉമ്മം, ഇതിൽ നീല ഉമ്മം മാണ് വേണ്ടത്.
പൂർണ്ണവളർച്ചയെത്തിയ നീലഉമ്മം വെട്ടി (പൂവും കയുമുൾപ്പടെ ) നുറുക്കിയത് ഒരു കിലോ 16 ലിറ്റർ വെള്ളത്തിൽ കഷായമാക്കി നാല് ലിറ്ററാക്കി വറ്റിച്ചെടുക്കുക .ശേഷം അരിച്ചെടുത്ത് ഇതിൽ ഒരു കിലോ ഉപ്പു കൂടി ചേർത്ത് വീണ്ടും ഇളക്കി വറ്റിക്കുക ജലാംശം എല്ലാം വറ്റി നല്ല പൊടിയായി വരുമ്പോൾ അടുപ്പിൽനിന്ന് വാങ്ങാം. ശേഷം വേറെ പാത്രത്തിലാക്കി സൂക്ഷിക്കാം.
ആഹാരം ഉണ്ടാക്കുമ്പോൾ ഉപ്പിനു പകരം ഈ ഉപ്പുചേർത്ത് ആഹാരം ഉണ്ടാക്കി മദ്യപാനികൾക്ക് പതിവായി കൊടുത്താൽ മൂന്നാഴ്ച കഴിയുമ്പോൾ തന്നെ മദ്യം കഴിക്കുമ്പോൾ ശർദ്ദിക്കാൻ തുടങ്ങും .പിന്നെ എപ്പോൾ മദ്യപിച്ചാലും ശർദ്ദിക്കും ക്രമേണ മദ്യത്തോടുള്ള ആസക്തി കുറയും മദ്യപാനം പൂർണമായും നിർത്തുകയും ചെയ്യും
Tags:
ഔഷധങ്ങൾ