വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു ആയുർവേദ മരുന്നാണ് അജാശ്വഗന്ധാദി ലേഹ്യം. ആട്ടിൻ മാംസം, അശ്വഗന്ധം, നായ്ക്കരണപ്പരിപ്പ്, ഇരട്ടിമധുരം, ജാതിക്ക, ഏലം,കറുകപ്പട്ട, കരയാമ്പൂവ്, തുടങ്ങിയ മറ്റ് അനേക ഔഷധങ്ങൾ എല്ലാം കൂടി ചേർത്ത് തയ്യാറാക്കുന്ന ഒരു ലേഹ്യമാണ് അജാശ്വഗന്ധാദി ലേഹ്യം.
ശരീരപുഷ്ടിക്കും ശരീരത്തിനുണ്ടാകുന്ന ബലക്കുറവിനും മറ്റുപല അസുഖങ്ങളുടെ ഭാഗമായിട്ട് ശരീരത്തിന് മൊത്തമായിട്ട് ഉണ്ടാകുന്ന ക്ഷീണത്തിനും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും. ശരീരത്തിന്റെ എല്ലുകൾക്കും, പേശികൾക്കും, ബലം വർദ്ധിപ്പിക്കാനായിയും അജാശ്വഗന്ധാദി ലേഹ്യം.ഉപയോഗിക്കാം .
പുരുഷന്മാരിൽ സാധാരണ കണ്ടുവരുന്ന ലൈംഗിക താൽപര്യക്കുറവിനും, ഉദ്ധാരണക്കുറവിനും, ശീക്രസ്കലനത്തിനും നല്ലൊരു പരിഹാരം കൂടിയാണ് അജാശ്വഗന്ധാദി ലേഹ്യം. മാത്രമല്ല മെലിഞ്ഞ പുരുഷന്മാർക്ക് മസിൽ പുരുഷനായി മാറാനുള്ള ഒരു എളുപ്പവഴി കൂടിയാണ് അജാശ്വഗന്ധാദി ലേഹ്യം.
വാത സംബന്ധമായ രോഗങ്ങൾക്കും വളരെ പ്രധാനപ്പെട്ട ഒരു ഔഷധമാണ് അജാശ്വഗന്ധാദി ലേഹ്യം. പ്രായ കൂടുതൽ കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല രോഗങ്ങൾളും മാറാൻ അജാശ്വഗന്ധാദി ലേഹ്യം. ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
എപ്പോഴും ഈ മരുന്ന് കഴിക്കുന്നത് ആഹാരത്തിന് ഒരു മണിക്കൂർ മുൻപ് ആയിരിക്കണം 10 മുതൽ 15 ഗ്രാം വരെ ഇ ലേഹ്യം ഒരാൾക്ക് ഉപയോഗിക്കാം ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നു കഴിക്കാൻ ശ്രദ്ധിക്കുക .
Tags:
ഔഷധങ്ങൾ