ഇന്ന് സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് ജലദോഷം. വൈറസ് മൂലമാണ് ഈ രോഗം പടരുന്നത്. തുമ്മൽ മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചികിത്സിച്ചില്ലെങ്കിലും ഏഴു മുതൽ 10 ദിവസം കൊണ്ട് തനിയെ മാറുന്ന ഒരു രോഗം കൂടിയാണ് ജലദോഷം. സാധാരണ ഗതിയിൽ മുതിർന്ന ഒരാൾക്ക് വർഷത്തിൽ ഒന്നോ രണ്ടോ തവണ ജലദോഷം വരാം. എന്നാൽ കുട്ടികളിൽ ആറ് മുതൽ 12 തവണ വരെ ജലദോഷം വരാം. ഈ രോഗസാധ്യത പൂർണ്ണമായും അകറ്റാൻ ആയുർവേദ വിധിപ്രകാരം ചില ഔഷധക്കൂട്ടുകളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
1 കറിവേപ്പില അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ രാവിലെ വെറും വയറ്റിൽ മൂന്നുദിവസം തുടർച്ചയായി കഴിച്ചാൽ ജലദോഷം പൂർണമായും മാറും. ഇ സമയം കട്ടികൂടിയ ആഹാരങ്ങൾ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
2 കച്ചോലക്കിഴങ്ങ്, ഉണക്ക നെല്ലിക്കാത്തോട്, കുരുമുളക് എന്നിവ ചെറുനാരങ്ങ നീരിൽ അരച്ച് കലക്കി തിളപ്പിച്ച് നെറ്റിയിലും മൂർദ്ധാവിലും പൂശ്ശിയാൽ ജലദോഷം മാറുന്നതാണ്
3 രണ്ട് ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ് തിളച്ച വെള്ളത്തിൽ ഒഴിച്ച് പഞ്ചസാരയും ചേർത്ത് രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് കഴിക്കുന്നതും ജലദോഷം മാറാൻ നല്ലതാണ്
4 ചെറിയ ആടലോടകത്തിന്റെ അഞ്ചില എടുത്ത് 100 മില്ലി വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത എണ്ണ പതിവായി തലയിൽ തേച്ച് കുളിച്ചാൽ കൂടെ കൂടെ വരുന്ന ജലദോഷം മാറാൻ നല്ല മരുന്നാണ്
5 ചൂടുപാലിൽ ഒരു നുള്ള് കുരുമുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് കഴിക്കുന്നതും ജലദോഷം മാറാൻ നല്ല മരുന്നാണ്
6 വെറ്റിലയും, വറ്റൽ മുളകും വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തലയിൽ തേക്കുന്നതും ജലദോഷം മാറാൻ നല്ലതാണ്
7 ഒരു ചെറുനാരങ്ങയുടെ നീരിൽ സമം തേൻ ചേർത്തു കഴിക്കുന്നതും ജലദോഷം മാറാൻ വളരെ നല്ലതാണ്
8 തിപ്പലി,ചുക്ക്, തുളസിയില ഇവ കഷായം വെച്ച് ഇടവിട്ട് കഴിക്കുന്നതും ജലദോഷം മാറാൻ നല്ലതാണ്
9 ചുക്ക്, കുരുമുളക്, തിപ്പലി, ജീരകം എന്നിവ പത്ത് ഗ്രാം വീതം ഇരുന്നൂറ് മില്ലി വെള്ളത്തിൽ നല്ലതുപോലെ തിളപ്പിച്ച് അല്പം പഞ്ചസാരയും ചേർത്ത് ഇടവിട്ട് കുടിക്കുന്നതും ജലദോഷം മാറാൻ നല്ലതാണ്
10 ഒരു കഷണം മഞ്ഞൾ എടുത്ത് ഒരറ്റംകരിച്ച് ആ പൂക മൂക്കിൽ വലിക്കുന്നതും ജലദോഷം പെട്ടെന്ന് മാറാൻ സഹായിക്കും
11 പനിക്കൂർക്ക ചുട്ടു ചാമ്പലാക്കി മൂർദ്ധാവിൽ തിരുമ്മുന്നത് കുട്ടികളിലെ ജലദോഷം മാറാൻ വളരെ നല്ലൊരു മരുന്നാണ്
12 ഗ്രാമ്പു പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും ജലദോഷം മാറാൻ വളരെ നല്ലതാണ്
13 തുമ്പയിലയുടെ നീര് എടുത്ത് നസ്യം ചെയ്യുന്നതും ജലദോഷം മാറാൻ വളരെ നല്ലതാണ്
14 ഇഞ്ചിപ്പുല്ല്,, ചുക്ക്, കുരുമുളക്, ഇവ കഷായം വച്ച് കൽക്കണ്ടവും ചേർത്ത് കഴിക്കുന്നത് ജലദോഷം മാറാൻ നല്ലതാണ്
15 ഇഞ്ചിനീരും, ചുവന്നുള്ളിയുടെ നീരും സമം തേനും ചേർത്ത് കഴിക്കുന്നതും ജലദോഷം മാറാൻ നല്ലതാണ്
16 മുത്തങ്ങക്കിഴങ്ങ് വറുത്തുപൊടിച്ച് ഇടവിട്ട് കഴിക്കുന്നതും ജലദോഷം മാറാൻ നല്ലതാണ്
17 തുളസിയില നീര്, പനിക്കൂർക്കയില നീര്, ചെറിയ ആടലോടകത്തിന്റെ ഇലയുടെ നീര് ഇവ തുല്യ അളവിൽ എടുത്ത് തേൻ ചേർത്ത് കഴിക്കുന്നത് ജലദോഷവും കഫക്കെട്ടും മാറാൻ നല്ല മരുന്നാണ്
18 ചുവന്ന തുളസിയുടെ ഇലയുടെ നീരിൽ സമം ചെറുതേൻ ചേർത്ത് കഴിക്കുന്നതും ജലദോഷം മാറാൻ നല്ലതാണ്
19 നെല്ലിക്കാരിഷ്ടം പതിവായി കഴിക്കുന്നത് ജലദോഷം വരാതിരിക്കാൻ സഹായിക്കും
20 പനി,ജലദോഷം, കഫക്കെട്ട്, മൂക്കെടുപ്പ് എന്നിവ മാറാൻ യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് ആവി പിടിച്ചാൽ മതിയാകും