പഞ്ചസാരയേക്കാൾ മുപ്പത് ഇരട്ടി മധുരമുള്ള ഒരു സസ്യമാണ് മധുരതുളസി അഥവാ സ്റ്റീവിയ. മധുരം അധികമാണെങ്കിലും മധുര തുളസിയുടെ ആരോഗ്യഗുണങ്ങൾ വളരെ വലുതാണ്. പ്രമേഹരോഗികൾക്ക് പഞ്ചസാരയ്ക്ക് പകരം മധുര തുളസി ഉപയോഗിക്കാം. പ്രമേഹം നിയന്ത്രിക്കുന്നതിന് മധുരതുളസി ചായ ആണ് ഉപയോഗിക്കേണ്ടത്. വെള്ളത്തിൽ മധുര തുളസിയുടെ ഇലകളിട്ട് തിളപ്പിച്ച് ചായ തയ്യാറാക്കി ദിവസം രണ്ടു മൂന്ന് നേരം കുടിച്ചാൽ മതി. എന്നാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറവുള്ളവർക്ക് ഒരു കാരണവശാലും മധുര തുളസി ഉപയോഗിക്കരുത്.
$ads={1}
മധുരതുളസിയിൽ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് ഇൻസുലിൻ പ്രതിരോധം വർധിപ്പിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതുപോലെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും മധുരതുളസി വളരെ നല്ലതാണ്. ചായ കോഫി ശീതളപാനീയങ്ങൾ മധുര പലഹാരങ്ങൾ എന്നിവയിൽ പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം
$ads={2}
പൂജ്യം കലോറി മധുരം മാത്രമാണ് മധുര തുളസി യിൽ അടങ്ങിയിരിക്കുന്നത് അതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് പഞ്ചസാരയ്ക്കു പകരം മധുരതുളസി ധൈര്യമായി ഉപയോഗിക്കാം.മാത്രമല്ല താരൻ, മുടികൊഴിച്ചിൽ, മുഖക്കുരു, അമിതവണ്ണം എന്നിവയ്ക്ക് ഒരു ഉത്തമ പരിഹാരം കൂടിയാണ് മധുര തുളസി. മുഖക്കുരുവിന് മധുര തുളസിയുടെ ഇല അരച്ച് കുഴമ്പുരൂപത്തിലാക്കി മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടി ഒന്നോരണ്ടോ മണിക്കൂറിനു ശേഷം കഴുകിക്കളയാം. മധുര തുളസിയുടെ ഇലയുടെ സത്ത് തലയിൽ തേച്ച് പതിവായി കുളിക്കുന്നത് താരനും മുടികൊഴിച്ചിലും മാറാൻ നല്ലൊരു മരുന്നു കൂടിയാണ്
കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും കാലാവസ്ഥ മധുര തുളസി കൃഷിക്ക് വളരെ അനുയോജ്യമാണ്. പ്രധാനമായും മധുര തുളസിയുടെ വേരുകളാണ് നടേണ്ടത് ഏതാണ്ട് രണ്ടു മാസക്കാലമാണ് ചെടികൾ പാകമാകാനുള്ള സമയം. ചെടികളിൽ വെള്ളനിറമുള്ള പൂക്കൾ പ്രത്യക്ഷപ്പെടുമ്പോൾ വിളവെടുപ്പ് തുടങ്ങാം. പാകമായ ഇലകൾ ശേഖരിച്ചതിനുശേഷം ഉണക്കി പൊടിച്ച് ഉപയോഗിക്കാം. ഇലകൾ ഉണങ്ങാൻ ഏതാണ്ട് എട്ടു മണിക്കൂർ സമയം മതിയാകും
Tags:
ഔഷധസസ്യങ്ങൾ