ഒട്ടേറെ ആരോഗ്യപരമായ ഗുണങ്ങളുള്ള ഒരു ഔഷധ ചെടിയാണ് തിപ്പലി.രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും.ശ്വാസകോശ രോഗങ്ങൾക്കും ഏറെ ശ്രേഷ്ഠമായ ഒരു ഔഷധമാണ് തിപ്പലി. സംസ്കൃതത്തിൽ ഇതിനെ പിപ്പലി എന്ന പേരിൽ അറിയപ്പെടുന്നു. തിപ്പലിയുടെ കായും വേരുമാണ് ഔഷധഗുണമുള്ളത്. രോഗങ്ങൾ ഉന്മൂലനം ചെയ്ത് ശരീരശക്തി വീണ്ടെടുക്കാൻ കഴിവുള്ള ഒരു ഔഷധിയായിട്ടാണ് ആയുർവേദത്തിൽ തിപ്പലിയെ വിവരിക്കുന്നത്.
$ads={1}
തിപ്പലി പല ഇനങ്ങളുണ്ട്. തിപ്പലി, വൻതിപ്പലി, ചെറുതിപ്പലി, കാട്ടുതിപ്പലി കുരുമുളക് ചെടിയോട് ഏറെ സാദൃശ്യമുള്ള ഒരു വള്ളിച്ചെടിയാണ് തിപ്പലി. കുരുമുളകിന്റെ അത്ര ഉയരത്തിൽ പടർന്നു കയറില്ല. തിപ്പലിയുടെ ആൺ, പെൺ പുഷ്പങ്ങൾ വെവ്വേറെയാണ് കാണപ്പെടുന്നത്. പെൺപൂക്കളാണ് കായായി മാറുന്നത്. പച്ചനിറത്തിൽ തിരിപോലുള്ള പഴുക്കാത്ത കായാണ് ചെടിയിൽനിന്നും ശേഖരിക്കുന്നത്. ഇത് വെയിലത്തുവച്ച് ഉണക്കി കഴിയുമ്പോൾ നല്ല കറുപ്പുനിറമാണ് ഈ കായ്കൾക്ക് കുരുമുളക് പോലെ നല്ല എരിവുള്ളതാണ്. തിപ്പലിയുടെ കായ്കളിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് പൈപ്പറിൻ എന്നാൽ രാസപദാർത്ഥമാണ്. ഈ രാസപദാർത്ഥമാണ് തിപ്പലിക്ക് എരിവ് നൽകുന്നത്.ഇന്ത്യയിൽ കൂടുതലും ഇത് വനങ്ങളിലാണ് കാണപ്പെടുന്നത്.
തിപ്പലിയുടെ ഔഷധപ്രയോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ത്രികടു കഷായം
തിപ്പലി, മുളക്, ചുക്ക് ഇവ മൂന്നും കൂടി കഷായം വച്ചോ, പൊടിച്ചോ കഴിക്കുന്നത് നുമോണിയ, പനി, ചുമ എന്നിവ മാറുന്നതാണ്. ഇവ മൂന്നും കൂടിച്ചേരുന്നതിനെയാണ് ത്രികടു എന്ന് പറയുന്നത്
ഇവ മൂന്നും പൊടിച്ച് ചെറുനാരങ്ങാനീരിൽ ചാലിച്ച് ഓരോ സ്പൂൺ വീതം മൂന്നുനേരം കഴിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ സഹായിക്കും
പഞ്ചലോക കഷായം
തിപ്പലി, തിപ്പലി വേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക്, കുരുമുളക് ഇവ അഞ്ചും കൂടി ചേർന്നതാണ് പഞ്ചലോകം. ഇവ അഞ്ചും കൂടി കഷായം വെച്ച് കഴിക്കുന്നത്. ജ്വരം ശമിക്കുന്നതിനും, ദഹനശക്തി വർധിപ്പിക്കുന്നതിനും, വളരെ നല്ലതാണ് അതുപോലെതന്നെ പ്രസവാനന്തരം വായു അടങ്ങാൻ പഞ്ചലോക കഷായം സാധാരണയായി ഉപയോഗിച്ചുവരുന്നത്
2 ഗ്രാം തിപ്പലി പൊടിച്ചത് ശർക്കരയും ചേർത്ത് ദിവസം രണ്ടു നേരം കഴിക്കുന്നത് ഉറക്കം കിട്ടാൻ സഹായിക്കും
അഞ്ചോ ആറോ തിപ്പലി ഒരു ഗ്ലാസ് വെള്ളത്തിലിട്ടുവെച്ച് രാവിലെ ഇത് അരച്ച് കഴിക്കുകയും ഒപ്പം തന്നെ ആ വെള്ളം കുടിക്കുകയും ചെയ്താൽ കൊളസ്ട്രോൾ കുറയ്ക്കാനുള്ള നല്ലൊരു മരുന്നാണ്
തിപ്പലി പൊടിച്ചതും കൽക്കണ്ടവും കൂടി ചേർത്തു കഴിക്കുന്നത് ഒച്ചയടപ്പ് മാറാൻ നല്ലൊരു മരുന്നാണ്
തിപ്പലി നെയ്യിൽ വറുത്ത് രണ്ടു ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിച്ചാൽ എത്ര പഴകിയ ചുമയും ശമിക്കും
തിപ്പലിയും, കരിനെച്ചി വേരും സമാസമം എടുത്ത് അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് മൂത്രാശയത്തിലെ കല്ല് ദ്രവിച്ച് പോകും.
$ads={2}
15 ഗ്രാം തിപ്പലി, 25 ഗ്രാം ചുക്ക്, 20 ഗ്രാം കുരുമുളക്, 10 ഗ്രാം ഗ്രാമ്പൂ, 5 ഗ്രാം ഏലയ്ക്ക ഇവ വറുത്തുപൊടിച്ച് 50 ഗ്രാം കൽക്കണ്ടം കൂടി പൊടിച്ചു ചേർത്ത് 3 നുള്ള് വീതം ഏഴുദിവസം കഴിക്കുന്നത് ശ്വാസംമുട്ട്, ചുമ, കഫക്കെട്ട് എന്നിവ മാറും കുഞ്ഞുങ്ങൾക്ക് ഒരു നുള്ള് കൊടുത്താൽ മതിയാകും
5 ഗ്രാം തിപ്പലിപ്പൊടി പാലിൽ ചേർത്ത് കുറച്ചുനാൾ പതിവായി കഴിക്കുന്നത് സന്ധിവാതം, ആമവാതം, ഇവ മാറും
തിപ്പലി പൊടിച്ചതും, മഞ്ഞൾ പൊടിയും, ഇന്ദുപ്പും ചേർത്തു മോണയിൽ പുരട്ടുന്നത് പല്ലുവേദന മാറാൻ സഹായിക്കും
തിപ്പലിയുടെ ഉണങ്ങിയ കായ പൊടിച്ചത് ഒരു ഗ്രാം വീതം ഒരു ഗ്ലാസ് പാലിൽ ചേർത്ത് ദിവസവും രണ്ടു നേരം ഒരാഴ്ച കഴിക്കുന്നത്. ചുമ, അർശസ്, വിളർച്ച, എന്നിവ മാറുന്നതാണ്
തിപ്പലിയും ഇന്ദുപ്പും സമാസമം എടുത്ത് ആട്ടിൻ പാലിൽ ചാലിച്ച് പുരട്ടുന്നത് പൈൽസ് മാറാൻ വളരെ നല്ലതാണ്
രണ്ടു ഗ്രാം തിപ്പലിയുടെ വേരുപൊടിച്ചത് തേനിൽ ചാലിച്ച് ദിവസം രണ്ടു നേരം വീതം കുറച്ചുനാൾ പതിവായി കഴിച്ചാൽ പൊണ്ണത്തടി കുറയും
തിപ്പലി അളവിൽ കൂടുതൽ കഴിക്കുന്നതും അധികനാൾ തുടർച്ചയായി ഉപയോഗിക്കുന്നതും നല്ലതല്ല
Tags:
ഔഷധസസ്യങ്ങൾ