സ്ത്രീപുരുഷഭേദമന്യേ ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് വിയർപ്പുനാറ്റം. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ പ്രത്യേകിച്ച് ബസ് യാത്ര ചെയ്യുമ്പോൾ പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് വിയർപ്പ്നാറ്റം. ശരീരതാപനില നിയന്ത്രിക്കാനും. വിഷവസ്തുക്കളെ പുറംതള്ളാനും മനുഷ്യശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് വിയർപ്പ്. എന്നാൽ ദുർഗന്ധത്തോടുകൂടിയുള്ള വിയർപ്പുനാറ്റമണങ്കിൽ പലരുടെയും ആത്മവിശ്വാസത്തെ തന്നെ തകർക്കുന്ന ഒരു കാര്യമാണ്. പെർഫ്യൂം ഉപയോഗിച്ച് പലരും ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുമെങ്കിലും വേണ്ടത്ര ഫലം കിട്ടാറില്ല
$ads={1}
പല രോഗങ്ങളുടെ ഭാഗമായി വിയർപ്പ് നാറ്റമുണ്ടാകാം . അതുപോലെതന്നെ അമിതമായി ടെൻഷൻ അനുഭവിക്കുന്നവരിലും, അമിതവണ്ണമുള്ളവരിലും. അമിതമായി വിയർപ്പ് ഉണ്ടാക്കാറുണ്ട്. ചെറുപ്പക്കാരിൽ പ്രത്യേകിച്ച്സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്.ഇതിനുള്ള കാരണം അമിതമായ ടെൻഷൻ തന്നെയാണ്.
ഭക്ഷണ രീതികൾ കൊണ്ടും വിയർപ്പുനാറ്റമുണ്ടാകാം വെജിറ്റേറിയൻ ഫുഡ് കഴിക്കുന്നവരേക്കാൾ നോൺവെജ് കഴിക്കുന്നവരിൽലാണ് വിയർപ്പുനാറ്റം കൂടുതൽ ഉണ്ടാകുന്നത്. അതുപോലെതന്നെ ഉള്ളി, വെളുത്തുള്ളി, എന്നിവ കൂടുതലായി കഴിക്കുന്നവരിലും വിയർപ്പുനാറ്റം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ അമിതമായി വിയർക്കുന്നവരിൽ കക്ഷം, തുടയിടുക്ക് എന്നീ ഭാഗങ്ങളിൽ ജീവിക്കുന്ന ചില ബാക്ടീരിയകളുടെ പ്രവർത്തന ഫലമായും വിയർപ്പ് നാറ്റമുണ്ടാകാം ഭൂരിഭാഗം ആളുകളിലും വിയർപ്പ് നാറ്റം ഉണ്ടാക്കുന്നത് ഇ ബാക്ടീരിയകളുടെ പ്രവർത്തനഫലമായാണ്. വിയർപ്പ് നാറ്റം അകറ്റാനുള്ള ചില പൊടികൈകളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.
$ads={2}
വിയർപ്പുനാറ്റം ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല ഒരു മാർഗമാണ് ചെറുനാരങ്ങാ. നാരങ്ങ മുറിച്ച് ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും പതിവായി തേച്ചു കുളിച്ചാൽ വിയർപ്പുനാറ്റം മാറുന്നതാണ്
അവൽ 50 ഗ്രാം വീതം രാത്രി ഭക്ഷണത്തിന് ശേഷം പതിവായി കഴിക്കുക
മുതിര അരച്ച് പതിവായി ശരീരത്തിൽ തേച്ചു കുളിക്കുന്നതും വിയർപ്പുനാറ്റം മാറാൻ വളരെ നല്ലതാണ്
വേപ്പില, രാമച്ചം, ചന്ദനം, മഞ്ഞൾ എന്നിവ നന്നായി അരച്ച് പതിവായി തേച്ചു കുളിക്കുന്നതും വിയർപ്പ് നാറ്റം മാറാൻ വളരെ നല്ലതാണ്
ഉലുവപ്പൊടിയും, ചീവിയ്ക്കാ പൊടിയും സമാസമം എടുത്ത് ശരീരത്തിൽ പതിവായി തേച്ചു കുളിക്കുന്നതും വിയർപ്പു നാറ്റം ഇല്ലാതാക്കാൻ വളരെ നല്ലതാണ്
കൂടാതെ ഇലക്കറികൾ ധാരാളം കഴിക്കുക. മാനസിക പിരിമുറുക്കം ഒഴിവാക്കുക, ദിവസവും ധാരാളം വെള്ളം കുടിക്കുക