ജീവിതത്തിൽ ഒരു തവണയെങ്കിലും എല്ലാവരും നേരിട്ടിട്ടുള്ള ഒരു ആരോഗ്യ പ്രശ്നമാണ് വിശപ്പില്ലായ്മ. പല കാരണങ്ങൾകൊണ്ടും വിശപ്പില്ലായ്മ ഉണ്ടാകാം. ചിലരിൽ വിശപ്പില്ലായ്മ താൽക്കാലികമായിട്ട് വരുന്ന പ്രശ്നമാണ് അത് കുറച്ചു ദിവസങ്ങൾക്ക് ശേഷം തനിയെ മാറുകയും ചെയ്യും. എന്നാൽ ചിലരിലാകട്ടെ ഇത് ദിവസങ്ങളോളം നീണ്ടു നിൽക്കും. ദീർഘനാൾ നീണ്ടുനിൽക്കുന്ന വിശപ്പില്ലായ്മയ്ക്ക് പുറകിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാം . ചില അസുഖങ്ങളുടെ ഭാഗമായി വിശപ്പില്ലായ്മ ഉണ്ടാകാം. ഉദാഹരണത്തിന് ജലദോഷം പനി മുതലായ വരുമ്പോൾ സ്വാഭാവികമായും വിശപ്പ് ഉണ്ടാകാറില്ല.
$ads={1}
അതുപോലെതന്നെ വിഷാദരോഗം പോലെയുള്ള മാനസിക പ്രശ്നം ഉള്ളവരിലും വിശപ്പ് പൊതുവേ കുറവാണ്. കൂടാതെ ഗ്യാസ്ട്രബിൾ, ഉദരരോഗങ്ങൾ തുടങ്ങിയ കാരണങ്ങകൊണ്ടും വിശപ്പില്ലായ്മ ഉണ്ടാകാം. ഭൂരിഭാഗം ആൾക്കാരിലും വിശപ്പില്ലായ്മ ഉണ്ടാകുന്നത് ദഹനപ്രക്രിയയിലുള്ള പ്രശ്നങ്ങൾ കൊണ്ടാണ്. ഇങ്ങനെയുള്ള വിശപ്പില്ലായ്മയേ വളരെ ഈസിയായി നമ്മൾക്ക് പരിഹരിക്കാൻ പറ്റും വിശപ്പില്ലായ്മയിൽ നിന്നും മോചനം നേടാൻ ചില വീട്ടുവൈദ്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം
കുരുമുളകും ജീരകവും ചേർത്ത് പൊടിച്ച് ഒരു നുള്ള് ഒരു സ്പൂൺ ഇഞ്ചിനീരിൽ ദിവസവും രണ്ടു നേരം കഴിച്ചാൽ വിശപ്പില്ലായ്മയ്ക്ക് നല്ലൊരു മരുന്നാണ്
ചുക്ക് പൊടിച്ച് അല്പം ശർക്കരയിൽ ചേർത്ത് രാവിലെയും വൈകിട്ടും കഴിക്കുന്നതും വിശപ്പില്ലായ്മ മാറാൻ നല്ലൊരു മരുന്നാണ്
$ads={2}
കടുക്ക, നെല്ലിക്ക, താന്നിക്ക നന്നായി പൊളിച്ച് ശർക്കരയിൽ ചേർത്ത് വൈകിട്ട് പതിവായി കഴിക്കുന്നതും വിശപ്പില്ലായ്മ മാറാൻ നല്ലൊരു മരുന്നാണ്
ഏലക്കായ, ജീരകം, ഗ്രാമ്പൂ, ചുക്ക് എന്നിവ നന്നായി പൊടിച്ച് പഞ്ചസാര ചേർത്ത് ദിവസവും കഴിക്കുന്നത് വിശപ്പില്ലായ്മയ്ക്ക് നല്ലൊരു മരുന്നാണ്
ഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് പൈനാപ്പിൾ ജ്യൂസ് കഴിക്കുന്നതും വിശപ്പില്ലായ്മയ്ക്ക് നല്ലൊരു പരിഹാരമാർഗമാണ്