ഇന്ന് പല ആളുകളിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി . അമിതവണ്ണം ഗ്യാസ്ട്രബിൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം,അസിഡിറ്റി, കരൾരോഗങ്ങൾ,, നടുവേദന മുട്ടുവേദന പോലെയുള്ള മറ്റു രോഗങ്ങൾ വരാൻ കാരണമാകുന്നു.വണ്ണം കുറയ്ക്കാൻ നമ്മളിൽ പലരും പല മരുന്നുകളും കഴിക്കാറുണ്ട് ഇത്തരം മരുന്നുകൾ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്നത് അമിതവണ്ണം കുറയ്ക്കാൻ പ്രകൃതിദത്ത മരുന്നുകൾ കഴിക്കുകയാണ് വേണ്ടത് അമിതവണ്ണം കുറയ്ക്കാൻ പ്രകൃതിദത്ത ചില മരുന്നുകളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം
ഒന്നര ലിറ്റർ വെള്ളത്തിൽ 25 ഗ്രാം വേങ്ങാക്കാതൽ ഇട്ട് തിളപ്പിച്ച് ഒരു ലിറ്ററാക്കി വറ്റിക്കുക തണുത്തതിനു ശേഷം അരിച്ചെടുത്ത് ദിവസം പലപ്രാവശ്യമായി കഴിക്കാം ഇങ്ങനെ ദിവസവും ഒരു ലിറ്റർ കഷായം പതിവായി കഴിച്ചാൽ ആറു മാസം കൊണ്ട് അമിതവണ്ണം കുറയ്ക്കാൻ സാധിക്കും
3 ഗ്രാം വെളുത്തുള്ളി അരച്ച് പശുവിൻ പാലിൽ ചേർത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ അമിതവണ്ണം കുറയും
അഞ്ചുഗ്രാം ചുക്ക് പൊടിച്ച് ഒരു ടീസ്പൂൺ നല്ലെണ്ണയിൽ ചാലിച്ച് പതിവായി കുറച്ചുനാൾ കഴിച്ചാൽ അമിതവണ്ണം കുറയും
ദിവസവും രാവിലെ വെറും വയറ്റിൽ 100ഗ്രാം പച്ചപപ്പായ കഴിക്കുക ഇങ്ങനെ തുടർച്ചയായി 40 ദിവസം കഴിച്ചാൽ അമിതവണ്ണം കുറയും
ദിവസവും രാവിലെ വെറും വയറ്റിൽ ഒരു തുടം കുമ്പളങ്ങാനീര് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ വളരെ നല്ലതാണ്
കൊന്നത്തൊലി . എല്ലൂറ്റിത്തൊലി . കരിവേങ്ങക്കാതൽ . വെളുത്തുള്ളി. കൊന്നയില കടുക് എന്നിവ കഷായംവെച്ച് പതിവായി കഴിക്കുന്നതും അമിതവണ്ണം കുറയ്ക്കാൻ വളരെ നല്ലതാണ്
രാവിലെ ആഹാരത്തിനുശേഷം ഒരല്ലി വെളുത്തുള്ളി വീതം കഴിക്കുക ഇങ്ങനെ തുടർച്ചയായി ആറുമാസം കഴിച്ചാൽ വണ്ണം കുറയാൻ സഹായിക്കും
ഒരു ഔൺസ് തേനിൽ അര ഔൺസ് ചൂടുവെള്ളം ചേർത്ത് രാത്രി കിടക്കുന്നതിനു മുമ്പ് കഴിക്കുക ഇങ്ങനെ കുറച്ചുനാൾ പതിവായി കഴിച്ചാലും വണ്ണം കുറയാൻ സഹായിക്കും
നൂറു ഗ്രാം ചെറിയ ഉള്ളി 10 ഗ്രാം പച്ചപ്പുളി 5 ഗ്രാം കാന്താരിമുളക് ഉപ്പ് ആവശ്യത്തിന് ഇവ എല്ലാം കൂട്ടി അരച്ച് ചമ്മന്തിയാക്കി ദിവസവും കഴിച്ചാലും അമിതവണ്ണം കുറയും
ബ്രഹ്മി ഇടിച്ചു പിഴിഞ്ഞെടുത്ത നീരിൽ തേൻ ചേർത്ത് പതിവായി കഴിക്കുന്നതും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും
10 ഗ്രാം വിഴാലരിചൂർണ്ണം തേനിൽ കുഴച്ച് ദിവസവും രാത്രിയിൽ കഴിക്കുന്നതും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും