ആസ്മ ജലദോഷം ചുമ എന്നിവയ്ക്ക്ന ഏറ്റവും നല്ല ഒരു പ്രതിവിധിയാണ് പാവയ്ക്ക. ഒരു ഗ്ലാസ്സ് പാവയ്ക്ക ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് കരൾ രോഗങ്ങൾ ഭേദമാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. പ്രമേഹത്തെ ഇല്ലാതാക്കാൻ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ് പാവയ്ക്ക നീര്. പാവയ്ക്കയിൽ അടങ്ങിയിട്ടുള്ള ഇൻസുലിൻ പോലുള്ള രാസവസ്തുക്കൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്നു. പാവയ്ക്കയ നീരിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനപ്രക്രിയ എളുപ്പത്തിലാക്കാൻ സഹായിക്കുന്നു.കൂടാതെ പാവയ്ക്കയുടെ ഇലയോ, കായോ വെള്ളത്തിലിട്ട് തിളപ്പിച്ച് ദിവസവും കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
പാവയ്ക്ക് മാത്രമല്ല ഔഷധഗുണങ്ങളുള്ളത് ഇതിന്റെ വേര്, ഇല എന്നിവയ്ക്കും വളരെയേറെ ഔഷധഗുണങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
$ads={1}
മഞ്ഞപ്പിത്തത്തിന്
പാവലിന്റെ ഇലയുടെ നീര് ഓരോ സ്പൂൺ വീതം ദിവസം രണ്ടുനേരം പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തത്തിന് വളരെ നല്ലൊരു മരുന്നാണ്
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലിന്
പാവയ്ക്ക അരച്ച് വെള്ളത്തിൽ കലക്കി പതിവായി കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിലിന് വളരെ നല്ലൊരു മരുന്നാണ്.
കൃമി രോഗത്തിന്
പാവലിന്റെ ഇലയുടെ നീരും ഇന്തുപ്പും കായവും ചേർത്ത് കഴിക്കുന്നത് കൃമി രോഗങ്ങൾ ശമിക്കുന്നതിന് നല്ലൊരു മരുന്നാണ്.
അർശസിന്
ഒരു പാവയ്ക്കയും രണ്ട് അരയാലിലയും കൂടി ചതച്ച് മോരിൽ കലക്കി ഒരു ദിവസം ഒരു നേരം വീതം പതിവായി കഴിച്ചാൽ അർശസ് ശമിക്കാൻ നല്ലൊരു മരുന്നാണ്
തേൾ വിഷത്തിന്
പാവലിന്റെ ഇലയരച്ച് തേൾ കുത്തിയ ഭാഗത്ത് പുരട്ടുന്നത് തേൾവിഷം ശമിക്കാൻ നല്ലൊരു മരുന്നാണ് മാത്രമല്ല പല്ലി വിഷത്തിനും ഇത് വളരെ നല്ലതാണ്
ഉള്ളംകാൽ പുകച്ചിലിന്
പാവൽ ഇല അരച്ച് ദിവസം രണ്ടു നേരം കാൽവെള്ളയിൽ പുരട്ടുന്നത് ഉള്ളംകാൽ പുകച്ചിൽ മാറിക്കിട്ടും
പ്രമേഹത്തിന്
പാവയ്ക്ക അരിഞ്ഞതും അല്പം ഉപ്പും തൈരിൽ ചേർത്ത് ചവച്ചുതിന്നുന്നത് പ്രമേഹ രോഗശമനത്തിന് വളരെ നല്ലതാണ്
പാവൽ കൃഷിരീതിയും പരിചരണവും
വർഷത്തിൽ പലതവണ പാവൽ കൃഷി ചെയ്യാൻ സാധിക്കും പ്രധാനമായും ഏപ്രിൽ, മെയ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് പ്രധാനമായും പാവൽ നടുന്നത്. കാരണം ഈ സമയത്ത് ചെയ്താൽ കീടങ്ങളുടെ ശല്യം പൊതുവേ വളരെ കുറവായിരിക്കും മാത്രമല്ല നല്ല വിളവും ലഭിക്കുന്നതാണ്.
കേരളത്തിലെ കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഇനങ്ങൾ, പ്രീതി, പ്രിയ, പ്രിയങ്കാ, എന്നീ ഇനങ്ങളാണ് ഉല്പാദനശേഷി കൂടിയ വിത്തിനങ്ങൾ ചെയ്യുകയാണെങ്കിൽ വിളവ് അതനുസരിച്ച് കിട്ടുന്നതാണ്
നല്ല സൂര്യപ്രകാശം ലഭിക്കുന്നടത്തും നല്ല വളക്കൂറുള്ള ഏത് മണ്ണിലും പാവൽ നമുക്ക് കൃഷി ചെയ്യാം 60 സെന്റീമീറ്റർ നീളത്തിലും 30 സെന്റീമീറ്റർ താഴ്ചയുള്ള കുഴികളാണ് എടുക്കേണ്ടത്.കുഴി തയ്യാറാക്കിയശേഷം നൂറു ഗ്രാം കുമ്മായപ്പൊടി ചേർത്തു രണ്ടാഴ്ച കുഴി വെറുതെ ഇടണം
$ads={2}
രണ്ടാഴ്ചയ്ക്കുശേഷം 100 ഗ്രാം എല്ലുപൊടി, 100 ഗ്രാം വേപ്പിൻ പിണ്ണാക്ക്, 10ഗ്രാം വാം 10 ഗ്രാം ഫോസ്ഫോ ബാക്ടീരിയ എന്നിവ 10 കിലോഗ്രാം ചാണകപ്പൊടിയിൽ യോജിപ്പിച്ച് മേൽമണ്ണുമായി യോജിപ്പിച്ച് കുഴിയുടെ മുക്കാൽ ഭാഗത്തോളം നിറയ്ക്കാവുന്നതാണ് 24 മണിക്കൂർ വിത്ത് വെള്ളത്തിൽ കുതിർത്തു സ്യൂഡോമൊണാസ് ലായനിയിൽ മുക്കി നട്ടാൽ നല്ല രോഗപ്രതിരോധശേഷി കിട്ടുന്നതാണ്. സാധാരണ ഒരു കുഴിയിൽ അഞ്ചു വിത്താണ് നടേണ്ടത്. കിളിർത്തു കഴിയുമ്പോൾ കരുത്തോടെ വളരുന്ന മൂന്ന് തൈകൾ നിലനിർത്തുക.
പാവല്‍ പടരാൻ പ്രായമാകുമ്പോൾ പന്തലിട്ട് കൊടുക്കേണ്ടതാണ് പൂക്കുന്നത് വരെ രണ്ടു ദിവസം കൂടുമ്പോൾ മാത്രം നനച്ചു കൊടുത്താൽ മതി പൂവും കായും ആയതിനുശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ നനയ്ക്കേണ്ടതാണ്. പാവല്‍ നട്ട് 30 ദിവസം ആകുമ്പോൾ എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചാണക പൊടിയും ചാരാവുമായി യോജിപ്പിച്ച് തടത്തിന് അല്പം അകലെയായി മണ്ണിളക്കി വളം ഇട്ടു കൊടുക്കാവുന്നതാണ്
പാവല്‍ 45 ദിവസം കഴിയുമ്പോൾ പൂക്കാൻ തുടങ്ങും 60,70 ദിവസങ്ങൾക്കുള്ളിൽ തന്നെ നമുക്ക് വിളവെടുക്കാൻ സാധിക്കും