പല ആളുകളും കേട്ടിട്ടുള്ള ഒരു വാക്കാണ് കൈവിഷം.എന്നാൽ പലരും കേട്ടിട്ടേയുള്ളൂ കൈവിഷം എന്താണെന്ന് പലർക്കും അറിയില്ല .
എന്താണ് കൈവിഷം .
ചില മന്ത്രതന്ത്രങ്ങൾ ഉരുവിട്ട ശേഷം ആഹാരത്തിലൂടെയോ, വെള്ളത്തിലൂടെയോ , ഭസ്മത്തിലൂടെയോ നമ്മുടെ ശരീരത്തിനുള്ളിലേക്ക് കടത്തിവിടുന്ന ചില വിഷാംശങ്ങൾ അടങ്ങിയ രാസപദാർത്ഥങ്ങളെയാണ് കൈവിഷം എന്നുപറയുന്നത്. ശത്രുനാശമോ, വശീകരണമോ, ലാഭമോ, അടിമപ്പെടുത്തലോ സാമ്പത്തികമായി തകർക്കലോ തുടങ്ങിയവ ലക്ഷ്യം വെച്ചാണ് ക്ഷുദ്ര കർമ്മങ്ങളിൽ താല്പര്യമുള്ളവർ കൈവിഷം കൊടുക്കുന്നത്.
നമ്മുടെ പ്രകൃതിയിൽതന്നെയുള്ള അധികം വിഷമില്ലാത്തതും ശരീരത്തിന് വളരെ ദോഷം ചെയ്യുന്നതുമായ ചില പച്ചമരുന്നുകൾ ചേർത്ത് അരച്ചെടുത്തതിനുശേഷം ആഹാരത്തിലൂടെയോ. പാനീയത്തിലൂടെയോ കലക്കി കൈവിഷം കൊടുക്കാൻ ഉദ്ദേശിക്കുന്ന ആൾക്ക് അയാളറിയാതെ കൊടുക്കുന്ന രീതിയാണ് കൈവിഷം. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ആ വ്യക്തിയെ മാനസികമായും ശാരീരികമായും തളർത്താൻ കഴിയുമെന്ന് പറയപ്പെടുന്നു.
കൈവിഷ പ്രയോഗത്തെ ദഹനേന്ദ്രിയവ്യവസ്ഥകൾക്ക് ദഹിപ്പിക്കാൻ കഴിയാത്തതിനാൽ വളരെക്കാലം അവ കുടലിൽ പറ്റിച്ചേർന്ന് കിടനന്ന് ശരീരത്തിൽ പല പ്രശ്നങ്ങൾ ഉണ്ടാകും മാനസിക വിഭ്രാന്തി, ത്വക്ക് രോഗങ്ങൾ കൂടാതെ കരൾ, പിത്താശയം തുടങ്ങിയ അവയവങ്ങൾ തകരാറിലാക്കുകയും ചെയ്യുന്നു. ഔഷധ പ്രയോഗത്തിലൂടെയും പ്രതിമന്ത്രവാദത്തിലൂടെ യും കൈ വിഷത്തെ ശർദ്ദി പിച്ച് കളയുന്നത് വരെ ഇവ ശരീരത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കി വയറ്റിൽ പറ്റിപ്പിടിച്ചു കിടക്കും.
കൈവിഷമുണ്ടങ്കിൽ ശരീരം ചില ലക്ഷണങ്ങൾ കാണിക്കും ആരോഗ്യവും ചുറുചുറുക്കോടെ നടന്ന ഒരു വ്യക്തി പെട്ടെന്ന് ഒരു ഉത്സാഹവുമില്ലാത്തവരായി മാറുന്നു. ഡിപ്രഷൻ പോലുള്ള മാനസികരോഗങ്ങൾ ഇവർക്കുണ്ടാകുന്നു. ദേഷ്യം, വാശി, പിടിവാശി എന്നിവ ഉണ്ടാകുന്നു. മുഖത്തിന് കാന്തി നഷ്ടപ്പെടുകയും മുഖം ഇരുണ്ട നിറമാകുകയും ചെയ്യുന്നു. ആര് എന്തു പറഞ്ഞാലും ഇവർ അനുസരിക്കാതെ വരിക. ആഹാരത്തോട് താൽപര്യക്കുറവ്. വയറുവേദന, തലകറക്കം എന്നിവയൊക്കെ ലക്ഷണങ്ങളാണ്. എന്തൊക്കെ മരുന്നു കഴിച്ചാലും ഇവ മാറുകയുമില്ല .
കൈവിഷം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം .
കൂവളത്തിന്റെ തളിരില ശുദ്ധമായ വെള്ളത്തിൽ അരച്ച് ,വെള്ളമോ ആഹാരമോ ഒന്നും കഴിക്കാതെ പുലർച്ചെ നാഭിയുടെ കീഴ്ഭാഗം മുതൽ നെഞ്ച് വരെ പുരട്ടുക എവിടെയെല്ലാം കൈവിഷമുണ്ടോ അവിടെ ഈ മരുന്ന് ഉണങ്ങുകയില്ല
അമരിയില പാലും ചേർത്ത് അരച്ച് നാഭിഭാഗത്ത് പപ്പടത്തിന്റെ ആകൃതിയിൽ വട്ടത്തിൽ പുരട്ടുക ഈ മരുന്ന് ഉണങ്ങാതിരുന്നാൽ ആമാശയത്തിൽ വിഷമുണ്ടന്ന് കണക്കാക്കാം ഈ മരുന്ന് പെട്ടന്ന് ഉണങ്ങിയാൽ വിഷമില്ലന്ന് കണക്കാക്കാം
കൈവിഷദോഷശാന്തിക്ക് ചില പരിഹാര മാർഗങ്ങളുണ്ട് അവ എന്തൊക്കെയാണ് നോക്കാം .
കൈവിഷം ഉള്ളിലുണ്ടങ്കിൽ അത് ശർദ്ധിപ്പിക്കണം ശംഖുപുഷ്പത്തിന്റെ വേര് അരച്ച് പാലിൽ കലക്കി കുടിച്ചാൽ കൈവിഷ മുണ്ടങ്കിൽ ശർദ്ധിക്കും അതിന് ശേഷം രുദ്രാക്ഷവും ,വയമ്പും പാലിൽ അരച്ച് കുടിക്കണം കൈവിഷം പാടെ മാറും .
പയ്യാനിവേര് ,കൂവളത്തിന്റെ ഇല ,ഇവയിൽ ഏതെങ്കിലും ഒന്ന് ചതച്ച് മോരിൽ ചേർത്ത് കഴിച്ചാൽ കൈവിഷം പാടെ ശമിക്കും .
കുരുവിക്കിഴങ്ങ് ,കോവക്കിഴങ്ങ് ,അമരിവേര് ,ചെറുചീരവേര് മുരിങ്ങത്തൊലി,ചെറുകടലാടി ,ചങ്ങലംപരണ്ട എന്നിവ 25 ഗ്രാം വീതം അഞ്ചുനാഴി വെള്ളത്തിൽ തിളപ്പിച്ച് ഒരു നാഴിയാക്കി വറ്റിച്ച് അതിൽ പൊടിയരി ഇട്ട് കഞ്ഞി ഉണ്ടാക്കി കഴിച്ചാൽ എല്ലാവിധ കൈവിഷവും ഇല്ലാതാകും .